HOME
DETAILS

ദിവസം എത്ര പഴം കഴിക്കാറുണ്ട് നിങ്ങള്‍; അധികമായാല്‍ വാഴപ്പഴവും പണിതരും

  
Web Desk
August 09 2025 | 10:08 AM

Too Many Bananas Experts Warn of Hyperkalemia Risk from Excess Potassium Intake

ദിവസവും നിങ്ങള്‍ എത്ര പഴം കഴിക്കാറുണ്ട്..ഒന്ന്..രണ്ട്...അതോ അതിലുമെത്രയോ ഏറെയോ. എന്നാല്‍ ശ്രദ്ധിക്കുക. അധികമായാല്‍ വാഴപ്പഴും നമുക്ക് പണി തരും. വാഴപ്പഴത്തിന്റെ അമിത ഉപയോഗം ശരീരത്തിലെ പൊട്ടാസ്യത്തിന്റെ അളവ് അധികമാകുന്ന ഹൈപ്പര്‍കലീമിയ (hyperkalemia)  എന്ന രോഗാവസ്ഥയിലേക്ക് നമ്മെ എത്തിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. ആരോഗ്യമുള്ള യുവാക്കള്‍ക്ക് പോലും വരാന്‍ സാധ്യതയുള്ള ഹൃദ്രോഗവും ഈ അവസ്ഥയുടെ ഒരു പരിണിത ഫലമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

ഹൃദയത്തിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ് പൊട്ടാസ്യം. ശരീരത്തിന്റെ ഇലക്ട്രീഷ്യനാണ് പൊട്ടാസ്യം എന്നാണ് പറയാറ്. ആവശ്യത്തിന് പൊട്ടാസ്യം ലഭിക്കാതിരിക്കുന്നത് ശരീരത്തിലെ സിഗ്‌നലുകള്‍ക്ക് തകരാര്‍ സംഭവിക്കാം. എന്നാല്‍ പൊട്ടാസ്യത്തിന്റെ  അളവ് അല്‍പം ഉയര്‍ന്നാല്‍ ഹൃദയമിടിപ്പിന്റെ താളം തന്നെ തെറ്റുന്നു. ചിലരില്‍ ഒരു ചെറിയ അസന്തുലിതാവസ്ഥ പോലും പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിന് കാരണമാകാറുണ്ടെന്ന് മുംബൈയില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഡിയോളജിസ്റ്റ് അഞ്ജലി മെഹ്ത പറയുന്നു. 

നമ്മുടെ ജീവിതശൈലിയും ഭക്ഷണക്രമവുമാണ് പൊട്ടാസ്യത്തിന്റെ പെട്ടെന്നുള്ള വര്‍ധനവിന് പ്രധാന കാരണക്കാര്‍. 

വാഴപ്പഴത്തിലും ഉരുളക്കിഴങ്ങിലും ഉയര്‍ന്ന അളവില്‍ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ മിക്ക ആളുകള്‍ക്കും ഇഷ്ടക്കാരാണ് ഇവ രണ്ടും.  എന്നാല്‍, ഗുരുതര വൃക്ക രോഗങ്ങള്‍, പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം എന്നീ രോഗാവസ്ഥയുള്ളവരില്‍ ഇത് ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പെടുത്തുന്നത് അപകടത്തിനിടയാക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

പ്രമേഹ, വൃക്കരോഗികളും രക്തസമ്മര്‍ദം നിയന്ത്രിക്കുന്നതിന് മരുന്ന് കഴിക്കുന്നവരും അവരുടെ ശരീരത്തിലെ പൊട്ടാസ്യത്തിന്റെ അളവ് ശ്രദ്ധിക്കണം. 
ചെറിയ വൃക്ക പ്രശ്‌നങ്ങള്‍ ഉള്ളവരില്‍ പോലും മരുന്നുകള്‍ പൊട്ടാസ്യം വര്‍ധിപ്പിക്കാറുണ്ട്. വാഴപ്പഴം, ഇലക്കറികള്‍, തക്കാളി, ഉരുളക്കിഴങ്ങ് എന്നിവ അടങ്ങിയ ഭക്ഷണക്രമവും കൂടിയാവുമ്പോള്‍ അളവ് ക്രമാതീതമായി ഉയര്‍ന്നേക്കാം. 

ഹൈപ്പര്‍കലീമിയയുടെ  പ്രധാന ലക്ഷണങ്ങള്‍ 
ക്ഷീണം, മരവിപ്പ്, കൈകാലുകളില്‍ അസ്വസ്ഥത, ഓക്കാനം, ക്രമരഹിതമായ ഹൃദയമിടിപ്പ്, ശ്വാസതടസ്സം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ശരീരത്തിലെ പൊട്ടാസ്യത്തിന്റെ അളവിനനുസരിച്ച് ഹൈപ്പര്‍കലീമിയക്ക് ചികിത്സ യുണ്ട്. അതിനാല്‍ ജാഗ്രതയാണ് ആവശ്യം. 

 

Eating bananas daily is healthy—but overconsumption can lead to serious health risks. Experts warn that too much potassium, commonly found in bananas and potatoes, can cause hyperkalemia, a condition that disrupts heart rhythm and may lead to cardiac arrest. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അടിയന്തര ലാൻഡിങ്: തിരുവനന്തപുരം-ഡൽഹി വിമാനം ചെന്നൈയിൽ ഇറക്കി; കേരളത്തിൽ നിന്നുള്ള നാല് എംപിമാർ വിമാനത്തിൽ

National
  •  10 hours ago
No Image

എല്ലാവർക്കും എംജി വിൻഡ്‌സർ ഇവിയെ മതി: ഇനി സ്വന്തമാക്കാൻ കൂടുതൽ മുടക്കണം

auto-mobile
  •  11 hours ago
No Image

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്; സംയുക്ത സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ ഇന്‍ഡ്യ സഖ്യം

National
  •  11 hours ago
No Image

സഊദിയിൽ മലയാളി ദമ്പതികളുടെ മകൾ രണ്ട് വയസുകാരി മരണപ്പെട്ടു

Saudi-arabia
  •  11 hours ago
No Image

ആലുവയിൽ നിന്ന് കാണാതായ സ്കൂൾ കുട്ടികളെ കണ്ടെത്തി

Kerala
  •  12 hours ago
No Image

വോട്ട് മോഷണത്തിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്; ക്രമക്കേട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഒത്താശയോടെയെന്ന് ആരോപണം

National
  •  12 hours ago
No Image

മദ്യലഹരിയില്‍ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ മേലുദ്യോഗസ്ഥനെ കയ്യേറ്റം ചെയ്തു; അറസ്റ്റ്

Kerala
  •  12 hours ago
No Image

മാനുവൽ മടുത്തോ? 10 ലക്ഷത്തിനുള്ളിൽ ഓട്ടോമാറ്റിക് കാറുകൾ: മികച്ച 5 മോഡലുകൾ പരിചയപ്പെടാം

auto-mobile
  •  12 hours ago
No Image

നോട്ടീസ് കാണിച്ച് ഭയപ്പെടുത്താമെന്ന് കരുതേണ്ട; ഇരട്ട വോട്ട് ചെയ്തതിന് തെളിവുണ്ട്; കെസി വേണുഗോപാല്‍

Kerala
  •  13 hours ago
No Image

സ്വാതന്ത്ര്യദിനത്തിൽ മാംസ വിൽപ്പനയ്ക്ക് നിരോധനം: ഉത്തരവിനെതിരെ മട്ടൺ വിളമ്പി പ്രതിഷേധിക്കുമെന്ന് എൻസിപി

National
  •  13 hours ago

No Image

ഛത്തീസ്ഗഡില്‍ ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ യോഗത്തിനെതിരെ ബജ്‌റംഗ്ദള്‍ പ്രതിഷേധം; യോഗത്തിനെത്തിയവരെ മര്‍ദിച്ചെന്ന് പാസ്റ്റര്‍

National
  •  17 hours ago
No Image

ഗസ്സ പിടിച്ചെടുക്കാനുള്ള നീക്കത്തില്‍ അന്താരാഷ്ട്രതലത്തില്‍ വിശ്വാസ്യത നഷ്ടപ്പെട്ട് ഇസ്‌റാഈല്‍; ഗസ്സയില്‍ പട്ടിണിക്കിട്ട് കൊന്ന കുഞ്ഞുങ്ങളുടെ എണ്ണം 100 ആയി

International
  •  17 hours ago
No Image

മാര്‍ക്കറ്റിംഗിന്റെ ഭാഗമായി നിരന്തരം വിളിച്ചു ശല്യപ്പെടുത്തി; പരാതിക്കാരന്‌ 10,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി

uae
  •  17 hours ago
No Image

'റോഡുകൾ സുരക്ഷിതമായ യാത്രയ്ക്കുള്ളതാണ്, അഭ്യാസങ്ങൾക്കുള്ള വേദിയല്ല': സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചുപറ്റാൻ കാർ സ്റ്റണ്ട്; കാറുകള്‍ പിടിച്ചെടുത്ത് ദുബൈ പൊലിസ്‌

uae
  •  18 hours ago