HOME
DETAILS

'പട്ടിണി, വൈദ്യുതാഘാതം, കഠിന മര്‍ദ്ദനം...' ഇസ്‌റാഈലി ജയിലുകളില്‍ ഫലസ്തീന്‍ തടവുകാര്‍ അനുഭവിക്കുന്ന കൊടിയ പീഡനങ്ങള്‍ വീണ്ടും ലോകത്തിനു മുന്നില്‍ തുറന്നു കാട്ടി റിപ്പോര്‍ട്ട് 

  
Web Desk
August 09 2025 | 10:08 AM

Palestinian Report Exposes Escalating Abuse of Detainees in Israeli Prisons

ഫലസ്തീന്‍: ഇസ്‌റാഈലി ജയിലുകളില്‍ കഴിയുന്ന ഫലസ്തീന്‍ തടവുകാര്‍ അനുഭവിക്കുന്ന കൊടി പീഡനങ്ങള്‍ വീണ്ടും ലോകത്തിനു മുന്നില്‍ തുറന്നു കാട്ടി റിപ്പോര്‍ട്ട്. തടവുകാരുടെ കമ്മീഷന്റേതാണ് റിപ്പോര്‍ട്ട്. ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ വര്‍ധിച്ചു വരികയാണ്. ആസൂത്രിതമായ പീഡനങ്ങളാണ് നടക്കുന്നതെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. ഫലസ്തീനികള്‍ നേരിടേണ്ടി വന്ന ശാരീരികവും മാനസികവുമായ ക്രൂരതയുടെ വര്‍ധിച്ചുവരുന്ന രീതിയെക്കുറിച്ച് സംഘം മുന്നറിയിപ്പ് നല്‍കിയതായി അനഡോലുവും റിപ്പോര്‍ട്ട് ചെയ്യുന്നു.

വടക്കന്‍ ഇസ്‌റാഈലിലെ ഗില്‍ബോവ ജയിലിലെ സ്ഥിതിഗതികള്‍ ഗണ്യമായി വഷളായിരിക്കുന്നു. പരിശോധനകളുടെ മറവില്‍ പ്രത്യേക യൂണിറ്റുകള്‍ തടവുകാരുടെ വിഭാഗങ്ങള്‍ ആക്രമിച്ചതായും ഫലസ്തീന്‍ തടവുകാരുടെയും മുന്‍ തടവുകാരുടെയും കാര്യങ്ങള്‍ക്കായുള്ള കമ്മീഷന്‍ പറഞ്ഞു.

തടവുകാരുടെ കൈകള്‍ ബന്ധിക്കുകയും, സെല്ലുകളില്‍ നിന്ന് ബലമായി പിടിച്ചിറക്കുകയും, കഠിനമായ മര്‍ദ്ദനത്തിനും വൈദ്യുതാഘാതത്തിനും വിധേയരാക്കുകയും ചെയ്യുന്നുവെന്ന് അടുത്തിടെ ജയില്‍ സന്ദര്‍ശിച്ച ഒരു അഭിഭാഷകന്റെ സാക്ഷ്യം ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വേദന വര്‍ധിപ്പിക്കുന്നതിനായി തടവുകാരെ ഷവര്‍ ഏരിയകളിലെ നനഞ്ഞ നിലങ്ങളിലൂടെ വലിച്ചിഴച്ച് ശരീരത്തില്‍ നനവുണ്ടാക്കി സ്റ്റണ്‍ ഗണ്ണുകള്‍ ഉപയോഗിച്ച് പീഡിപ്പിക്കുന്നു. ശാരീരിക പീഡനത്തിന് പുറമേ കടുത്ത ഭക്ഷ്യ ദൗര്‍ലഭ്യവും കമീഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തടവുകാര്‍ക്ക് കുറഞ്ഞ അളവില്‍ മാത്രമേ ഭക്ഷണം ലഭിക്കുന്നുള്ളൂവെന്നും ഇത് വേഗത്തില്‍ ശരീരഭാരം കുറയുന്നതിലേക്ക് നയിക്കുന്നുവെന്നും കമീഷന്‍ ചൂണ്ടിക്കാട്ടി.

ഈ ആഘാതങ്ങള്‍ വേദനാജനകമാണെന്ന് മാത്രമല്ല, തടവുകാരെ തകര്‍ക്കുന്നത് കൂടിയാണ്,' കമ്മീഷന്‍ പറഞ്ഞു. 'ചിലര്‍ക്ക് ബോധം നഷ്ടപ്പെട്ടു. ലോഹ ഭാഗങ്ങള്‍ കൊണ്ട് അടിച്ചതിനെ തുടര്‍ന്ന് മറ്റു ചിലര്‍ക്ക് തലയില്‍ നിന്ന് രക്തസ്രാവമുണ്ടായി- റിപ്പോര്‍ട്ടില്‍ പറയുന്നു. പീഡനം മൂലം പരുക്കേറ്റ് കിടക്കുന്നവരെ അതിനീചമായി പരിഹസിക്കുന്ന അവസ്ഥയും ഉണ്ടാവാറുണ്ട്. 

തടവുകാരുടെ മനോവീര്യത്തെയും മാനസിക സ്ഥിരതയെയും തകര്‍ക്കുന്ന വിധത്തില്‍ രൂപകല്‍പ്പന ചെയ്തതാണ് പീഡനമുറകള്‍- കമ്മീഷന്‍ തലവന്‍ അബു അല്‍ ഹുമൂസ് ചൂണ്ടിക്കാട്ടുന്നു. ലക്ഷ്യം വ്യക്തമാണ്. അവരെ വൈകാരികമായി തളര്‍ത്തുക, മാനസിക തകര്‍ച്ചയിലേക്ക് തള്ളിവിടുക,''  ഇത് ഒറ്റപ്പെട്ടതല്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

ഫലസ്തീന്‍ പ്രിസണേഴ്സ് സൊസൈറ്റിയുടെ കണക്കനുസരിച്ച് ആഗസ്റ്റ് ആദ്യം വരെ ഇസ്‌റാഈല്‍ 10,800-ലധികം ഫലസ്തീനികളെ തടവിലാക്കിയിട്ടുണ്ട്. ഇതില്‍ 49 സ്ത്രീകളും 450 കുട്ടികളും ഉള്‍പ്പെടുന്നു. ഇസ്‌റാഈലി സൈനിക ക്യാംപുകളില്‍ തടവിലാക്കപ്പെട്ടവരും ലെബനന്‍, സിറിയ എന്നിവിടങ്ങളില്‍ നിന്നുള്ള തടവുകാരും ഈ കണക്കില്‍പെട്ടിട്ടില്ല.

A new report by the Palestinian Detainees Commission reveals increasing physical and psychological abuse faced by Palestinian prisoners in Israeli jails. The report warns of systematic torture and highlights a disturbing rise in organized mistreatment. News agency Anadolu also reported on the growing cruelty experienced by Palestinian detainees.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊടുംകുറ്റവാളി ചെന്താമരയ്ക്ക് എന്ത് ശിക്ഷ ലഭിക്കും? സജിത കൊലക്കേസിൽ ശിക്ഷ വിധി ഇന്ന്

Kerala
  •  a day ago
No Image

ഭഗവാനെ പിടിച്ച് ആണയിട്ട് സി.പി.എം; സംഭവം ആറന്‍മുളയിലെ ആചാരലംഘന ആരോപണത്തിന് പിന്നാലെ

Kerala
  •  a day ago
No Image

ഹജ്ജ് തീർഥാടനത്തിനുള്ള ബുക്കിങ് വേഗത്തിൽ പൂർത്തിയാക്കണം: ഇന്ത്യൻ ഹജ്ജ്, ഉംറ ഗ്രൂപ്പ് അസോസിയേഷൻ

Kerala
  •  a day ago
No Image

തടവുകാരിൽ ആത്മഹത്യാ പ്രവണത വർധിക്കുന്നു; ജയിൽ ജീവനക്കാർക്ക് ഗുരുതര വീഴ്ച

Kerala
  •  a day ago
No Image

കാത്തിരിപ്പിനു വിരാമം; അമൃത ഇന്ന് മുതൽ രാമേശ്വരത്തേക്ക് കുതിക്കും

Kerala
  •  a day ago
No Image

റഫ അതിർത്തി തുറക്കാതെ ഇസ്റാഈൽ; ഗസ്സയിലേക്ക് എത്തിയത് 130 ട്രക്കുകൾ മാത്രം, വെടിനിർത്തലിനിടയിലും ആക്രമണം തുടരുന്നു

International
  •  a day ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്; കൊച്ചി കോര്‍പ്പറേഷന്‍ പരിധിയില്‍ ആറായിരത്തിലധികം കള്ളവോട്ടുകള്‍; തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങി കോണ്‍ഗ്രസ്

Kerala
  •  a day ago
No Image

ഷൂസിന് പകരം സ്ലിപ്പര്‍ ധരിച്ച് സ്‌കൂളിലെത്തി; ഡ്രസ് കോഡ് തെറ്റിച്ചതിന് പ്രിന്‍സിപ്പലിന്റെ മര്‍ദ്ദനം; പ്ലസ് ടു വിദ്യാര്‍ഥിനി ചികിത്സയിലിരിക്കെ മരിച്ചു

National
  •  2 days ago
No Image

നെടുമ്പാശേരി എയർപോർട്ടിൽ യുവതിയ്ക്ക് നേരെ ആക്രമണം; പ്രതി അറസ്റ്റിൽ

Kerala
  •  2 days ago
No Image

കാഴ്ചയിൽ ഒറിജിനലിനെ വെല്ലും! പ്രമുഖ ബ്രാൻഡിന്റെ വ്യാജ ടൂത്ത്പേസ്റ്റുകളും നിത്യോപയോഗ വസ്തുക്കളും പിടിയിൽ, ഒരാൾ പിടിയിൽ

Kerala
  •  2 days ago


No Image

ഞെട്ടിച്ച് യുഎഇ: പാസ്‌പോർട്ട് ഇൻഡക്‌സിൽ വൻ കുതിച്ചുചാട്ടം; അമേരിക്കയെ പുറത്താക്കി ആദ്യ പത്തിൽ ഇടം നേടി

uae
  •  2 days ago
No Image

ഗർഭിണിയായിരിക്കെ തുടങ്ങിയ പാലം പണി മകന് എട്ട് വയസ്സായിട്ടും പൂർത്തിയായില്ല; അല്പം കാത്തിരിക്കൂ നിങ്ങളുടെ മകൻ വളർന്ന് എഞ്ചിനീയറായി പണി പൂർത്തിയാക്കിയേക്കാം: വൈറലായി യുവതിയുടെ കുറിപ്പ്

National
  •  2 days ago
No Image

സാഹസികതയുടെ ആൾരൂപം; പാം ജുമൈറയ്ക്ക് മുകളിലൂടെ സ്കൈഡൈവ് ചെയ്യുന്ന ഷെയ്ഖ് ഹംദാന്റെ പുതിയ വീഡിയോ വൈറൽ

uae
  •  2 days ago
No Image

വീണ്ടും ഇടിഞ്ഞ് ഇന്ത്യൻ പാസ്‌പോർട്ടിന്റെ സ്ഥാനം; വിസയില്ലാതെ സഞ്ചരിക്കാവുന്ന രാജ്യങ്ങൾ കുറഞ്ഞു, അമേരിക്ക ആദ്യ പത്തിൽ നിന്ന് പുറത്ത്

National
  •  2 days ago