HOME
DETAILS

പോക്കർ സാഹിബ് -കാലം മായ്ക്കാത്ത പോരാളി, കുവൈത്ത് കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രവർത്തക കൺവെൻഷൻ. 

  
മുനീർ പെരുമുഖം
August 09 2025 | 12:08 PM

Poker Sahib - Timeless Fighter Kuwait KMCC Kozhikode District Committee Working Convention

ഇന്ത്യയിലും കേരളത്തിൽ പ്രത്യേകിച്ചും, മുസ്ലിം സമൂഹത്തിൻറെ   ഉന്നതിക്കും അഭിമാന ബോധത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച പോരാളിയായിരുന്നു ബി പോക്കർ  സാഹിബ് എന്ന് കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റി ട്രഷറർ ഹാരിസ് വള്ളിയോത് അഭിപ്രായപ്പെട്ടു.  കോഴിക്കോട് ജില്ലാ കമ്മിറ്റി ‘നഹ്ദ 2025’ എന്ന പേരിൽ സംഘടിപ്പിച്ച പ്രവർത്തക കൺവെൻഷനിൽ പോക്കർ സാഹിബ് അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.  ഭരണ ഘടന നിർമ്മാണ സഭയിൽ അദ്ദേഹത്തിൻറെ സാന്നിധ്യം കൊണ്ട് മാത്രമാണ് ഇന്ന് മുസ്ലിം സമൂഹം അനുഭവിക്കുന്ന എല്ലാ അവകാശങ്ങളും നമുക്ക് ലഭ്യമായതെന്നും അദ്ദേഹം  കൂട്ടിച്ചേർത്തു.

2025-08-0915:08:50.suprabhaatham-news.png

ജില്ലാ പ്രസിഡണ്ട്  അസീസ് തിക്കോടിയുടെ അധ്യക്ഷതയിൽ ഫർവാനിയ കെഎംസിസി ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷൻ സംസ്ഥാന പ്രസിഡണ്ട് സയ്യിദ് നാസർ മഷ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു. വർത്തമാന ഇന്ത്യൻ രാഷ്ട്രീയവും മുസ്ലിം ലീഗും എന്ന വിഷയം ജില്ലാ വൈസ് പ്രസിഡണ്ട് കോയ കക്കോടി അവതരിപ്പിച്ചു.  വിവിധ മണ്ഡലങ്ങളെ പ്രതിനിധീകരിച്ചു ഹർഷാദ് കായണ്ണ(ബാലുശ്ശേരി), റഷീദ് കല്ലൂർ (പേരാമ്പ്ര), ടി വി ലത്തീഫ്(കൊയിലാണ്ടി), ജമാലുദ്ദീൻ(കൊടുവള്ളി), ഇബ്രാഹിം(എലത്തൂർ), സലീം ഹാജി പാലോത്തിൽ (നാദാപുരം), ഗഫൂർ പെരുമുഖം(ബേപ്പൂർ), സി ടി നിസാർ (തിരുവമ്പാടി), ഷാനവാസ് {വടകര} എന്നിവർ മണ്ഡലങ്ങളുടെ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു.  

2025-08-0922:08:40.suprabhaatham-news.png
 
ഹാരിസ് വള്ളിയോത്ത്‌ പോക്കർ സാഹിബ്‌ അനുസ്മരണം നടത്തുന്നു
 

ജില്ലാ സെക്രട്ടറി ശരീഖ് നന്തി ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനങ്ങളെ വിശദീകരിച്ചു.  സംസ്ഥാന ആക്റ്റിംഗ് ജനറൽ സെക്രട്ടറി ഷാഹുൽ ബേപൂർ, ഉപാധ്യക്ഷന്മാരായ  ഡോ.മുഹമ്മദലി,  ഫാറൂഖ് ഹമദാനി, മുതിർന്ന നേതാക്കളായ സിദ്ദിഖ് വലിയകത്ത്, ബഷീർ ബാത്ത എന്നിവർ   ആശംസകൾ നേർന്നു.  കഴിഞ്ഞ ദിവസങ്ങളിൽ മരണപ്പെട്ട അൻവർ എരൊത്,  ഷബീർ നന്തി, അഹമദ് കുട്ടി എന്നിവർക്ക് വേണ്ടിയുള്ള പ്രാർത്ഥന സദസ്സിന് ഇഖ്‌ബാൽ മാവിലാടം നേതൃത്വം നൽകി.  ജില്ലാ ഭാരവാഹികളായ ഗഫൂർ അത്തോളി,  അലി അക്ബർ,  അബ്ദുള്ള വി പി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.  യഹ്‌യ ഖാൻറെ  ഖിറാഅത്തോടെ ആരംഭിച്ച പരിപാടിയിൽ ജില്ലാ ജനറൽ സെക്രട്ടറി അസീസ് പേരാമ്പ്ര സ്വാഗതവും സെക്രട്ടറി ഇസ്മായിൽ സൺഷൈൻ നന്ദിയും പറഞ്ഞു.

Poker Sahib - Timeless Fighter, Kuwait KMCC Kozhikode District Committee Working Convention.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ന്യൂയോര്‍ക്ക് നഗരത്തില്‍ വെടിവെപ്പ്; പതിനേഴുകാരനെ കീഴടക്കി പൊലിസ്; മൂന്ന് പേര്‍ക്ക് പരിക്ക്

International
  •  a day ago
No Image

ധര്‍മ്മസ്ഥലയിലെ കൂട്ടക്കുഴിമാടം ; അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം; നിര്‍ണായക മേഖലയില്‍ മണ്ണും, മാലിന്യങ്ങളും തള്ളിയതായി കണ്ടെത്തി

National
  •  a day ago
No Image

ഷാര്‍ജയിലെ അല്‍ഹംരിയയില്‍ തീപിടുത്തം: തീ നിയന്ത്രണ വിധേയമാക്കി; ആളപായമില്ല

uae
  •  a day ago
No Image

ചങ്ങനാശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  a day ago
No Image

ഉത്തരാഖണ്ഡ് ദുരന്തം; അടിയന്തര ധനസഹായം പ്രഖ്യാപിച്ച് സർക്കാർ; മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ നൽകുമെന്ന് മുഖ്യമന്ത്രി

National
  •  a day ago
No Image

കടുത്ത വേനൽച്ചൂടിൽ ആശ്വാസം പകർന്ന് ഫുജൈറയിലും അൽ ഐനിലും മഴ | Al Ain Rain

uae
  •  a day ago
No Image

ഭക്ഷണത്തിലെ ഉപ്പ് ഒഴിവാക്കാൻ ചാറ്റ് ജിപിടിയുടെ ഉപദേശം പിന്തുടർന്ന 60-കാരന് വിഷബാധ; മരണത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്

International
  •  2 days ago
No Image

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാർ വഴിയാത്രക്കാരെ ഇടിച്ച് തെറിപ്പിച്ചു; മൂന്ന് പേർക്ക് പരിക്ക്; സ്റ്റിയറിങ് ലോക്കായെന്ന് ഡ്രെെവറുടെ മൊഴി

Kerala
  •  2 days ago
No Image

സ്‌നാപ്ചാറ്റ് വഴി അശ്ലീല വീഡിയോ പങ്കുവെച്ച യുവാവിന് മൂന്ന് വര്‍ഷം തടവുശിക്ഷ വിധിച്ച് കുവൈത്ത് കോടതി

Kuwait
  •  2 days ago
No Image

തൃശൂരില്‍ 50,000ല്‍ പരം വ്യാജ വോട്ടുകള്‍ ചേര്‍ക്കപ്പെട്ടു; സുരേഷ് ഗോപി വിജയിച്ചത്തില്‍ ക്രമക്കേട്: കെ മുരളീധരന്‍

Kerala
  •  2 days ago