HOME
DETAILS
MAL
ഷാര്‍ജയിലെ അതുല്യയുടെ മരണം: ഭര്‍ത്താവ് സതീഷ് തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയില്‍
Web Desk
August 10, 2025 | 3:47 AM
തിരുവനന്തപുരം: ഷാര്‍ജയിലെ അതുല്യയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സതീഷ് അറസ്റ്റിലായി. തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ചാണ് സതീഷ് പിടിയിലായത്. അതുല്യയുടെ മരണത്തില്‍ കൊല്ലത്ത് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസിലാണ് ഇപ്പോള്‍ സതീഷിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
ഷാര്‍ജയില്‍ നിന്ന് തിരുവനന്തപുരത്ത് വിമാനം ഇറങ്ങിയ സതീഷിനെ എമിഗ്രേഷന്‍ വിഭാഗമാണ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് വലിയതുറ പൊലിസിന് കൈമാറുകയായിരുന്നു. രാവിലെയാണ് സതീഷ് എയര്‍പോര്‍ട്ടിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."