HOME
DETAILS

കോഴിക്കോട് വീട്ടിലേക്ക് വാങ്ങിയ രണ്ടു കിലോ ചിക്കന്‍ കഴുകാനെടുത്തപ്പോള്‍ നിറയെ പുഴു;  ആരോഗ്യവകുപ്പ് കട അടപ്പിച്ചു

  
Web Desk
August 10 2025 | 04:08 AM

Kozhikode Chicken Stall Shut Down After Maggots Found in Meat

 

കോഴിക്കോട്: വേങ്ങേരി സ്വദേശി വീട്ടിലേക്ക് വാങ്ങിയ രണ്ടു കിലോ കോഴിയിറച്ചിയില്‍ നിറയെ പുഴുവിനെ കണ്ടതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ കട താല്‍ക്കാലികമായി അടപ്പിച്ചു. കോഴിക്കോട് തടമ്പാട്ടുതാഴത്തെ ഫാത്തിമ ചിക്കന്‍ സ്റ്റാളിനെതിരെയാണ് നടപടി. വേങ്ങേരി സ്വദേശിയായ അനീഷ് വാങ്ങിയ ഇറച്ചിയിലാണ് നിറയെ പുഴുക്കളെ കണ്ടെത്തിയത്.

 വീട്ടിലെത്തി ഇറച്ചി കഴുകാനെടുത്തപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെടുന്നത്. ഉടനെ കോര്‍പറേഷന്‍ കൗണ്‍സിലര്‍ പി നിഖിലിനെ വിവരമറിയിച്ചു. ആരോഗ്യ വിഭാഗം അധികൃതരെ വിവരം അറിയിച്ചതോടെ കടയ്ക്കു മുന്‍പില്‍ നാട്ടുകാരും തടിച്ചുകൂടുകയായിരുന്നു.

 

തടമ്പാട്ടുതാഴം വേങ്ങേരി സ്വദേശി റിയാസിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ ചിക്കന്‍ സ്റ്റാള്‍. രണ്ട് അതിഥി തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്. പുഴുവരിച്ച ഇറച്ചി കൊണ്ടുവന്ന് ഇവരെ കാണിച്ചപ്പോള്‍ തങ്ങളല്ല ഇത് വിറ്റതെന്നാണ് തൊഴിലാളികള്‍ പറഞ്ഞത്.

 സ്ഥലം പരിശോധിച്ച സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.കെ സുബൈര്‍, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.കെ ഷീജ എന്നിവര്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് കട താല്‍ക്കാലികമായി അടച്ചുപൂട്ടാനും അവശേഷിച്ച കോഴികളെ ഇവിടെ നിന്ന് മാറ്റാനും നിര്‍ദേശം നല്‍കുകയായിരുന്നു.

 

 

A chicken stall in Kozhikode, Fathima Chicken Stall located in Thadambattuthazham, has been temporarily shut down by the health department after maggots were found in 2 kg of chicken purchased by a local resident.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂരിലെ വോട്ട് കൊള്ള ആരോപണം: ബി.ജെ.പി നേതാവുള്‍പെടെ തിരിമറി നടത്തിയെന്ന് വി.എസ് സുനില്‍ കുമാര്‍, അട്ടിമറി നടന്നെന്ന് ആവര്‍ത്തിച്ച് കെ, മുരളീധരന്‍

Kerala
  •  3 hours ago
No Image

തുര്‍ക്കിയില്‍ വന്‍ ഭൂചലനം; ഒരു മരണം, നിരവധി പേര്‍ക്ക് പരിക്ക്; കെട്ടിടങ്ങള്‍ തകര്‍ന്നു

International
  •  3 hours ago
No Image

ഗോരക്ഷാഗുണ്ടകളുടെ അഴിഞ്ഞാട്ടത്തില്‍ പ്രതിഷേധിച്ച് ദിവസങ്ങളായി ബീഫ് വ്യാപാരികള്‍ പണിമുടക്കില്‍; വാങ്ങാനാളില്ലാതായതോടെ കാലികളെ തെരുവില്‍ ഉപേക്ഷിച്ച് കര്‍ഷകര്‍ 

National
  •  4 hours ago
No Image

യുഎഇയില്‍ ഇന്ന് പൊടി നിറഞ്ഞ അന്തരീക്ഷം; ജാഗ്രതാ നിര്‍ദേശം | UAE Weather

uae
  •  4 hours ago
No Image

സഊദിയില്‍ പ്രവാസി മലയാളിയായ വീട്ടമ്മ ഉറക്കത്തില്‍ ഹൃദയാഘാതംമൂലം മരിച്ചു

Saudi-arabia
  •  4 hours ago
No Image

പൊലിസ് വാഹനങ്ങളുടെ അറ്റകുറ്റപ്പണി; വ്യാപക ക്രമക്കേടെന്ന് ധനവകുപ്പ് കണ്ടെത്തൽ

Kerala
  •  5 hours ago
No Image

തെരഞ്ഞെടുപ്പ് നടപടികൾക്കിടെ തദ്ദേശസ്ഥാപനങ്ങൾക്ക് ഓഡിറ്റ് ഭാരം; ‌പദ്ധതി പ്രവൃത്തികളും താളംതെറ്റി

Kerala
  •  5 hours ago
No Image

മദ്യമൊഴുക്കാൻ ബെവ്കോ; ഓണ്‍ലൈന്‍ വില്‍പ്പനക്ക് അനുമതി തേടി; പ്രതിഷേധം ശക്തം

Kerala
  •  5 hours ago
No Image

മൺസൂൺ; ജലശേഖരം 76 ശതമാനത്തിലെത്തി; കഴിഞ്ഞ രണ്ടു വർഷത്തെ ഉയർന്ന ജലനിരപ്പ്

Kerala
  •  5 hours ago
No Image

തദ്ദേശ വോട്ടർപട്ടികയിൽ പേര് ചേർക്കൽ; 25 ലക്ഷം കടന്ന് അപേക്ഷകൾ

Kerala
  •  5 hours ago