HOME
DETAILS

ഗസ്സ കൈയടക്കാനുള്ള ഇസ്‌റാഈല്‍ തീരുമാനത്തെ അപലപിച്ച് യുഎഇ

  
August 10 2025 | 02:08 AM

UAE condemns Israels decision to occupy Gaza

ദുബൈ: ഗസ്സ മുനമ്പ് കൈവശപ്പെടുത്താനുള്ള ഇസ്‌റാഈല്‍ തീരുമാനത്തെ യു.എ.ഇ ശക്തമായി അപലപിച്ചു. ഇതിന്റെ വിനാശകരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ഇസ്‌റാഈലിന് മുന്നറിയിപ്പും നല്‍കി. ഫലസ്തീനികളുടെ അനിഷേധ്യമായ അവകാശങ്ങളുടെ ലംഘനവും അവരെ കുടിയിറക്കാനുള്ള ശ്രമങ്ങളും നിരസിക്കുന്നുവെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രാലയം (മോഫ) പ്രസ്താവനയില്‍ പറഞ്ഞു.

'അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളിലെ സാഹചര്യങ്ങള്‍ കൂടുതല്‍ വഷളാകുന്നത് തടയാനും പ്രദേശത്തെ അക്രമത്തിന്റെയും അസ്ഥിരതയുടെയും പുതിയ തലങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നത് ഒഴിവാക്കാനും പൗരന്മാരുടെ സംരക്ഷണം ഉറപ്പാക്കാക്കാനും അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.

ഫലസ്തീന്‍ അവകാശങ്ങള്‍ സംരക്ഷിക്കുന്നത് ഇനി ഒരു രാഷ്ട്രീയ തെരഞ്ഞെടുപ്പല്ല, മറിച്ച് ധാര്‍മികവും മാനുഷികവും നിയമപരവുമായ ആവശ്യകതയാണെന്ന് യു.എ.ഇ ആവര്‍ത്തിച്ചു വ്യക്തമാക്കി. ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ യു.എ.ഇയുടെ ദീര്‍ഘവും ഉറച്ചതുമായ നിലപാട് എടുത്തുകാട്ടി, ദ്വിരാഷ്ട്ര പരിഹാരമില്ലാതെ മേഖലയില്‍ സ്ഥിരത കൈവരിക്കാന്‍ കഴിയില്ലെന്ന് മോഫ ഊന്നിപ്പറഞ്ഞു.

ഗസ്സയുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള പദ്ധതിക്ക് ഇസ്‌റാഈല്‍ സുരക്ഷാ മന്ത്രിസഭ വെള്ളിയാഴ്ചയാണ് അംഗീകാരം നല്‍കിയത്. പദ്ധതിക്ക് രാജ്യാന്തര തലത്തില്‍ ശക്തമായ വിമര്‍ശനവും തിരിച്ചടിയും നേരിടേണ്ടി വന്നു. പദ്ധതി ഫലസ്തീനികളുടെ നിര്‍ബന്ധിത കുടിയിറക്കലിന് കാരണമാകുന്നതാണെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് അഭിപ്രായപ്പെട്ടു.

ഇസ്‌റാഈലിന്റെ ലക്ഷ്യം ഗസ്സ ഏറ്റെടുക്കുകയല്ല, മറിച്ച് ഗസ്സയെ ഹമാസില്‍ നിന്ന് മോചിപ്പിക്കുകയും അവിടെ സമാധാനപരമായ ഒരു സര്‍ക്കാര്‍ സ്ഥാപിക്കാന്‍ പ്രാപ്തമാക്കുകയും ചെയ്യുകയാണെന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കഴിഞ്ഞ ദിവസം ജര്‍മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സിനോട് പറഞ്ഞിരുന്നു. എന്നാല്‍, ഗസ്സ പിടിച്ചെടുക്കാനുള്ള പദ്ധതിക്ക് ഇസ്‌റാഈല്‍ സുരക്ഷാ മന്ത്രിസഭ അംഗീകാരം നല്‍കിയതിനെത്തുടര്‍ന്ന്,ഇസ്‌റാഈലിലേക്കുള്ള എല്ലാ സൈനിക കയറ്റുമതിയും ജര്‍മനി നിര്‍ത്തിവച്ചു.

ഫലസ്തീന്‍ പ്രദേശത്തെ ഏറ്റവും വലിയ നഗരം പിടിച്ചെടുക്കാനുള്ള പദ്ധതിക്ക് അനുകൂലമായി സുരക്ഷാ മന്ത്രിസഭ വോട്ട് ചെയ്തതായി ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫിസ് സ്ഥിരീകരിച്ചതിന് തൊട്ടുപിറകെ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ് ആണ് പ്രതിഷേധ സൂചകമായുള്ള ജര്‍മനിയുടെ തീരുമാനം പ്രഖ്യാപിച്ചത്.

ഗസ്സ മുനമ്പില്‍ സൈനിക പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനുള്ള ഇസ്‌റാഈല്‍ തീരുമാനത്തെ ഓസ്ട്രിയയും തള്ളി. ഇക്കാര്യത്തിലുള്ള രാജ്യത്തിന്റെ കടുത്ത എതിര്‍പ്പ് ഓസ്ട്രിയന്‍ വിദേശകാര്യ മന്ത്രി ബീറ്റ മെയിന്‍ റൈസിംഗര്‍ പ്രസ്താവനയില്‍ പ്രകടിപ്പിച്ചു. സംഘര്‍ഷം കൂടുതല്‍ രൂക്ഷമാക്കാതെ, വിനാശകരമായ മാനുഷിക സാഹചര്യം ലഘൂകരിക്കാനും ശേഷിക്കുന്ന ബന്ദികളുടെ മോചനം ഉറപ്പാക്കാനുമായിരിക്കണം ഇപ്പോള്‍ മുന്‍ഗണനയെന്നും അദ്ദേഹം നിര്‍ദേശിച്ചതായി യു.എ.ഇ വാര്‍ത്താ ഏജന്‍സി വാം റിപ്പോര്‍ട്ടില്‍ പറഞ്ഞു.

The United Arab Emirates has condemned in the strongest terms and denounced the Israeli government’s decision to occupy the Gaza Strip, warning that this decision will lead to catastrophic consequences, including further loss of innocent life and a worsening of the humanitarian crisis in Gaza.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുന്നംകുളത്ത് ആംബുലന്‍സും കാറും കൂട്ടിയിടിച്ച് രോഗിയും കാര്‍ യാത്രികയും മരിച്ചു

Kerala
  •  19 hours ago
No Image

ഛത്തീസ്ഗഡില്‍ ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ യോഗത്തിനെതിരെ ബജ്‌റംഗ്ദള്‍ പ്രതിഷേധം; യോഗത്തിനെത്തിയവരെ മര്‍ദിച്ചെന്ന് പാസ്റ്റര്‍

National
  •  19 hours ago
No Image

ഗസ്സ പിടിച്ചെടുക്കാനുള്ള നീക്കത്തില്‍ അന്താരാഷ്ട്രതലത്തില്‍ വിശ്വാസ്യത നഷ്ടപ്പെട്ട് ഇസ്‌റാഈല്‍; ഗസ്സയില്‍ പട്ടിണിക്കിട്ട് കൊന്ന കുഞ്ഞുങ്ങളുടെ എണ്ണം 100 ആയി

International
  •  20 hours ago
No Image

മാര്‍ക്കറ്റിംഗിന്റെ ഭാഗമായി നിരന്തരം വിളിച്ചു ശല്യപ്പെടുത്തി; പരാതിക്കാരന്‌ 10,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി

uae
  •  20 hours ago
No Image

'റോഡുകൾ സുരക്ഷിതമായ യാത്രയ്ക്കുള്ളതാണ്, അഭ്യാസങ്ങൾക്കുള്ള വേദിയല്ല': സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചുപറ്റാൻ കാർ സ്റ്റണ്ട്; കാറുകള്‍ പിടിച്ചെടുത്ത് ദുബൈ പൊലിസ്‌

uae
  •  21 hours ago
No Image

തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് സമീപം കാര്‍ ഫൂട്ട്പാത്തിലേക്ക് ഇടിച്ചുകയറി; നാലു പേരുടെ നില ഗുരുതരം

Kerala
  •  a day ago
No Image

'സുരേഷ് ഗോപിയെ കാണ്മാനില്ല' പരാതി നല്‍കി കെ.എസ്.യു തൃശൂര്‍ ജില്ലാ പ്രസിഡന്റ്

Kerala
  •  a day ago
No Image

ഫ്രീഡം സെയിലുമായി എയര്‍ ഇന്ത്യ: 4,279 രൂപ മുതല്‍ ടിക്കറ്റുകള്‍; യുഎഇ പ്രവാസികള്‍ക്കിത് സുവര്‍ണാവസരം | Air India Freedom Sale

uae
  •  a day ago
No Image

വോട്ട് മോഷണത്തിനെതിരായ പോരാട്ടത്തില്‍ നിങ്ങള്‍ക്കും പങ്കാളികളാകാം; 'വോട്ട് ചോരി' ക്യാംപയ്‌നുമായി കോണ്‍ഗ്രസ്, വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം, മിസ് കാള്‍ ഇട്ടും പിന്തുണക്കാം/ Rahul Gandhi

National
  •  a day ago
No Image

ഡേറ്റിംഗ് ആപ്പ് വഴി കെണിയിൽ വീഴ്ത്തി; യുവാവിന്റെ സ്വർണം കവർന്ന് സംഘം, പ്രതികൾ പിടിയിൽ

Kerala
  •  a day ago