ഓണത്തിന് കേരളത്തിലെത്തുന്നത് മാരക വിഷം; വിഷരഹിത പച്ചക്കറിയൊരുക്കാന്‍ കൃഷിവകുപ്പ്
തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവരുന്ന പച്ചക്കറി - പഴവര്‍ഗങ്ങളില്‍ മാരക കീടനാശിനി പ്രയോഗമെന്ന് കൃഷി വകുപ്പ്. ഓണക്കാലത്തിനു മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വിവിധ ജില്ലകളില്‍ എത്തിച്ച പച്ചക്കറിയാണ് പരിശോധനക്ക് വിധേയമാക്കിയിരുന്നു.
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് നമ്മുടെ നാട്ടിലേക്ക് കൊണ്ടുവരുന്ന പച്ചക്കറികളിലും പഴവര്‍ഗങ്ങളിലും മുമ്പെങ്ങും ഇല്ലാത്ത വിധം കീടനാശിനി പ്രയോഗിക്കുന്നുവെന്ന് കൃഷി വകുപ്പ് ചൂണ്ടിക്കാട്ടുന്നു. എല്ലാ മാസവും കൃത്യമായി പച്ചക്കറികള്‍ കൃഷിവകുപ്പ് പരിശോധിക്കാറുണ്ട്. എന്നാല്‍ ഓണത്തിന് മുന്നോടിയായി നടത്തിയ പരിശോധനയില്‍ സാധാരണയിലും കൂടുതല്‍ കീടനാശിനി ഉള്ളതായി ശ്രദ്ധയില്‍ പെട്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിശ്ചിത അളവിനും അപ്പുറത്തേക്ക് കീടനാശിനി പ്രയോഗിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വകുപ്പ് പരിശോധന കൂടുതല്‍ കര്‍ശനമാക്കിയത്.
ഓണത്തിന് വിഷരഹിത പച്ചക്കറി ലഭ്യമാക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. വിപണിയില്‍ ആഭ്യന്തര പച്ചക്കറി കൂടുതല്‍ പ്രോത്സാഹിപ്പിക്കാനുള്ള ഇടപെടലുകള്‍ കൃഷി വകുപ്പ് നടത്തുന്നുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിക്കുന്ന പച്ചക്കറികളില്‍ കീടനാശിനി കൂടുതലായതോടെ ആഭ്യന്തര പച്ചക്കറി ഉല്‍പാദനത്തിനുള്ള വഴി കൃഷിവകുപ്പ് നേരത്തെ തുറന്നിരുന്നു. ഇത് പ്രകാരം ഹോര്‍ട്ടികോര്‍പ്പിലൂടെ ഓണക്കാലത്ത് പരമാവധി വിലകുറച്ച് ജൈവ പച്ചക്കറികള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുകയാണ് ലക്ഷ്യമെന്നും കൃഷി വകുപ്പ് അറിയിക്കുന്നു.
കേരളത്തില്‍ ഉല്‍പാദിപ്പിക്കാന്‍ കഴിയാത്ത പച്ചക്കറികള്‍ തമിഴ്‌നാട് - മഹാരാഷ്ട്രയിലെ നാസിക് തുടങ്ങിയ ഇടങ്ങളില്‍ നിന്ന് ഹോര്‍ട്ടികോര്‍പ് നേരിട്ട് കേരളത്തില്‍ എത്തിക്കുമെന്നും കൃഷി വകുപ്പ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."