HOME
DETAILS

തിരക്ക് കൂട്ടി നിയമം ലംഘിച്ചാൽ കടുത്ത ശിക്ഷ; സ്കൂൾ തുറക്കുന്നതിന് മുമ്പേ മാർ​ഗനിർദേശങ്ങൾ പുറത്തിറക്കി പൊലിസ്

  
August 18 2025 | 06:08 AM

police release guidelines ahead of school reopening in uae

ദുബൈ: രാജ്യത്തെ സ്‌കൂളുകൾ അടുത്ത ആഴ്ച തുറക്കാനിരിക്കെ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് പൊലിസ്. സ്‌കൂളുകൾ തുറക്കുന്നതോടെ റോഡിൽ വാഹനങ്ങളുടെ എണ്ണം ഉയരുമെന്നതിനാൽ നേരത്തേ ഇറങ്ങണം. രാജ്യത്തെ ഗതാഗത നിയമങ്ങൾ പാലിച്ച് വാഹനമോടിക്കണമെന്ന് പൊലിസ് രക്ഷിതാക്കൾക്കും സ്‌കൂൾ ബസ് ഡ്രൈവർമാർക്കും മുന്നറിയിപ്പ് നൽകി.

സ്‌കൂൾ തുറന്ന് ആദ്യ ദിവസങ്ങളിൽ ഉണ്ടായേക്കാവുന്ന തിരക്ക് മുന്നിൽ കണ്ടുകൊണ്ടാകണം കുട്ടികളെ സ്‌കൂളിൽ എത്തിക്കാനും തിരികെ കൊണ്ടുപോകാനും സ്‌കൂളിൽ എത്താൻ. ഗതാഗത നിയമം പാലിക്കണമെന്നും സംയമനം പാലിക്കുന്നതിന് പകരം ധൃതി കൂട്ടി നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ ഉണ്ടാകുമെന്നും പൊലിസ് അറിയിച്ചു. കുട്ടികളെ സ്‌കൂളിൽ എത്തിക്കുന്ന ചില രക്ഷിതാക്കളും സ്‌കൂൾ ബസ് ഡ്രൈവർമാരും നിയമം പാലിക്കാത്തത് മുൻവർഷങ്ങളിൽ തങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പൊലിസ് കൂട്ടിച്ചേർത്തു.

കുട്ടികളെ കയറ്റാനും ഇറക്കാനും റോഡിന് മധ്യത്തിൽ വാഹനം നിർത്തരുത്. ഇത് അപകടങ്ങൾക്കും ഗതാഗതക്കുരുക്കിനും ചിലപ്പോൾ മറ്റു യാത്രക്കാരുമായുള്ള സംഘർഷത്തിന് വരെ കാരണമായേക്കാമെന്ന് പൊലിസ് ചൂണ്ടിക്കാട്ടുന്നു. 

സ്‌കൂൾ അടുത്തുള്ള റോഡുകളിൽ വേഗം കുറച്ച് വാഹനമോടിക്കണമെന്നും സീബ്രാ ക്രോസിൽ കാൽനട യാത്രക്കാർക്ക് പ്രാധാന്യം നൽകണമെന്നും പൊലിസ് അറിയിച്ചു. സ്‌കൂൾ ബസുകൾക്ക് അനുവദിച്ച പാർക്കിംഗ് സോണിൽ നിർത്തിയ ശേഷം മാത്രമേ കുട്ടികളെ കയറ്റാനും ഇറക്കാനും പറ്റുകയുള്ളൂ.

കുട്ടികളെ കയറ്റാനും ഇറക്കാനും സ്‌കൂൾ ബസ് നിർത്തുമ്പോൾ സ്‌റ്റോപ്പ് അടയാളം ഇടണം. ഇത്തരത്തിൽ സ്റ്റോപ്പ് അടയാളം ഇട്ട ബസ്സിനെ മറികടന്നാൽ 1000 ദിർഹം പിഴയും 10 ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ. കുട്ടികൾ സമയത്ത് തന്നെ ബസ് സ്‌റ്റോപ്പിൽ എത്തുന്നുണ്ടെന്ന് രക്ഷിതാക്കൾ ഉറപ്പാക്കണം. 

police have warned of strict punishment for overcrowding violations as schools reopen. new safety guidelines aim to reduce traffic congestion and ensure student safety. authorities urge parents and drivers to follow rules to avoid heavy fines and penalties.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വോട്ട് ചോരി'യിൽ തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ തുറന്ന പോരിന് ഇൻഡ്യ സഖ്യം; മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരെ ഇംപീച്ച്‌മെന്റ് പ്രമേയത്തിലേക്ക് കടക്കുന്നതായി റിപ്പോർട്ട്

National
  •  17 hours ago
No Image

ഭക്ഷ്യസുരക്ഷാ നിയമങ്ങള്‍ ലംഘിച്ചു; റിയാദില്‍ 84 വ്യപാര സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി

Saudi-arabia
  •  17 hours ago
No Image

'യുദ്ധം അവസാനിപ്പിക്കുക, ബന്ദികളുടെ മോചനത്തിനായി ഹമാസുമായി കരാറിലെത്തുക' പ്രതിഷേധക്കടലായി ഇസ്‌റാഈല്‍;  തെരുവിലിറങ്ങിയത് ലക്ഷങ്ങള്‍

International
  •  17 hours ago
No Image

തുടർച്ചയായ മൂന്നാം ദിവസവും മഴയിൽ മുങ്ങി മുംബൈ; യാത്രക്കാർക്ക് മുന്നറിയിപ്പുമായി വിമാനകമ്പനികൾ

National
  •  17 hours ago
No Image

റഫറിമാർക്കെതിരായ വിമര്‍ശനത്തില്‍ അല്‍ഐന്‍ ക്ലബ്ബിനെതിരെ നടപടി സ്വീകരിക്കുമെന്ന് യുഎഇ ഫുട്‌ബോള്‍ അസോസിയേഷന്‍

uae
  •  17 hours ago
No Image

ഗ്വാട്ടിമാലൻ ജയിലിൽ കലാപം; വെടിവയ്പ്പിൽ ഒരു ജയിൽ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു; ഗുണ്ടാസംഘങ്ങൾ ബന്ദികളാക്കിയ ഒമ്പത് ജയിൽ ഗാർഡുകളെ മോചിപ്പിച്ചു

International
  •  18 hours ago
No Image

മാവോയിസ്റ്റുകൾ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ച് ഒരു പൊലിസുകാരൻ കൊല്ലപ്പെട്ടു, മൂന്ന് പേർക്ക് പരുക്ക്

National
  •  18 hours ago
No Image

മലേറിയ പകർച്ചവ്യാധിക്കെതിരെ ഒന്നിച്ച് എമിറേറ്റ്സ് യൂണിവേഴ്സിറ്റിയും ഐഐടി മദ്രാസും

uae
  •  18 hours ago
No Image

പൂജപ്പുര ജയിലിലെ ക്യാന്റീനിൽ മോഷണം; സംഭവം പൊലിസിന്റെ മൂക്കിൻതുമ്പത്ത്, നഷ്ടമായത് നാല് ലക്ഷം രൂപ

Kerala
  •  18 hours ago
No Image

ഹൈദരാബാദിൽ ശോഭാ യാത്രയ്ക്കിടെ വൈദ്യുതാഘാതം; രഥം വൈദ്യുത ലൈനിൽ തട്ടി വൈദ്യുതാഘാതമേറ്റ് അഞ്ച് മരണം

National
  •  18 hours ago