
ഡൽഹി ദര്യഗഞ്ചിൽ കെട്ടിടം തകർന്നു വീണ് അപകടം; മൂന്ന് മരണം, രക്ഷാപ്രവർത്തനം തുടരുന്നു

ന്യൂഡൽഹി: ഡൽഹിയിലെ ദര്യഗഞ്ചിലെ സദ്ഭാവന പാർക്കിന് സമീപം മൂന്ന് നില കെട്ടിടം തകർന്നുവീണ് മൂന്ന് പേർ മരിച്ചു. ഇന്ന് ഉച്ചയ്ക്ക് 12:14-ന് ദാരുണ സംഭവം. ഡൽഹി ഫയർ സർവീസ് (ഡിഎഫ്എസ്) ഉദ്യോഗസ്ഥൻ മരണങ്ങൾ സ്ഥിരീകരിച്ചു. അപകടത്തിൽ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ മൂന്ന് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
സംഭവത്തെക്കുറിച്ചുള്ള വിവരം ലഭിച്ച ഉടൻ നാല് ഫയർ ടെൻഡറുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഡൽഹി ദുരന്ത നിവാരണ അതോറിറ്റി (ഡിഡിഎംഎ) ഉൾപ്പെടെയുള്ള അധികാരികളെ വിവരമറിയിച്ചിട്ടുണ്ട്. തകർച്ചയുടെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും വസ്തുതകൾ പരിശോധിച്ച ശേഷം നിയമനടപടികൾ സ്വീകരിക്കുമെന്നും പൊലിസ് അറിയിച്ചു. അപകടത്തിൽ പരുക്കേറ്റവരുടെ എണ്ണവും നാശനഷ്ടത്തിന്റെ വ്യാപ്തിയും ഇതുവരെ വ്യക്തമല്ല. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്.
കഴിഞ്ഞ ജൂലൈ 12-ന് ഡൽഹിയിലെ വെൽക്കം ഏരിയയിൽ അനധികൃതമായി നിർമിച്ച നാല് നില കെട്ടിടം തകർന്ന് ഒരു കുടുംബത്തിലെ ആറ് പേർ മരിച്ച സംഭവത്തിന് ഒരു മാസത്തിന് ശേഷമാണ് ഈ ദുരന്തം. വെൽക്കം ജന്ത കോളനിയിലെ അപകടത്തിൽ എട്ട് പേർക്ക് പരുക്കേറ്റിരുന്നു. തകർച്ചയിൽ സമീപത്തെ കെട്ടിടങ്ങൾക്കും വ്യാപകമായ നാശനഷ്ടമുണ്ടായി. ഏകദേശം 40 വർഷം പഴക്കമുള്ള ആ കെട്ടിടം അഞ്ച് വർഷം മുമ്പാണ് നവീകരിച്ചിരുന്നത്.
A three-story building collapsed near Sadbhawna Park in Daryaganj, central Delhi, on Wednesday, killing three people. Three others were rescued from the debris and rushed to a hospital. Rescue operations are ongoing, and the cause of the collapse remains under investigation
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഡൽഹിയിലെ 50 ലധികം സ്കൂളുകൾക്ക് ബോംബ് ഭീഷണി; സന്ദേശമെത്തിയത് ഇമെയിൽ വഴി
National
• 18 hours ago
പൊതുസ്ഥലങ്ങളിൽ വാഹനം ഉപേക്ഷിച്ചാൽ 100 ദിനാർ പിഴ; മുന്നറിയിപ്പുമായി കുവൈത്ത്
Kuwait
• 19 hours ago
കേന്ദ്രമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് സമീപം കത്തിക്കരിഞ്ഞ നിലയിൽ 43 വോട്ടർ ഐഡി കാർഡുകൾ: നശിപ്പിക്കാനുള്ള ശ്രമമായിരുന്നുവെന്ന് സൂചന; ദൂരൂഹത
National
• 19 hours ago
ദുബൈയിൽ നിങ്ങളുടെ ഡ്രൈവിംഗ് സ്കൂൾ എങ്ങനെ മാറ്റാം; കൂടുതലറിയാം
uae
• 20 hours ago
കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമലംഘനങ്ങൾ; മാലിക് എക്സ്ചേഞ്ചിന് 2 മില്യൺ ദിർഹം പിഴയിട്ട് യുഎഇ സെൻട്രൽ ബാങ്ക്
uae
• 21 hours ago
വിജിലൻസ് കോടതി വിധി: അഴിമതി കേസിലെ പ്രതികളെ സംരക്ഷിക്കാൻ മുഖ്യമന്ത്രി സ്വീകരിച്ച നടപടികൾ സത്യപ്രതിജ്ഞാ ലംഘനം; കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്
Kerala
• 21 hours ago
ത്വവാഫ് സമയത്ത് ഹജർ അൽ അസ്വദിന് സമീപം തങ്ങരുത്; നിർദേശവുമായി സഊദി ഹജ്ജ്, ഉംറ മന്ത്രാലയം
latest
• 21 hours ago
ഛത്തീസ്ഗഢിൽ ക്രിസ്ത്യൻ ആരാധനാലയത്തിനെതിരെ ആക്രമണം: ദേവാലയവും വീടും പൊളിച്ചുമാറ്റി ബുൾഡോസർ നടപടി
National
• a day ago
പൊതുസ്ഥലങ്ങളിൽ ഭക്ഷണാവശിഷ്ടങ്ങൾ വലിച്ചെറിയുന്നവർ ജാഗ്രത; വലിയ വില നൽകേണ്ടി വരും
Kuwait
• a day ago
മലപ്പുറം ജില്ലയിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; 11 വയസുള്ള കുട്ടിയ്ക്ക് രോഗം
Kerala
• a day ago
ജനസമ്പർക്ക പരിപാടിക്കിടെ ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ആക്രമണം; ഒരാൾ അറസ്റ്റിൽ
National
• a day ago
സ്വാതന്ത്ര്യദിനത്തിൽ ദേശീയ പതാകയ്ക്ക് പകരം സിപിഎം ഉയർത്തിയത് കോൺഗ്രസ് പതാക; നിരവധി ആളുകൾ പങ്കെടുത്ത പരിപാടിയിലാണ് 'അബദ്ധം'
Kerala
• a day ago
ഹിമാചലിൽ ഭൂകമ്പം; ഒരു മണിക്കൂറിനിടെ രണ്ട് തവണ ഭൂമി കുലുങ്ങി
National
• a day ago
പലിശക്കാരുടെ ഭീഷണിയില്‍ പറവൂരില്‍ വീട്ടമ്മ പുഴയില്‍ ചാടി ജീവനൊടുക്കി; റിട്ട. പോലിസുകാരനെതിരേ പരാതി
Kerala
• a day ago
ദുബൈയിൽ 200 അൾട്രാ ഫാസ്റ്റ് ഇവി ചാർജറുകൾ പുറത്തിറക്കുമെന്ന് പാർക്കിൻ; ഇവി ചാർജിംഗ് സമയം 30 മിനുട്ടിൽ താഴെയായി കുറയ്ക്കും
uae
• a day ago
രാഹുൽ ഗാന്ധി അടുത്ത പ്രധാനമന്ത്രിയാകുമെന്ന് തേജസ്വി യാദവ്; ബിഹാറിനെ ഇളക്കിമറിച്ച് വോട്ടർ അധികാർ യാത്ര
National
• a day ago
പ്രവാചകപ്പിറവിയുടെ ഒന്നര സഹസ്രാബ്ദത്തെ വരവേൽക്കാനൊരുങ്ങി ലോകം
Kerala
• a day ago
'മായവിപണിക്ക് ' വാതിൽ തുറന്ന് ഓണമെത്തുന്നു; ഭക്ഷ്യസുരക്ഷാപരിശോധനകൾ തകൃതിയെങ്കിലും സർവത്ര മായം
Kerala
• a day ago
പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ വീട്ടില്‍ക്കയറി യുവാവിനെ കൊലപ്പെടുത്തി
Kerala
• a day ago
സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനി മുതിര്‍ന്ന പൗരന്മാര്ക്ക് പ്രത്യേക ഒപി കൗണ്ടര്‍; ക്യൂവില്‍ നിന്ന് ബുദ്ധിമുട്ടേണ്ട- സപ്തംബര്‍ ഒന്നു മുതല്‍ ആരംഭിക്കും
Kerala
• a day ago
മലപ്പുറം നഗരസഭയില്‍ വോട്ട് ചേര്‍ക്കാന്‍ ഉപയോഗിച്ചത് വ്യാജ രേഖ; പരിശോധിച്ചത് എസ്എസ്എല്‍സി ബുക്കിന്റെ കോപ്പി മാത്രം- ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര വീഴ്ച
Kerala
• a day ago