HOME
DETAILS

കൊടുവള്ളി ജോയിന്റ് ആര്‍.ടി.ഒയുടെ വീട്ടിലും ഓഫിസിലും വിജിലന്‍സ് പരിശോധന

  
backup
September 06, 2016 | 9:44 PM

%e0%b4%95%e0%b5%8a%e0%b4%9f%e0%b5%81%e0%b4%b5%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf-%e0%b4%9c%e0%b5%8b%e0%b4%af%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d


കൊടുവള്ളി: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ കൊടുവള്ളി ജോയിന്റ് ആര്‍.ടി.ഒയുടെ വീട്ടിലും ഓഫിസിലും വിജിലന്‍സ് പരിശോധന നടത്തി. കോഴിക്കോട് വിജിലന്‍സ് സെല്‍ ഡിവൈ.എസ്.പി കെ. രാധാകൃഷ്ണന്റെ നേതൃത്വത്തിലാണ് കൊടുവള്ളി ജോയിന്റ് ആര്‍.ടി.ഒ സി.വി.എം ശരീഫിന്റെ താമരശ്ശേരി പരപ്പന്‍പൊയിലിലെ വീട്ടിലും കൊടുവള്ളി ജോയിന്റ് ആര്‍.ടി.ഒ  ഓഫിസിലും ഒരേസമയം പരിശോധന നടത്തിയത്. ചൊവ്വാഴ്ച രാവിലെ പത്തോടെ ആരംഭിച്ച പരിശോധന രാത്രി ഏറെ വൈകിയും തുടര്‍ന്നു.
സി.ഐമാരായ ബാലചന്ദ്രന്‍, രമേഷ്, സുരേഷ്, ഷിബു എന്നിവരടങ്ങിയ സംഘമാണ് രാവിലെ പത്തോടെ പരിശോധനക്കെത്തിയത്. പരാതിയില്‍ നേരത്തെ വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തുകയും വിജിലന്‍സ് കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് കോടതി ഉത്തരവു പ്രകാരം ശരീഫിനെതിരേ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
 കൊടുവള്ളിയിലെ ഓഫിസും താമരശ്ശേരിയിലെ വീടും അടച്ചിട്ടാണ് പരിശോധന ആരംഭിച്ചത്. ആഡംബര വീടും സ്വത്തുക്കളും സംബന്ധിച്ചാണ് വിജിലന്‍സ് പ്രധാനമായും അന്വേഷണം നടത്തുന്നത്. എം.വി.ഐയായിരുന്ന ശരീഫ് മാസങ്ങള്‍ക്ക് മുന്‍പാണ് ജോയിന്റ് ആര്‍.ടി.ഒയായി നിയമിതനായത്. കൊടുവള്ളി ആര്‍.ടി.ഒ ഓഫിസുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ നേരത്തേയും ഉയര്‍ന്നിരുന്നു. കഴിഞ്ഞ എല്‍.ഡി.എഫ് ഭരണ കാലത്ത് ഗതാഗത മന്ത്രി മാത്യു ടി. തോമസ് കൊടുവള്ളി ജോയിന്റ് ആര്‍.ടി.ഒ  ഓഫിസില്‍ നേരിട്ടെത്തി പരിശോധന നടത്തിയിരുന്നു. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനടക്കം ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നതായുള്ള പരാതിയും ഇവിടെ ശക്തമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രധാനമന്ത്രിയുടെ വീഡിയോ നീക്കിയ സംഭവം; ക്ഷമാപണവുമായി മെറ്റ 

National
  •  3 hours ago
No Image

സൗദിയില്‍ ആറുമാസത്തിനിടെ 34,000ത്തിലധികം കെട്ടിട നിര്‍മാണ അനുമതികള്‍; ഭവന മേഖലയില്‍ വന്‍ മുന്നേറ്റം

Saudi-arabia
  •  4 hours ago
No Image

വീണ്ടും സമരമെന്ന മുന്നറിയിപ്പിന് പിന്നാലെ അര്‍ധരാത്രി സി.ജെ.പിയെ ചര്‍ച്ചക്ക് വിളിച്ച് കേന്ദ്രം; പ്രതിഷേധക്കാരുടെ കേസുകള്‍ പിന്‍വലിക്കുമെന്ന് ഉറപ്പ് നല്‍കിയതായി സൗരവ് ദാസ്  

National
  •  4 hours ago
No Image

'സാബു ജേക്കബ് ചതിച്ചു, ഫോണ്‍ പോലും എടുക്കുന്നില്ല';അഖില്‍ മാരാര്‍ ട്വന്റി 20 വിട്ടു

Kerala
  •  4 hours ago
No Image

മോഷണക്കുറ്റവും ജയില്‍വാസവും; ഒടുവില്‍ അപമാനഭാരം കഴുകിക്കളഞ്ഞ് കോടതി വിധി- 'രമേശന്‍ കള്ളനല്ല'

Kerala
  •  4 hours ago
No Image

'ഞാന്‍ പറഞ്ഞതല്ലേ സാറേ പപ്പായ്ക്ക് വയ്യാത്തേന്ന്...' സിയാദ് മരിച്ചത് പൊലിസ് മര്‍ദ്ദനം മൂലമെന്ന് ആവര്‍ത്തിച്ച് കുടുംബം

Kerala
  •  5 hours ago
No Image

UAE travel update: യുഎഇയില്‍ വിമാന സര്‍വീസുകള്‍ സാധാരണ നിലയിലേക്ക്; ഗള്‍ഫ് റൂട്ടുകളില്‍ ചില സര്‍വീസുകള്‍ റദ്ദാക്കി

uae
  •  5 hours ago
No Image

ഊരാളുങ്കല്‍ സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരി അന്തരിച്ചു; വിടവാങ്ങിയത് സഹകരണ മേഖലയിലെ കരുത്തനായ നായകന്‍

Kerala
  •  5 hours ago
No Image

ബംഗാളിലെ അദീന മസ്ജിദും വിവാദത്തിലേക്ക്; പള്ളിക്കുപുറത്ത് ശിവലിംഗം സ്ഥാപിക്കുമെന്ന് ഹിന്ദുത്വ സംഘടന

National
  •  6 hours ago
No Image

Gulf Tension Updates: യു.എസ് - ഇറാന്‍ സംഘര്‍ഷം: ചര്‍ച്ചകള്‍ പുനരാരംഭിക്കാനുള്ള ഖത്തര്‍-പാക് ശ്രമങ്ങളില്‍ പുരോഗതി; മേഖലയില്‍ ഒറ്റപ്പെട്ട ഡ്രോണ്‍ ആക്രമണങ്ങള്‍

qatar
  •  6 hours ago