HOME
DETAILS

രാജ്യവ്യാപക കാമ്പയിനുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം; ഓ​ഗസ്റ്റ് 29 വരെ തുടരും

  
August 25 2025 | 05:08 AM

nationwide security and traffic campaign by kuwait ministry of interior

പൊതുജന സുരക്ഷ ഉറപ്പാക്കാൻ രാജ്യവ്യാപക ക്യാമ്പയിൻ ആരംഭിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് എമർജൻസി പൊലിസിന്റെ നേതൃത്വത്തിൽ, മറ്റ് സുരക്ഷാ യൂണിറ്റുകളുമായി സഹകരിച്ചാണ് ക്യാമ്പയിൻ. ആഗസ്റ്റ് 24-ന് ആരംഭിച്ച ക്യാമ്പയിൻ ആഗസ്റ്റ് 29 വരെ തുടരും.

കാമ്പയിനിന്റെ ഭാ​ഗമായി രാജ്യത്തെ ആറ് ഗവർണറേറ്റുകളിലും സുരക്ഷാ പട്രോളുകൾ വിന്യസിച്ചിട്ടുണ്ട്. ട്രാഫിക് നിയമലംഘനങ്ങൾ നിരീക്ഷിക്കുന്നതിനും അശ്രദ്ധമായ ഡ്രൈവിങ്ങ് തടയുന്നതിനും പ്രധാന റോഡുകളിലും ഉപറോഡുകളിലും ചെക്ക്‌പോസ്റ്റുകൾ സ്ഥാപിച്ചു. 

അതേസമയം, ക്രിമിനൽ സെക്യൂരിറ്റി സെക്ടർ റായ് മേഖലയിലെ ഒരു വെയർഹൗസിൽ നിയമവിരുദ്ധമായ മദ്യനിർമ്മാണം കണ്ടെത്താനായി ഒരു റെയ്ഡ് നടത്തി. റെയ്ഡിൽ അപകടകരമായ രാസവസ്തുക്കൾ സൂക്ഷിച്ചിരുന്ന 340 കണ്ടെയ്‌നറുകൾ അധികൃതർ പിടിച്ചെടുത്തു. നിലവിൽ കുവൈത്തിന് പുറത്തുള്ള ഒരു ഈജിപ്ഷ്യൻ പൗരനാണ് ഈ സ്ഥലത്തുിനുടമയെന്നാണ് റിപ്പോർട്ട്. ഇയാളെ പിടികൂടാൻ ഈജിപ്ഷ്യൻ അധികൃതരുമായി സഹകരണം നടക്കുന്നു.

മറ്റൊരു ഓപ്പറേഷനിൽ, ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഡ്രഗ് കൺട്രോൾ 34 കിലോഗ്രാം മയക്കുമരുന്ന്, ഷാബു, ഹാഷിഷ്, രാസവസ്തുക്കൾ എന്നിവയും 10,000 ലൈറിക്ക ഗുളികകളും പിടിച്ചെടുത്തു. കൂടാതെ, രണ്ട് തോക്കുകളും വെടിക്കോപ്പുകളും കണ്ടെടുത്തു. മർദി സായർ മജ്ഹൂൽ അൽ-ഷമ്മരി എന്ന വ്യക്തിയെ മയക്കുമരുന്ന് വാഹനത്തിൽ സൂക്ഷിക്കാൻ ശ്രമിക്കവെ അറസ്റ്റ് ചെയ്തു. ഇയാളുടെ കൂട്ടാളിയായ അഹമ്മദ് ഹുസൈൻ ഖാതെ ജബർ റൂമി പിന്നീട് മയക്കുമരുന്ന് കടത്തിൽ ഏർപ്പെട്ടതായി സമ്മതിച്ചു. 

മയക്കുമരുന്ന് കടത്ത്, നിയമവിരുദ്ധ മദ്യനിർമ്മാണം, പൊതുസുരക്ഷയെ ഭീഷണിപ്പെടുത്തുന്ന പ്രവർത്തനങ്ങൾ എന്നിവയ്‌ക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

The Kuwait Ministry of Interior has initiated a comprehensive security and traffic campaign across the country, effective from August 24 to August 29. Led by the General Department of Emergency Police, the campaign aims to enhance public safety and security by enforcing strict measures against traffic and residency law violators. The initiative includes cooperation with various security units to apprehend offenders, wanted individuals, and those violating traffic regulations. Citizens and residents are urged to cooperate with security authorities and report any suspicious activities ¹.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വരാനിരിക്കുന്ന വർഷങ്ങളിൽ ഇന്ത്യൻ ക്രിക്കറ്റിൽ ആ കാഴ്ച കാണാം: സഞ്ജു

Cricket
  •  12 hours ago
No Image

ഓണസമ്മാനമായി വീണ്ടും ആശ്വാസ പ്രഖ്യാപനം; സപ്ലൈകോ വഴി വിതരണം ചെയ്യുന്ന വെളിച്ചെണ്ണയുടെ വില കുറച്ചു, ലിറ്ററിന് 339 രൂപ

Kerala
  •  12 hours ago
No Image

ഓണക്കിറ്റ് വിതരണം നാളെ മുതല്‍; വെളിച്ചെണ്ണയും പഞ്ചസാരയുമടക്കം 15 സാധനങ്ങള്‍, കിറ്റ് നല്‍കുക മഞ്ഞ കാര്‍ഡുടമകള്‍ക്ക്

Kerala
  •  12 hours ago
No Image

ആലപ്പുഴ ധന്‍ബാദ് എക്‌സ്പ്രസില്‍ ബ്രേക്കിങ് തകരാര്‍; പരിഭ്രാന്തരായി ജനങ്ങള്‍, വലിയ ശബ്ദമെന്നും പിന്നാലെ പുക ഉയര്‍ന്നെന്നും യാത്രക്കാര്‍

Kerala
  •  13 hours ago
No Image

അവൻ ഒരിക്കലും സിറാജിനേക്കാൾ മികച്ച ബൗളറല്ല: മുൻ ഇന്ത്യൻ താരം

Cricket
  •  13 hours ago
No Image

അയഞ്ഞ് നേതാക്കള്‍, രാഹുലിനെ കേള്‍ക്കണമെന്ന് വിശദീകരണം; രാജിയില്ലെന്ന് സൂചന, അന്തിമ തീരുമാനം ഇന്ന്

Kerala
  •  13 hours ago
No Image

ബഹിരാകാശത്തേക്ക് ആദ്യമായി പോയത് ഹനുമാനാണെന്ന് സ്‌കൂള്‍ വിദ്യാര്‍ഥികളോട് ബിജെപി എംപി അനുരാഗ് താക്കൂര്‍

Kerala
  •  13 hours ago
No Image

ബഹ്‌റൈൻ : കൂട്ടുപ്രതികളുടെ പേരുകൾ വെളിപ്പെടുത്തി; മയക്കുമരുന്ന് കേസില്‍ പ്രവാസിക്ക് ശിക്ഷായിളവ് നൽകി മോചിപ്പിച്ചു

bahrain
  •  14 hours ago
No Image

കണ്ണൂരില്‍ വീട്ടില്‍ നിന്ന് 30 പവന്‍ സ്വര്‍ണം കവര്‍ന്ന കേസ്: മകന്റെ ഭാര്യ മൈസൂരുവില്‍ കൊല്ലപ്പെട്ട നിലയില്‍, ആണ്‍സുഹൃത്ത് പിടിയില്‍

Kerala
  •  14 hours ago
No Image

ചാമ്പ്യന്മാരെ അടിച്ചുവീഴ്ത്തി; കേരള ക്രിക്കറ്റ് ലീഗിൽ ചരിത്രം കുറിച്ച് സഞ്ജുവിന്റെ നീല കടുവകൾ

Cricket
  •  14 hours ago