HOME
DETAILS

അയഞ്ഞ് നേതാക്കള്‍, രാഹുലിനെ കേള്‍ക്കണമെന്ന് വിശദീകരണം; രാജിയില്ലെന്ന് സൂചന, അന്തിമ തീരുമാനം ഇന്ന്

  
Web Desk
August 25 2025 | 03:08 AM

rahul mankoottathil  controversy congress leaders soften stance amid resignation pressure

തിരുവനന്തപുരം: ലൈംഗിക ആരോപണ വിവാദത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രംഗത്തെത്തിയ കോണ്‍ഗാരസ് നേതാക്കളുടെ നിലപാടില്‍ അയവ്. അന്തിമ തീരുമാനത്തിലെത്തും മുമ്പ് രാഹുലിനെ കേള്‍ക്കണമെന്നാണ് നേതാക്കള്‍ പറയുന്നത്. 

രാഹുല്‍ എം.എല്‍.എ സ്ഥാനം രാജി വെച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യാനാണ് നീക്കം. ഇത്തവണ നിയമസഭാ സമ്മേളനത്തില്‍ നിന്നും മാറ്റിനിര്‍ത്തി അടുത്ത തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കാനാണ് ആലോചനയെന്നും സൂചനയുണ്ട്. അന്തിമ തീരുമാനം ഇന്ന് ഉണ്ടാവും.

രാജിവെപ്പിച്ചാല്‍ ഉപതെരഞ്ഞെടുപ്പ് വരാന്‍ സാധ്യതയുണ്ടെന്ന് നിയമോപദേശം ലഭിച്ചതോടെയാണ് നേതാക്കള്‍ കടുംപിടുത്തത്തില്‍ നിന്ന് മാറിയത്.   രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാദങ്ങളും കേള്‍ക്കണം എന്ന് ഇതിനിടയില്‍ അഭിപ്രായമുയരുകും ചെയ്തു. കെ.പി.സി.സി അധ്യക്ഷനുമായുള്ള ആശയവിനിമയത്തിലാണ് നേതാക്കളുടെ നിര്‍ദേശം. 

രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എസ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമാണ്. രാജിവച്ചില്ലെങ്കില്‍ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുന്നത് പരിഗണനയിലുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്.  രാജി അല്ലെങ്കില്‍ പ്ലാന്‍ ബി ആയിട്ടാണ് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുന്നത് പരിഗണിക്കുന്നത്. സംഭവത്തില്‍ നിലപാട് കടുപ്പിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളടക്കം രംഗത്തെത്തിയതോടെ, അടൂരിലെ വസതിയില്‍ ഇന്നലെ മാധ്യമങ്ങളെ കണ്ട രാഹുല്‍ രാജിയെക്കുറിച്ച് പ്രതികരിച്ചില്ല. 

രാഹുലിന്റെ രാജിയില്‍ തീരുമാനം സംസ്ഥാന നേതൃത്വത്തിന് എ.ഐ.സി.സി വിട്ട സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവിന്റെ നിലപാട് ഏറ്റുപിടിച്ച് കൂടുതല്‍ നേതാക്കള്‍ ഇന്നലെ രംഗത്തെത്തി. രാഹുല്‍ എം.എല്‍.എസ്ഥാനം രാജിവയ്ക്കണമെന്ന് വനിതാ നേതാക്കളടക്കം ആവശ്യം ഉന്നയിച്ചതോടെ ഇന്നലെ കോണ്‍ഗ്രസില്‍ തിരക്കിട്ട കൂടിയാലോചനകളാണ് നടന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് അടക്കം വരാനിരിക്കെ രാഹുല്‍ രാജിവച്ചില്ലെങ്കില്‍ രാഷ്ട്രീയമായി ഇതിനെ എങ്ങനെ പ്രതിരോധിക്കുമെന്ന ആശങ്കയാണ് നേതാക്കള്‍ക്കുള്ളത്. രാഹുല്‍ രാജിവച്ചില്ലെങ്കില്‍ തദ്ദേശ തെരഞ്ഞെടുപ്പിനെ അടക്കം ബാധിക്കുമെന്നും കോണ്‍ഗ്രസില്‍ അഭിപ്രായമുയരുന്നുണ്ട്. ഇതോടെയാണ് രാജിക്കായി പാര്‍ട്ടിയില്‍ സമ്മര്‍ദം ശക്തമാകുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗവും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയും രാജി ആവശ്യം ശക്തമാക്കി ഇന്നലെ രംഗത്തെത്തി. എത്രയുംവേഗം രാജിവയ്ക്കുന്നതാണ് നല്ലതെന്ന നിലപാട് വി.എം സുധീരനും നേതാക്കളെ അറിയിച്ചു. 

കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി എന്നിവരെയാണ് സുധീരന്‍ ഇക്കാര്യം അറിയിച്ചത്. പാര്‍ട്ടി തീരുമാനം ഉടന്‍ ഉണ്ടാകുമെന്നായിരുന്നു കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ കെ. മുരളീധരന്‍ പ്രതികരിച്ചത്. രാഹുലിനെതിരേ കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കനും തുറന്നടിച്ചു. രാജിയുടെ കാര്യത്തില്‍ രാഹുല്‍ വ്യക്തതവരുത്തുന്നില്ലെന്നും രാജിവച്ചില്ലെങ്കില്‍ പുറത്താക്കണമെന്നും ജോസഫ് വാഴക്കന്‍ ആവശ്യപ്പെട്ടു. ഇത്തരം വിഴുപ്പുകള്‍ ചുമക്കേണ്ട കാര്യം കോണ്‍ഗ്രസിനില്ലെന്നും ജോസഫ് വാഴക്കന്‍ വ്യക്തമാക്കി. ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ ഒഴിയണമെന്ന് ഷാനിമോള്‍ ഉസ്മാന്‍ ഉള്‍പ്പെടെയുള്ള വനിതാ നേതാക്കളും ആവശ്യപ്പെട്ടിട്ടുണ്ട്. നിരവധി ആരോപണങ്ങളുയര്‍ന്ന സ്ഥിതിക്ക് രാഹുല്‍ മാറിനില്‍ക്കുന്നതാണ് നല്ലതെന്നും ഇതുവരെ കേള്‍ക്കാത്ത തരത്തിലുള്ള ആരോപണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നതെന്നും ഷാനിമോള്‍ പറഞ്ഞു. രാഹുല്‍ എത്രയുംവേഗം രാജിവയ്ക്കണമെന്ന് ഉമാ തോമസ് എം.എല്‍.എയും ആവശ്യപ്പെട്ടു. രാഹുലിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് കൃത്യമായ സമയത്ത് കൃത്യമായ നിലപാട് എടുത്തെന്നായിരുന്നു മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തര്‍ എം.പി പറഞ്ഞത്. രാഹുല്‍ മാറിനില്‍ക്കണമെന്ന് കെ.കെ രമ എം.എല്‍.എയും വ്യക്തമാക്കി. ആശങ്കപ്പെടുത്തുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നതെന്നും സ്ത്രീകള്‍ ഭയന്ന് ഇയാളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയാണെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പിയുടെ ഭാര്യ ഡോ. കെ.ആശ ഫേസ്ബുക്കില്‍ കുറിച്ചു. ഒന്നും പറയാതെ മിണ്ടാതിരിക്കാന്‍ സാധിക്കുന്നില്ലെന്നു പ്രതികരിച്ച ആശ, രാവിലെ പങ്കുവച്ച പോസ്റ്റ് പിന്നീട് പിന്‍വലിച്ചു. 

 

congress leaders in kerala shift stance on rahul mangalath amid sexual allegations controversy. party may suspend him instead of forcing resignation to avoid bypolls. internal discussions intensify ahead of local body elections.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

189 ദിർഹത്തിന് യുഎഇയിൽ നിന്ന് കേരളത്തിലേക്ക് പറക്കാം; പ്രവാസികൾക്ക് വിമാനക്കമ്പനികളുടെയും ട്രാവൽ ഏജൻസികളുടെയും ഓണസമ്മാനം

uae
  •  4 hours ago
No Image

റാപ്പര്‍ വേടനെതിരേ വീണ്ടും കേസ്; ഗവേഷക വിദ്യാര്‍ഥിനിയുടെ പരാതിയില്‍ പൊലിസ് കേസെടുത്തു

latest
  •  4 hours ago
No Image

ഈ ആഴ്ച മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത: താപനില കുറയും; മുന്നറിയിപ്പുമായി യുഎഇ കാലാവസ്ഥാ വകുപ്പ്

uae
  •  4 hours ago
No Image

ദുബൈയിലെ സ്വർണവില കൂടുമോ അതോ കുറയുമോ?; വരുംദിവസങ്ങളിലെ വിലയിലെ പ്രവണത വെളിപ്പെടുത്തി വിദഗ്ധർ

uae
  •  5 hours ago
No Image

താമരശ്ശേരി ചുരത്തിൽ കൂട്ട അപകടം; നിയന്ത്രണം വിട്ട ലോറി ഇടിച്ച് കയറി; എട്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചു

Kerala
  •  5 hours ago
No Image

കോഴിക്കോട് യുവാവിനെ കൊന്ന് കുഴിച്ചുമൂടി; കാണാതായ സംഭവത്തിൽ 6 വർഷത്തിന് ശേഷം സുഹൃത്തുക്കളുടെ വെളിപ്പെടുത്തൽ

Kerala
  •  5 hours ago
No Image

'വൈകല്യമുള്ളവരെ കളിയാക്കിയാല്‍ പിഴ ചുമത്തും':  ഇൻഫ്ലുവൻസർമാര്‍ക്ക് താക്കീതുമായി സുപ്രിംകോടതി

latest
  •  5 hours ago
No Image

ചാലിശ്ശേരി സ്വദേശി ദുബൈയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു

uae
  •  5 hours ago
No Image

ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ അപകടം; വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി ഷാർജ പൊലിസ്

uae
  •  6 hours ago
No Image

സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട്

Kerala
  •  6 hours ago


No Image

പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയ്ക്ക് സമീപം പാക് ഡ്രോണുകൾ; വ്യാപക തിരച്ചിൽ നടത്തി സുരക്ഷാസേന

National
  •  6 hours ago
No Image

മോദിയുടെ 'ബിരുദം' രഹസ്യമായി തുടരും; ഡിഗ്രി സര്‍ട്ടിഫിക്കറ്റ് പരസ്യമാക്കേണ്ടതില്ലെന്ന് ഡല്‍ഹി ഹൈക്കോടതി, വിവരാവകാശ കമ്മീഷന്റെ ഉത്തരവ് തള്ളി 

National
  •  7 hours ago
No Image

നിങ്ങളുടെ പ്രിയപ്പെട്ടവരെ കുവൈത്തിലേക്ക് കൊണ്ടുവരാൻ പദ്ധതിയിടുന്നുണ്ടോ? കുവൈത്ത് ഫാമിലി വിസിറ്റ് വിസ, അറിയേണ്ടതെല്ലാം

latest
  •  7 hours ago
No Image

അല്‍ ജസീറ കാമറമാന്‍ ഉള്‍പെടെ നാലു മാധ്യമപ്രവര്‍ത്തകരെ കൂടി ഇസ്‌റാഈല്‍ കൊന്നു; തെക്കന്‍ ഗസ്സയിലെ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 14 പേര്‍

International
  •  7 hours ago