HOME
DETAILS

വരാനിരിക്കുന്ന വർഷങ്ങളിൽ ഇന്ത്യൻ ക്രിക്കറ്റിൽ ആ കാഴ്ച കാണാം: സഞ്ജു

  
August 25 2025 | 04:08 AM

Sanju Samson praises the players playing in the Kerala Cricket League

കേരള ക്രിക്കറ്റ് ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെതിരെ കൊച്ചി ബ്ലൂ ടൈഗേഴ്സ്  ആവേശകരമായ വിജയമാണ് സ്വന്തമാക്കിയത്. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നാലു വിക്കറ്റുകൾക്കായിരുന്നു കൊച്ചിയുടെ വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊല്ലം ഉയർത്തിയ 237 റൺസിന്റെ കൂറ്റൻ ടോട്ടൽ അവസാന പന്തിൽ ത്രില്ലർ ഫിനിഷിംഗിലൂടെ കൊച്ചി വിജയിച്ചു കയറുകയായിരുന്നു.

സെഞ്ച്വറി നേടിയ സൂപ്പർതാരം സഞ്ജു സാംസണിന്റെ കരുത്തിലാണ് കൊച്ചി വിജയം സ്വന്തമാക്കിയത്. 51 പന്തിൽ നിന്നും 14 ഫോറുകളും ഏഴ് സിക്സുകളും അടക്കം 121 റൺസ് നേടിയാണ് സഞ്ജു തിളങ്ങിയത്. 18 പന്തിൽ പുറത്താവാതെ 45 റൺസ് നേടിയ മുഹമ്മദ് ആഷികും കൊച്ചിയുടെ വിജയത്തിൽ നിർണായകമായ പങ്കാണ് വഹിച്ചത്. മൂന്ന് ഫോറുകളും അഞ്ച് സിക്സുകളും ആണ് താരം സ്വന്തമാക്കിയത്.  സെഞ്ച്വറിക്ക് പിന്നാലെ  മത്സരത്തിലെ പ്ലേയർ ഓഫ് ദി മാച്ച് ആയും സഞ്ജു തെരഞ്ഞെടുക്കപ്പെട്ടു. 

മത്സരശേഷം തന്റെ ടീമിന്റെ തകർപ്പൻ വിജയത്തെക്കുറിച്ച് സഞ്ജു സംസാരിച്ചിരുന്നു. ലീഗിൽ കളിക്കുന്ന താരങ്ങൾ മികച്ചതാണെന്നും വരും വർഷങ്ങളിൽ ഇവരെല്ലാം ഇന്ത്യൻ ടീമിനായി കളിക്കുന്നത് കാണാൻ സാധിക്കുമെന്നുമാണ് സഞ്ജു പറഞ്ഞത്.

"ഇവരോടൊപ്പം സമയം ചെലവഴിക്കുമ്പോൾ ഞാൻ വളരെ ആവേശഭരിതനാവുകയാണ്. ടീമിൽ വളരെ ഒരുപാട് പ്രതിഭകൾ ഉണ്ട്. കേരള ക്രിക്കറ്റിൽ നമുക്ക് ഇത്രയധികം കഴിവുള്ള താരങ്ങളെ കാണുന്നത്  അല്പം ഞെട്ടിക്കുന്നതാണ്.  പ്രാദേശിക മത്സരങ്ങളിൽ കളിക്കുന്ന എല്ലാ കളിക്കാരെയും പ്രത്യേക ശ്രദ്ധയോടെ കാണണമെന്ന് ഞാൻ അഭ്യർത്ഥിക്കുകയാണ്. അടുത്ത ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ രാജ്യത്തിനായി കളിക്കുന്ന ഒരു കളിക്കാരനെ കൂടി നമുക്ക് കാണാൻ കഴിയും. അത് സംഭവിക്കുന്നത് എനിക്ക് കാണാൻ കഴിയും. വളരെ കഴിവുള്ള താരങ്ങൾ ഉണ്ടായതിനാൽ ഇത് വളരെ അകലെയാണെന്ന് ഞാൻ കരുതുന്നില്ല" സഞ്ജു സാംസങ് മത്സരശേഷം പറഞ്ഞു.

അതേസമയം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊല്ലത്തിനുവേണ്ടി ക്യാപ്റ്റൻ സച്ചിൻ ബേബിയും വിക്കറ്റ് കീപ്പർ വിഷ്ണു വിനോദും തകർപ്പൻ പ്രകടനമാണ് നടത്തിയത്. വിഷ്ണു വിനോദ് 41 പന്തിൽ മൂന്ന് ഫോറുകളും 10 സിക്സുകളും അടക്കം 94 റൺസാണ് നേടിയത്. മറുഭാഗത്ത് സച്ചിൻ ബേബി 44 പന്തിൽ 91 റൺസും നേടി. ആറു വീതം ഫോറുകളും സിക്സുകളും ആണ് കൊല്ലം ക്യാപ്റ്റൻ നേടിയത്.

Sanju Samson praises the players playing in the Kerala Cricket League. Sanju said that can see all of them playing for the Indian team in the coming years.



 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മത്സ്യബന്ധനത്തിന് ലൈസന്‍സ് ഏര്‍പ്പെടുത്തി ബഹ്‌റൈന്‍; നടപടി മത്സ്യബന്ധന മേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി

uae
  •  3 hours ago
No Image

189 ദിർഹത്തിന് യുഎഇയിൽ നിന്ന് കേരളത്തിലേക്ക് പറക്കാം; പ്രവാസികൾക്ക് വിമാനക്കമ്പനികളുടെയും ട്രാവൽ ഏജൻസികളുടെയും ഓണസമ്മാനം

uae
  •  4 hours ago
No Image

റാപ്പര്‍ വേടനെതിരേ വീണ്ടും കേസ്; ഗവേഷക വിദ്യാര്‍ഥിനിയുടെ പരാതിയില്‍ പൊലിസ് കേസെടുത്തു

latest
  •  4 hours ago
No Image

ഈ ആഴ്ച മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത: താപനില കുറയും; മുന്നറിയിപ്പുമായി യുഎഇ കാലാവസ്ഥാ വകുപ്പ്

uae
  •  4 hours ago
No Image

ദുബൈയിലെ സ്വർണവില കൂടുമോ അതോ കുറയുമോ?; വരുംദിവസങ്ങളിലെ വിലയിലെ പ്രവണത വെളിപ്പെടുത്തി വിദഗ്ധർ

uae
  •  5 hours ago
No Image

താമരശ്ശേരി ചുരത്തിൽ കൂട്ട അപകടം; നിയന്ത്രണം വിട്ട ലോറി ഇടിച്ച് കയറി; എട്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചു

Kerala
  •  5 hours ago
No Image

കോഴിക്കോട് യുവാവിനെ കൊന്ന് കുഴിച്ചുമൂടി; കാണാതായ സംഭവത്തിൽ 6 വർഷത്തിന് ശേഷം സുഹൃത്തുക്കളുടെ വെളിപ്പെടുത്തൽ

Kerala
  •  5 hours ago
No Image

'വൈകല്യമുള്ളവരെ കളിയാക്കിയാല്‍ പിഴ ചുമത്തും':  ഇൻഫ്ലുവൻസർമാര്‍ക്ക് താക്കീതുമായി സുപ്രിംകോടതി

latest
  •  5 hours ago
No Image

ചാലിശ്ശേരി സ്വദേശി ദുബൈയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു

uae
  •  5 hours ago
No Image

ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ അപകടം; വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി ഷാർജ പൊലിസ്

uae
  •  6 hours ago