HOME
DETAILS

ചാമ്പ്യന്മാരെ അടിച്ചുവീഴ്ത്തി; കേരള ക്രിക്കറ്റ് ലീഗിൽ ചരിത്രം കുറിച്ച് സഞ്ജുവിന്റെ നീല കടുവകൾ

  
August 25 2025 | 02:08 AM

Kochi Blues secured a thrilling victory over Aries Kollam on the strength of Sanju Samsons century

തിരുവനന്തപുരം:  സഞ്ജു സാംസണിന്റെ സെഞ്ചുറിയുടെ കരുത്തിൽ ഏരീസ് കൊല്ലത്തിനെതിരേ ത്രസിപ്പിക്കുന്ന ജയം നേടി കൊച്ചി ബ്ലൂസ്. ആദ്യം ബാറ്റു ചെയ്ത കൊല്ലം മുന്നോട്ടുവച്ച 237 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ടൈഗേഴ്‌സ് അവസാന ഓവറിലായിരുന്നു ജയം പിടിച്ചുവാങ്ങിയത്. അവസാന ഓവറിൽ ആഷിഖിന്റെ ബാറ്റിങ്ങായിരുന്നു കൊച്ചിയെ വിജയതീരത്തെത്തിച്ചത്. കേരള ക്രിക്കറ്റ് ലീഗിലെ ഏറ്റവും ഉയർന്ന റൺസ് ചെയ്‌സിങാണ്‌ കൊച്ചി നടത്തിയത്. 

വിഷ്ണു വിനോദിന്റെയും (41 പന്തിൽ 94 റൺസ്) ക്യാപ്റ്റൻ സച്ചിൻ ബേബിയുടെയും (44 പന്തിൽ 91 റൺസ്) വെടിക്കെട്ട് ബാറ്റിങ്ങാണ് ഏരീസിനെ 236 റൺസിലെത്തിച്ചത്. അഭിഷേഖ് നായർ (8), രാഹുൽ ശർമ (0), ഷറഫുദ്ദീൻ (8), അമൽ (12) എന്നിങ്ങനെയാണ് കൊല്ലത്തിന്റെ മറ്റു താരങ്ങളുടെ സ്‌കോർ. 

മറുപടി ബാറ്റിങ്ങിൽ 51 പന്തിൽ 121 റൺസ് നേടിയ സഞ്ജു സാംസണാണ് ടൈഗേഴ്‌സിന്റെ വിജയശിൽപി. 14 ഫോറുകളും 7 സിക്‌സറുകളും സഞ്ജുവിന്റെ ബാറ്റിൽ നിന്ന് പിറന്നു. മുഹമ്മദ് ആശിഖ് (45*), മുഹമ്മദ് ഷാനു (39) എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചു. അവസാന അഞ്ച് ഓവറുകളിൽ വിജയിക്കാൻ വലിയ റൺറേറ്റ് ആവശ്യമായിരുന്നു. ആഷിഖും ആൽഫി ഫ്രാൻസിസും അവസാനം അതിവേഗത്തിൽ റൺസുകൾ നേടി. 

അവസാന പന്തിൽ ആറു റൺസ് വേണ്ടപ്പോൾ ആഷിഖ് ഷറഫുദ്ദീനെ സി ക്‌സറടിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് നാലു വിക്കറ്റിന്റെ ആവേശകരമായ വിജയം സമ്മാനിച്ചു. ജയത്തോടെ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് ലീഗിൽ മൂന്നിൽ മൂന്ന് വിജയമായി. ഇന്ന് ഉച്ചക്ക് നടക്കുന്ന ആദ്യ മത്സരത്തിൽ കൊല്ലം തൃശൂരിനെ നേരിടുമ്പോൾ രാത്രി നടക്കുന്ന രണ്ടാം മത്സരത്തിൽ ആലപ്പി-ട്രിവാൻഡ്രത്തെ നേരിടും.

Kochi Blues secured a thrilling victory over Aries Kollam on the strength of Sanju Samson's century.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഈ ദിവസം മുതൽ ഫുഡ് ഡെലിവറി ഏജന്റുമാർക്ക് ലൈസൻസ് നിർബന്ധം; പുതിയ പദ്ധതിയുമായി ഒമാൻ

uae
  •  a day ago
No Image

ബസിടിച്ച് വിദ്യാർഥി മരിച്ച സംഭവത്തിൽ നടപടി; ഒമേഗ ബസിന്റെ പെർമിറ്റ് മൂന്നു മാസത്തേക്ക് റദ്ദാക്കി

Kerala
  •  a day ago
No Image

ഇത് കളറാകും, ഡെസ്റ്റിനേഷൻ സെയിലുമായി ഇത്തിഹാദ് എയർവേയ്സ്; വിമാന നിരക്കുകളിൽ 30 ശതമാനം വരെ കിഴിവ്

uae
  •  a day ago
No Image

ഓണാവധി വെട്ടിക്കുറയ്ക്കില്ല; വ്യാജ വാർത്ത നൽകിയ ജനം ടിവിയോട് പണിയെടുത്ത് ജീവിച്ചുകൂടെ എന്ന് മന്ത്രി വി ശിവൻകുട്ടി

Kerala
  •  a day ago
No Image

കൊല്ലം റെയിൽവേ സ്റ്റേഷനിൽ 23 കിലോ കഞ്ചാവുമായി മൂന്ന് യുവതികൾ പിടിയിൽ

crime
  •  a day ago
No Image

പൂജപ്പുര ജയിൽ കഫറ്റീരിയയിൽ നിന്ന് 4 ലക്ഷം മോഷ്ടിച്ച പ്രതി അറസ്റ്റിൽ; ഡിവൈഎസ്പിയുടെ കാർ മോഷണ കേസിലും പ്രതി

crime
  •  a day ago
No Image

ദോഹ വിമാനത്താവളത്തിൽ വൻ ലഹരിവേട്ട; അതിവിദ​ഗ്ദമായി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഹെറോയിൻ കസ്റ്റംസ് പിടികൂടി

qatar
  •  a day ago
No Image

പശു ഒരു പുണ്യമൃഗം; കശാപ്പ് ചെയ്യുന്നത് സമാധാനത്തെ സാരമായി ബാധിക്കുമെന്ന് പഞ്ചാബ്, ഹരിയാന ഹൈക്കോടതി

National
  •  a day ago
No Image

നഹ്യാൻ അൽ അവ്വൽ സ്ട്രീറ്റിലെ വേഗപരിധിയിൽ മാറ്റം; സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത വ്യാജം; അബൂദബി പൊലിസ്

uae
  •  a day ago
No Image

കൂടത്തായി പാലം തകർച്ചയുടെ വക്കിൽ; വിദഗ്ധ സംഘം പരിശോധിക്കും, ഭീതിയിൽ ജനം

Kerala
  •  a day ago