HOME
DETAILS

ഓണസമ്മാനമായി വീണ്ടും ആശ്വാസ പ്രഖ്യാപനം; സപ്ലൈകോ വഴി വിതരണം ചെയ്യുന്ന വെളിച്ചെണ്ണയുടെ വില കുറച്ചു, ലിറ്ററിന് 339 രൂപ

  
Web Desk
August 25 2025 | 04:08 AM

kerala government cuts coconut oil price for onam through supplyco

തിരുവനന്തപുരം: ഓണത്തിന് ആശ്വസ പ്രഖ്യാപനവുമായി വീണ്ടും സര്‍ക്കാര്‍. സപ്ലൈകോ വഴി വിതരണം ചെയ്യുന്ന വെളിച്ചെണ്ണയുടെ വില വീണ്ടും കുറച്ചതായി മന്ത്രി ജി.ആര്‍ അനില്‍ അറിയിക്കുന്നു.  ഒരു കിലോ വെള്ളിച്ചെണ്ണ 339 രൂപക്ക് നല്‍കും. സപ്ലൈകോയുടെ എല്ലാ ഔട്ട്‌ലെറ്റുകളിലും ആവശ്യത്തിന് വെളിച്ചെണ്ണ സ്റ്റോക്കുണ്ടെന്നും മന്ത്രി അറിയിച്ചു.

അതേസമയം, പൊതുവിപണിയിലും വെളിച്ചെണ്ണ വില കുറയുന്നതായാണ് റിപ്പോര്‍ട്ട്. 449 രൂപയില്‍ നിന്ന് 405 രൂപയിലേക്ക് വരെ പലയിടത്തും വെളിച്ചെണ്ണ വില ഇടിഞ്ഞിട്ടുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു.  വരും ദിവസങ്ങളിലും എണ്ണവില കുറയാന്‍ സാധ്യതയുണ്ടെന്നും ഇവര്‍ വ്യക്തമാക്കുന്നു. മറ്റു സാധനങ്ങള്‍ക്കും വിപണിയില്‍ വില കുറഞ്ഞിട്ടുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്. 

സപ്ലൈകോ ഓണച്ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കിഴക്കേകോട്ടയിലെ ഇ.കെ. നായനാര്‍ പാര്‍ക്കില്‍ നടക്കുന്ന ചടങ്ങില്‍ ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ അധ്യക്ഷത വഹിക്കും. ചൊവ്വാഴ്ച മുതലാണ് ജില്ല തലങ്ങളില്‍ ഓണം ഫെയറുകള്‍ ആരംഭിക്കും. മഞ്ഞ കാര്‍ഡുകാര്‍ക്കും ക്ഷേമ സ്ഥാപനങ്ങള്‍ക്കുമുള്ള ഓണക്കിറ്റ് വിതരണവും ചൊവ്വാഴ്ച ആരംഭിക്കും. സെപ്റ്റംബര്‍ നാലുവരെയാണ് കിറ്റ് വിതരണം.

ഓണത്തിനായി സപ്ലൈകോ രണ്ടര ലക്ഷത്തോളം ക്വിന്റല്‍ ഭക്ഷ്യധാന്യങ്ങള്‍ സംഭരിച്ചിട്ടുണ്ട്. ഓണക്കാലത്ത് നിലവില്‍ നല്‍കിവരുന്ന എട്ട് കിലോ സബ്‌സിഡി അരിക്ക് പുറമെ കാര്‍ഡൊന്നിന് 20 കിലോ പച്ചരിയോ/പുഴുക്കലരിയോ 25 രൂപ നിരക്കില്‍ സ്‌പെഷല്‍ അരിയായി ലഭിക്കും. സബ്‌സിഡി നിരക്കില്‍ നല്‍കുന്ന മുളകിന്റെ അളവ് അരക്കിലോയില്‍നിന്ന് ഒരു കിലോയായി വര്‍ധിപ്പിച്ചിട്ടുണ്ട്. 

സെപ്റ്റംബര്‍ നാലുവരെയാണ് ജില്ല ഫെയറുകള്‍ സംഘടിപ്പിക്കുക. കൂടാതെ സഞ്ചരിക്കുന്ന ഓണച്ചന്തകളും ഒരുക്കിയിട്ടുണ്ട്. ജൂലൈ മാസത്തില്‍ 168 കോടിയുടെ വിറ്റുവരവാണ് സപ്ലൈകോക്ക് ഉണ്ടായത്. 

 

kerala government announces onam relief by reducing coconut oil price via supplyco. minister g.r. anil confirms one kg coconut oil now available at ₹339 with sufficient stock across all outlets.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചാലിശ്ശേരി സ്വദേശി ദുബൈയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു

uae
  •  5 hours ago
No Image

ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ അപകടം; വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി ഷാർജ പൊലിസ്

uae
  •  6 hours ago
No Image

സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട്

Kerala
  •  6 hours ago
No Image

ടോട്ടൽ ഫോർ യു തട്ടിപ്പ് കേസിലെ പ്രതി ശബരീനാഥിന്റെ ജാമ്യം റദ്ദാക്കാൻ പൊലിസ്; കേരളത്തെ ഞെട്ടിച്ച 18 കാരന്റെ കോടികളുടെ തട്ടിപ്പ്

Kerala
  •  6 hours ago
No Image

പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയ്ക്ക് സമീപം പാക് ഡ്രോണുകൾ; വ്യാപക തിരച്ചിൽ നടത്തി സുരക്ഷാസേന

National
  •  6 hours ago
No Image

മോദിയുടെ 'ബിരുദം' രഹസ്യമായി തുടരും; ഡിഗ്രി സര്‍ട്ടിഫിക്കറ്റ് പരസ്യമാക്കേണ്ടതില്ലെന്ന് ഡല്‍ഹി ഹൈക്കോടതി, വിവരാവകാശ കമ്മീഷന്റെ ഉത്തരവ് തള്ളി 

National
  •  7 hours ago
No Image

നിങ്ങളുടെ പ്രിയപ്പെട്ടവരെ കുവൈത്തിലേക്ക് കൊണ്ടുവരാൻ പദ്ധതിയിടുന്നുണ്ടോ? കുവൈത്ത് ഫാമിലി വിസിറ്റ് വിസ, അറിയേണ്ടതെല്ലാം

latest
  •  7 hours ago
No Image

അല്‍ ജസീറ കാമറമാന്‍ ഉള്‍പെടെ നാലു മാധ്യമപ്രവര്‍ത്തകരെ കൂടി ഇസ്‌റാഈല്‍ കൊന്നു; തെക്കന്‍ ഗസ്സയിലെ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 14 പേര്‍

International
  •  7 hours ago
No Image

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടി മാതൃകാപരം, സ്ത്രീകളോടുള്ള പാർട്ടിയുടെ ആദരവ്;  കോൺഗ്രസ് പുതിയ സംസ്‌ക്കാരത്തിന് തുടക്കമിട്ടെന്നും പ്രതിപക്ഷ നേതാവ്

Kerala
  •  8 hours ago
No Image

സമുദ്ര മലിനീകരണം ഉണ്ടാക്കുന്നവർക്ക് എട്ടിന്റെ പണി; ആറ് മാസം തടവ്, അഞ്ചരക്കോടിക്ക് മുകളിൽ പിഴ

Kuwait
  •  8 hours ago