HOME
DETAILS

സ്‌കോർപിയോ, ബുള്ളറ്റ്, സ്വർണം, പണം... നൽകിയത് വൻസ്ത്രീധനം; അതൊന്നും മതിയാകാതെ ആക്രമിച്ച് കൊലപ്പെടുത്തി, നിക്കിയുടെ മരണത്തിൽ കൂടുതൽ അറസ്റ്റ്, വിപിനെ വെടിവെച്ച് പൊലിസ് | Nikki Bhati

  
Web Desk
August 25 2025 | 08:08 AM

more arrests on dowry murder case of nikki bhati greater noida

ന്യൂഡൽഹി: ഗ്രേറ്റർ നോയിഡയിൽ 28 കാരി നിക്കി ഭാട്ടിയയെ (nikki bhati) സ്ത്രീധനത്തിന്റെ പേരിൽ കൊലപ്പെടുത്തിയ സംഭവത്തിൽ നിക്കി ഭാട്ടിയുടെ ഭർത്താവിന്റെ സഹോദരൻ രോഹിത് ഭാട്ടി, ഭർതൃപിതാവ് സത്യവീർ എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തു. ഭർത്താവ് വിപിൻ ഭാട്ടി (vipin bhati), ഭർതൃമാതാവ് ദയ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടായത്. ഗ്രേറ്റർ നോയിഡയിലെ ഭർതൃവീട്ടിൽ വെച്ച് ആക്രമിക്കപ്പെടുകയും തീകൊളുത്തുകയും ചെയ്തതിനെ തുടർന്ന് ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് രണ്ട് ദിവസം മുൻപ് നിക്കി മരിച്ചത്. 

വ്യാഴാഴ്ച (ഓഗസ്റ്റ് 21) വൈകുന്നേരമാണ് 28 കാരിയായ നിക്കി ഭാട്ടിയെ വിപിൻ ഭാട്ടിയും ഭർതൃമാതാവും ചേർന്ന് ആക്രമിച്ചത്. 36 ലക്ഷം രൂപ സ്ത്രീധനമായി വേണമെന്നാവശ്യപ്പെട്ട് യുവതിയെ ഭർത്താവും ഭർതൃവീട്ടുകാരും ചേർന്ന് മർദ്ദിച്ച് അവശയാക്കിയ ശേഷം തീകൊളുത്തി കൊലപ്പെടുത്തിയത്. ഗ്രേറ്റർ നോയിഡയിലെ സിർസ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. മകന്റെ മുന്നിൽ വെച്ചാണ് യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയത്. 

വിപിന്റെ സഹോദരൻ രോഹിത് വിവാഹം ചെയ്‌തിരിക്കുന്നത്‌ നിക്കിയുടെ സഹോദരി കാഞ്ചനെയാണ്. ഇവരും ഈ വീട്ടിലാണ് താമസം. ആക്രമം തടയാൻ ഇവർ ശ്രമിച്ചെങ്കിലും ഇവർക്കും മർദ്ദനമേറ്റു. കാഞ്ചന്റെ മൊഴി പ്രകാരമാണ് കേസിൽ പ്രഥമ വിവര റിപ്പോർട്ട് (എഫ്ഐആർ) രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവരാണ് ആക്രമണത്തിന്റെ വീഡിയോ ചിത്രീകരിച്ച് പുറത്തുവിട്ടത്. തന്നെയും മർദിക്കാറുണ്ടായിരുന്നതായും സഹോദരി പൊലിസിന് മുമ്പാകെ മൊഴി നൽകി നൽകിയിട്ടുണ്ട്. 

കാഞ്ചൻ പങ്കുവെച്ച ഭയാനകമായ വീഡിയോകളിൽ വിപിനും ദയയും നിക്കിയെ ശാരീരികമായി ആക്രമിക്കുന്നത് കാണിക്കുന്നു. മറ്റൊരു വീഡിയോയിൽ, പൊള്ളലേറ്റ നിക്കി ഒരു പടിക്കെട്ടിലൂടെ താഴേക്ക് നടക്കുന്നത് കാണിക്കുന്നു . മറ്റൊരു വീഡിയോ ക്ലിപ്പിൽ, ഗുരുതരമായ പൊള്ളലേറ്റ നിലയിൽ നിലത്ത് ഇരിക്കുന്ന നിക്കിയെയും കാണാം.

പൊലിസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വിപിൻ ഭാട്ടിക്ക് വെടിയേറ്റു

ഇതിനിടെ, പൊലിസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഞായറാഴ്ച വിപിന്റെ കാലിൽ വെടിയേറ്റു. നിക്കിയെ പൊള്ളിക്കാൻ ഉപയോഗിച്ച ഇന്ധനം അടങ്ങിയ കുപ്പി വീണ്ടെടുക്കാൻ തെളിവെടുപ്പിനായി വിപിനെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. ഒരു പൊലിസുകാരന്റെ പിസ്റ്റൾ തട്ടിയെടുത്ത് വിപിൻ വെടിയുതിർത്തു. ഇതോടെ പൊലിസ് തിരിച്ചും വെടിവെക്കുകയായിരുന്നു. കാലിന് വെടിവെച്ചാണ് പൊലിസ് വിപിൻ ഭാട്ടിയെ കീഴടക്കിയതെന്ന് മുതിർന്ന പൊലിസ് ഉദ്യോഗസ്ഥൻ സുധീർ കുമാർ മാധ്യമങ്ങളോട് പറഞ്ഞു.

പൊലിസുമായുള്ള ഏറ്റുമുട്ടലിൽ കാലിന് പരിക്കേറ്റതിനെ തുടർന്ന് വിപിനെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രി കിടക്കയിൽ നിന്ന് മാധ്യമങ്ങളോട് സംസാരിച്ച വിപിൻ, തന്റെ ഭാര്യയെ കൊലപ്പെടുത്തിയത് താനല്ലെന്നും അവൾ സ്വയം മരിച്ചു എന്നുമാണ് പറഞ്ഞത്. 

നിക്കിയുടെ കുടുംബം നൽകിയത് വൻസ്ത്രീധനം, എന്നിട്ടും...

2016 ഡിസംബർ 10 നായിരുന്നു നിക്കിയും കാഞ്ചനും യഥാക്രമം സഹോദരന്മാരായ വിപിൻ, രോഹിത് എന്നിവരെ വിവാഹം കഴിച്ചത്. വിവാഹ സമയത്ത് കാറും ബൈക്കും ഉൾപ്പെടെ വൻസ്ത്രീധനം നിക്കിയുടെ കുടുംബം നൽകിയിരുന്നു. എന്നിട്ടും ഭർത്താവിന്റെ കുടുംബം കൂടുതൽ ആവശ്യപ്പെടുകയും തങ്ങൾ രണ്ട് സഹോദരിമാരെയും ആക്രമിക്കുകയായിരുന്നെന്ന് കാഞ്ചൻ പറയുന്നു.

"ഞങ്ങളുടെ അച്ഛൻ ഒരു ടോപ്പ് മോഡൽ സ്കോർപിയോ എസ്‌യുവി, ഒരു ബുള്ളറ്റ് (റോയൽ എൻഫീൽഡ്) ബൈക്ക്, പണം, സ്വർണം, എല്ലാം സമ്മാനമായി നൽകി. ഇതിനുപുറമെ, ആഘോഷങ്ങൾക്ക് ഞങ്ങളുടെ വീട്ടിൽ നിന്ന് സമ്മാനങ്ങൾ അയയ്ക്കുമായിരുന്നു. ഞങ്ങളുടെ മാതാപിതാക്കൾ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്തു, പക്ഷേ ഭർതൃവീട്ടുകാർ സന്തുഷ്ടരായിരുന്നില്ല. അവർ വിമർശിച്ചുകൊണ്ടിരുന്നു. എന്റെ മാതാപിതാക്കൾ സമ്മാനിച്ച വസ്ത്രത്തിന് രണ്ട് രൂപയെ വിലയുള്ളൂ എന്ന് അവർ പറയുമായിരുന്നു" - കാഞ്ചൻ പറഞ്ഞു. 

"ഞങ്ങൾ രണ്ട് സഹോദരിമാരും ചേർന്ന് ഒരു മേക്കപ്പ് സ്റ്റുഡിയോ നടത്തിയിരുന്നു. പക്ഷേ അവർക്ക് ഇത് ഇഷ്ടപ്പെട്ടില്ല." കാഞ്ചൻ പറഞ്ഞു. "അവർ ഞങ്ങളുടെ മുഴുവൻ വരുമാനവും എടുക്കുമായിരുന്നു. ഇതിന്റെ പേരിലും ഞങ്ങളെ മർദ്ദിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു.

നിക്കിയെ മർദിക്കുകയും തീകൊളുത്തുകയും ചെയ്യുന്നതിന്റെ വീഡിയോ ഷൂട്ട് ചെയ്ത കാഞ്ചൻ വിശ്വസിക്കുന്നത്, താൻ അത് റെക്കോർഡ് ചെയ്തില്ലായിരുന്നുവെങ്കിൽ ആരും സംഭവം അറിയുമായിരുന്നില്ല എന്നാണ്. "ഞാൻ വെള്ളം ഒഴിച്ചു, അവളെ രക്ഷിക്കാൻ ശ്രമിച്ചു, പക്ഷേ വഴിയിൽ ബോധംകെട്ടു വീണു" കാഞ്ചൻ പറഞ്ഞു.

 

Greater Noida dowry case murder of nikki bhati more arrest includes brother in law and father in law. Husaband Vipin Bhati Shot at while escape from cusody. 

#Nikki_case #Nikki_ Payla #Vipin_Bhati



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റാപ്പര്‍ വേടനെതിരേ വീണ്ടും കേസ്; ഗവേഷക വിദ്യാര്‍ഥിനിയുടെ പരാതിയില്‍ പൊലിസ് കേസെടുത്തു

latest
  •  4 hours ago
No Image

ഈ ആഴ്ച മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത: താപനില കുറയും; മുന്നറിയിപ്പുമായി യുഎഇ കാലാവസ്ഥാ വകുപ്പ്

uae
  •  4 hours ago
No Image

ദുബൈയിലെ സ്വർണവില കൂടുമോ അതോ കുറയുമോ?; വരുംദിവസങ്ങളിലെ വിലയിലെ പ്രവണത വെളിപ്പെടുത്തി വിദഗ്ധർ

uae
  •  5 hours ago
No Image

താമരശ്ശേരി ചുരത്തിൽ കൂട്ട അപകടം; നിയന്ത്രണം വിട്ട ലോറി ഇടിച്ച് കയറി; എട്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചു

Kerala
  •  5 hours ago
No Image

കോഴിക്കോട് യുവാവിനെ കൊന്ന് കുഴിച്ചുമൂടി; കാണാതായ സംഭവത്തിൽ 6 വർഷത്തിന് ശേഷം സുഹൃത്തുക്കളുടെ വെളിപ്പെടുത്തൽ

Kerala
  •  5 hours ago
No Image

'വൈകല്യമുള്ളവരെ കളിയാക്കിയാല്‍ പിഴ ചുമത്തും':  ഇൻഫ്ലുവൻസർമാര്‍ക്ക് താക്കീതുമായി സുപ്രിംകോടതി

latest
  •  5 hours ago
No Image

ചാലിശ്ശേരി സ്വദേശി ദുബൈയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു

uae
  •  6 hours ago
No Image

ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ അപകടം; വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി ഷാർജ പൊലിസ്

uae
  •  6 hours ago
No Image

സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട്

Kerala
  •  6 hours ago
No Image

ടോട്ടൽ ഫോർ യു തട്ടിപ്പ് കേസിലെ പ്രതി ശബരീനാഥിന്റെ ജാമ്യം റദ്ദാക്കാൻ പൊലിസ്; കേരളത്തെ ഞെട്ടിച്ച 18 കാരന്റെ കോടികളുടെ തട്ടിപ്പ്

Kerala
  •  6 hours ago


No Image

മോദിയുടെ 'ബിരുദം' രഹസ്യമായി തുടരും; ഡിഗ്രി സര്‍ട്ടിഫിക്കറ്റ് പരസ്യമാക്കേണ്ടതില്ലെന്ന് ഡല്‍ഹി ഹൈക്കോടതി, വിവരാവകാശ കമ്മീഷന്റെ ഉത്തരവ് തള്ളി 

National
  •  7 hours ago
No Image

നിങ്ങളുടെ പ്രിയപ്പെട്ടവരെ കുവൈത്തിലേക്ക് കൊണ്ടുവരാൻ പദ്ധതിയിടുന്നുണ്ടോ? കുവൈത്ത് ഫാമിലി വിസിറ്റ് വിസ, അറിയേണ്ടതെല്ലാം

latest
  •  7 hours ago
No Image

അല്‍ ജസീറ കാമറമാന്‍ ഉള്‍പെടെ നാലു മാധ്യമപ്രവര്‍ത്തകരെ കൂടി ഇസ്‌റാഈല്‍ കൊന്നു; തെക്കന്‍ ഗസ്സയിലെ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 14 പേര്‍

International
  •  7 hours ago
No Image

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടി മാതൃകാപരം, സ്ത്രീകളോടുള്ള പാർട്ടിയുടെ ആദരവ്;  കോൺഗ്രസ് പുതിയ സംസ്‌ക്കാരത്തിന് തുടക്കമിട്ടെന്നും പ്രതിപക്ഷ നേതാവ്

Kerala
  •  8 hours ago