HOME
DETAILS

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടി മാതൃകാപരം, സ്ത്രീകളോടുള്ള പാർട്ടിയുടെ ആദരവ്;  കോൺഗ്രസ് പുതിയ സംസ്‌ക്കാരത്തിന് തുടക്കമിട്ടെന്നും പ്രതിപക്ഷ നേതാവ്

  
Web Desk
August 25 2025 | 09:08 AM

congress action on rahul mankootathil shows respect for women vd satheesan

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരായി കോൺഗ്രസ് എടുത്ത നടപടി പാർട്ടിക്ക് സ്ത്രീകളോടുള്ള ആദരവിനെയാണ് കാണിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മാതൃകാപരമാണിത്. കേരളത്തിൽ ഇത്തരമൊരു സംഭവം ഉണ്ടാവുമ്പോൾ ആദ്യമായാണ് ഒരു രാഷ്ട്രീയപാർട്ടി ഇത്ര കാർക്കശ്യത്തോടെ നടപടിയെടുക്കുന്നത്-അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സി.പി.എമ്മിനെയും ബി.ജെ.പിയെയും പോലെ പാർട്ടിയുടെ മുൻനിരയിൽ നിൽക്കുന്നയാളെ രക്ഷപ്പെടുത്താൻ ശ്രമിക്കാതെ സ്ത്രീകളുടെ ആത്മാഭിമാനം സംരക്ഷിക്കുന്ന തീരുമാനമാണ് കോൺഗ്രസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

'രാഹുൽ എം.എൽ.എ സ്ഥാനം രാജിവെക്കുമെന്ന് ആരും പറഞ്ഞിട്ടില്ല. പാർട്ടി പരിശോധിച്ചശേഷമാണ് നടപടിയെടുത്തത്. മറ്റുള്ളവർ നടപടി എടുത്തില്ലെന്ന് പറഞ്ഞ് ഞങ്ങൾക്ക് വേണമെങ്കിൽ ഉഴപ്പാമായിരുന്നു. കാരണം ഞങ്ങൾക്ക് ഏറ്റവും പ്രധാനപ്പെട്ട ആൾക്കെതിരെയാണ് നടപടി. റേപ്പ് കേസിലെ പ്രതിയെ സി.പി.എം സംരക്ഷിക്കുമ്പോൾ രക്ഷപ്പെടുത്താൻ ഒരു ശ്രമവും നടത്താതെ പരാതിയും ഇല്ലാതെ സ്ത്രീയുടെ അഭിമാനം കാത്തു രക്ഷിക്കുന്ന തീരുമാനം കോൺഗ്രസ് എടുത്തു' . സതീശൻ പറഞ്ഞു.

ക്രോംപ്രമൈസ് ആയിപ്പോയെന്നാണ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞത്. ഒരു റേപ്പ് കേസിലെ പ്രതി കൈപൊക്കിയിട്ടാണ് എം.ബി രാജേഷ് മന്ത്രി സ്ഥാനത്ത് ഇരിക്കുന്നത്. സ്വയം ഒരു ഉളുപ്പ് വേണ്ടേ? റേപ്പ് കേസിലെ പ്രതിയാണ് സി.പി.എമ്മിൽ എം.എൽ.എയായി തുടരുന്നത്. ഇത്തരക്കാർക്കെതിരെ സി.പി.എം നടപടി എടുക്കാത്തതും ബി.ജെ.പി പോക്സോ കേസിലെ പ്രതിയെ ഉന്നതാധികാര സമിതിയിൽ ഇരുത്തിയിരിക്കുന്നതുമൊക്കെ ഞങ്ങൾക്കും വേണമെങ്കിൽ ചൂണ്ടിക്കാണിക്കാമായിരുന്നു. ഒരുപാട് പേരുടെ പേരുകൾ സി.പി.എമ്മിൽ നിന്നു തന്നെ പറയാം. പക്ഷെ ഞങ്ങൾ അതിനൊന്നും തയാറായില്ല. അതെല്ലാം പറഞ്ഞ് ഉഴപ്പുന്നതിനു പകരം ആദ്യം തന്നെ സ്ഥാനത്ത് നിന്ന് മാറ്റുകയും പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്യുകയും ചെയ്തു- അദ്ദേഹം പറഞ്ഞു. 

വനിതാ നേതാക്കൾക്കെതിരായി ആര് സൈബർ അറ്റാക്ക് നടത്തിയാലും ശരിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വനിതാ നേതാക്കൾ അവരുടെ അഭിപ്രായം പറഞ്ഞു. സി.പി.എമ്മാണ് ആദ്യം സൈബർ അറ്റാക്ക് ചെയ്തു തുടങ്ങിയത്. സ്ത്രീകളെ സൈബർ അറ്റാക്ക് ചെയ്യുന്നത് മനോരോഗമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

രാഹുൽ മാങ്കൂട്ടത്തിലിനെ സസ്‌പെൻഡ് ചെയ്ത നടപടി സ്വാഗതാർഹമെന്ന് മുൻ കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരനും പ്രതികരിച്ചു. രാഹുൽ എം.എൽ.എ സ്ഥാനം രാജിവയ്ക്കണമെന്ന അഭിപ്രായമില്ലെന്നും അദ്ദേഹം പറഞ്ഞു. 

 

opposition leader v.d. satheesan praises congress for its firm action against mla rahul mankootathil, calling it a model decision that upholds women's dignity and sets a precedent in kerala politics.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആശുപത്രിയില്‍ വെച്ച് ഗര്‍ഭസ്ഥ ശിശു മരിച്ചു; 47 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി

uae
  •  7 hours ago
No Image

കോഴിക്കോട് മാവൂരിൽ പുലി?; യാത്രക്കാരന്റെ മൊഴിയിൽ പ്രദേശത്ത് തിരച്ചിൽ

Kerala
  •  7 hours ago
No Image

ശമ്പളത്തർക്കത്തിൽ ജീവനക്കാരന് അനുകൂല വിധിയുമായി കോടതി; ഉടമയോട് മൂന്നരക്കോടി രൂപ നൽകാൻ നിർദേശം

uae
  •  7 hours ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്നു; പ്രതിപക്ഷ നേതാവിന്റെ വസതിക്ക് മുന്നില്‍ പോസ്റ്റര്‍ ഒട്ടിച്ച് എസ്എഫ്‌ഐ; സംഘര്‍ഷം

Kerala
  •  7 hours ago
No Image

ഷാഫി പറമ്പിലിന്റെയും രാഹുൽ മാങ്കൂട്ടത്തിലിന്റെയും സാമ്പത്തിക ഇടപാടുകൾ: അന്വേഷണം ആവശ്യപ്പെട്ട് എഐവൈഎഫ്; ഡിജിപിക്ക് പരാതി

Kerala
  •  7 hours ago
No Image

മദീനയിലെ സേവനങ്ങൾ വിപുലീകരിച്ച് സഊദി; ന​ഗരത്തിൽ എത്തുന്ന വിശ്വാസികളുടെ എണ്ണത്തിൽ വൻവർധന

Saudi-arabia
  •  8 hours ago
No Image

വനത്തിൽ അതിക്രമിച്ച് കയറി പുള്ളിമാനിനെ കുരുക്ക് വെച്ച് പിടികൂടി: ഇറച്ചിയടക്കം രണ്ട് പേർ വനംവകുപ്പ് പിടിയിൽ

Kerala
  •  8 hours ago
No Image

പെരുമ്പാവൂരില്‍ മാലിന്യ കൂമ്പാരത്തില്‍ പെണ്‍കുഞ്ഞിന്റെ മൃതദേഹം; അന്വേഷണം

Kerala
  •  8 hours ago
No Image

ഗസ്സയിലെ ഇസ്‌റാഈല്‍ ആക്രമണം അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ അടിയന്തര ഇടപെടല്‍ അനിവാര്യം; സഊദി വിദേശകാര്യ മന്ത്രി

Saudi-arabia
  •  8 hours ago
No Image

ഓണം പ്രമാണിച്ച് അധ്യാപകർക്കും ജീവനക്കാർക്കും ബോണസ് വർധിപ്പിച്ച് സർക്കാർ: ഉത്സവബത്തയും ഉയർത്തി

Kerala
  •  8 hours ago