HOME
DETAILS

നിങ്ങളുടെ പ്രിയപ്പെട്ടവരെ കുവൈത്തിലേക്ക് കൊണ്ടുവരാൻ പദ്ധതിയിടുന്നുണ്ടോ? കുവൈത്ത് ഫാമിലി വിസിറ്റ് വിസ, അറിയേണ്ടതെല്ലാം

  
August 25 2025 | 09:08 AM

kuwait family visit visa important details

കുവൈത്തിെലെ പ്രവാസികൾക്കിടയിൽ ഫാമിലി വിസിറ്റ് വിസ ഒരു ജനപ്രിയ മാർഗമാണ്. കുടുംബ സംഗമങ്ങൾ, വ്യക്തിഗത ആഘോഷങ്ങൾ, അല്ലെങ്കിൽ ഒരുമിച്ച് സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് അവരുടെ ബന്ധുക്കളെ ഹ്രസ്വകാല സന്ദർശനത്തിനായി കൊണ്ടുവരാനെല്ലാം ഫാമിലി വിസിറ്റ് വിസ സഹായിക്കുന്നു. 

കുവൈത്ത് ഇപ്പോൾ വിസ പ്രക്രിയകൾ ഓൺലൈൻ പോർട്ടലിലൂടെ ലളിതമാക്കിയിട്ടുണ്ട്. അതിനാൽ തന്നെ വിസയ്ക്ക് അപേക്ഷിക്കുന്നതും വിസ കാലാവധി നീട്ടുന്നതുമെല്ലാം ഇപ്പോൾ എളുപ്പമായിട്ടുണ്ട്. 

ഫാമിലി വിസിറ്റ് വിസയുടെ യോഗ്യത, ആവശ്യമായ രേഖകൾ, അപേക്ഷാ പ്രക്രിയ, കൂടാതെ കുടുംബാംഗങ്ങൾക്ക് കൂടുതൽ കാലം തങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ വിസ നീട്ടുന്നതിനുള്ള വിവരങ്ങൾ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ വ്യക്തമാക്കുന്നത്. 

ഫാമിലി വിസിറ്റ് വിസ

1) പാസ്‌പോർട്ടിന്റെ കുറഞ്ഞ കാലാവധി: 6 മാസം

2) വിസ കാലാവധി: ഇഷ്യൂ ചെയ്ത തീയതി മുതൽ 30 ദിവസം

3) താമസ കാലാവധി: രാജ്യത്ത് പ്രവേശിച്ച തീയതി മുതൽ 30 ദിവസം വരെ

4) തരം: സിം​ഗിൾ എൻട്രി

5) ഫീസ്: 3 കുവൈത്ത് ദിനാർ

6) നിയന്ത്രണങ്ങൾ: ഫാമിലി വിസിറ്റ് വിസ ഉടമകൾക്ക് രാജ്യത്ത് ജോലി ചെയ്യാൻ അനുവാദമില്ല; വിസയുടെ കാലാവധി കഴിഞ്ഞാൽ രാജ്യം വിടണം.

ടൂറിസ്റ്റ് വിസിറ്റ് വിസ 

1) സാധുത: ഇഷ്യൂ ചെയ്ത തീയതി മുതൽ 1 വർഷം വരെ

2) താമസ കാലാവധി: ഒരു എൻട്രിക്ക് പരമാവധി 90 ദിവസം വരെ

3)  എൻട്രി: മൾട്ടിപ്പിൾ എൻട്രി

4) ഫീസ്: 3 കുവൈത്ത് ദിനാർ

5) നിയന്ത്രണങ്ങൾ: ജോലി ചെയ്യാൻ അനുവാദമില്ല; വിസ കാലാവധി കഴിഞ്ഞാൽ രാജ്യം വിടണം

ഫാമിലി വിസിറ്റ് വിസയ്ക്ക് അപേക്ഷിക്കാനുള്ള ഘട്ടങ്ങൾ

1. കുവൈത്ത് വിസ പോർട്ടലിൽ ( https://kuwaitvisa.moi.gov.kw/) നിന്ന് ശരിയായ വിസ തരം തിരിച്ചറിയുക.

2) ഓൺലൈൻ അപേക്ഷ പൂർത്തിയാക്കുക
കുവൈത്ത് ഇ-വിസ പോർട്ടലിൽ പ്രവേശിച്ച് അപേക്ഷാ ഫോം ശ്രദ്ധാപൂർവ്വം പൂരിപ്പിക്കുക.

3) ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക

ആവശ്യമായ രേഖകൾ:

1) കുറഞ്ഞത് 6 മാസം സാധുതയുള്ള പാസ്‌പോർട്ട്
2) വൈറ്റ് ബാക്ക്​ഗ്രൗണ്ടിലുള്ള പാസ്‌പോർട്ട് സൈസ് ഫോട്ടോ
3) ബന്ധത്തിന്റെ തെളിവ് (ഉദാഹരണത്തിന്, വിവാഹ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ജനന സർട്ടിഫിക്കറ്റ്)
4) നിങ്ങളുടെ സിവിൽ ഐഡിയുടെ പകർപ്പ്
5) വിമാന, താമസ വിശദാംശങ്ങൾ (ആവശ്യമെങ്കിൽ)

വിസ ഫീസ് അടയ്ക്കുക
3 കുവൈത്ത് ദിനാർ ഫീസ് പോർട്ടലിലൂടെ ഓൺലൈനായി അടയ്ക്കാം.

അംഗീകാരത്തിനായി കാത്തിരിക്കുക
പ്രോസസ്സിംഗ് സമയത്തിൽ വ്യത്യാസങ്ങൾ വരാം, എന്നാൽ അംഗീകാരം സാധാരണയായി വേഗത്തിലാണ്. വിസ ഇമെയിൽ വഴിയോ ഓൺലൈൻ പോർട്ടലിൽ വഴിയോ ലഭിക്കും.

വിസ ഡൗൺലോഡ് ചെയ്ത് പ്രിന്റ് ചെയ്യുക
ഇ-വിസ ഡൗൺലോഡ് ചെയ്ത്, കുവൈത്തിൽ ലാൻഡ് ചെയ്യുമ്പോൾ കാണിക്കാനായി ഒരു പ്രിന്റഡ് കോപ്പി സൂക്ഷിക്കുക.

കുവൈത്ത് വിസിറ്റ് വിസ നീട്ടുന്നതിനുള്ള മാർഗങ്ങൾ

അടുത്തിടെ ഫാമിലി വിസിറ്റ് വിസകളുടെ കാലാവധി നീട്ടാൻ കുവൈത്ത് അനുവദിച്ചിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, മൂന്ന് മാസം വരെയോ ഒരു വർഷം വരെയോ (ഘട്ടം ഘട്ടമായി പുതുക്കി) കാലാവധി നീട്ടാൻ സാധിക്കും. ഈ പ്രക്രിയ കുവൈത്ത് വിസ പോർട്ടലിലൂടെ ഓൺലൈനായോ ഇമിഗ്രേഷൻ ഓഫിസുകളിൽ നേരിട്ടെത്തിയോ പൂർത്തിയാക്കാം.

വിസ നീട്ടലിനുള്ള ഘട്ടങ്ങൾ

1) യോഗ്യത പരിശോധിക്കുക
2) കുവൈത്ത് വിസ പോർട്ടലിൽ ലോഗിൻ ചെയ്യുക
3) ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക

അപേക്ഷ സമർപ്പിക്കുക
എക്സ്റ്റൻഷൻ ഫോം ഓൺലൈനായി പൂരിപ്പിക്കുക. സിസ്റ്റം ആവശ്യപ്പെടുകയാണെങ്കിൽ, ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി അഫയേഴ്സിൽ നേരിട്ട് സന്ദർശിക്കേണ്ടി വന്നേക്കാം.

എക്സ്റ്റൻഷൻ ഫീസ് അടയ്ക്കുക
എക്സ്റ്റൻഷൻ ഫീസ് (കാലാവധിയെ ആശ്രയിച്ച് തുക വ്യത്യാസപ്പെടാം) ഓൺലൈനായോ ഇമിഗ്രേഷൻ ഓഫിസിൽ നേരിട്ടോ അടയ്ക്കാം.

അംഗീകാരം സ്വീകരിക്കുക
അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ, നീട്ടിയ വിസയുടെ സാധുത സിസ്റ്റത്തിൽ കാണിക്കും. തുടർന്ന്, അപ്ഡേറ്റ് ചെയ്ത വിസ ഡൗൺലോഡ് ചെയ്യാം.

The Family Visit Visa is a popular option for expatriates in Kuwait, allowing them to bring their loved ones for short-term visits. This visa facilitates family reunions, enabling expats to spend quality time with their relatives, celebrate special occasions, or simply enjoy each other's company. With a relatively straightforward application process, the Family Visit Visa provides a convenient way for expats to stay connected with their families [2].



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറത്ത് കെഎസ്ആർടിസി ബസിന്റെ മരണപ്പാച്ചിൽ; വിദ്യാർഥികളും ട്രാഫിക് പൊലിസുകാരനും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  5 hours ago
No Image

കോഴിക്കോട് പ്ലസ് ടു വിദ്യാർഥി സുഹൃത്തായ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി സ്വർണവും പണവും തട്ടിയെടുത്തതായി പരാതി

Kerala
  •  6 hours ago
No Image

വിദ്യാഭ്യാസ യോഗ്യത പരസ്യപ്പെടുത്തേണ്ട: സ്മൃതി ഇറാനിക്ക് ആശ്വാസമായി ഡൽഹി ഹൈക്കോടതി വിധി

National
  •  6 hours ago
No Image

ആശുപത്രിയില്‍ വെച്ച് ഗര്‍ഭസ്ഥ ശിശു മരിച്ചു; 47 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി

uae
  •  7 hours ago
No Image

കോഴിക്കോട് മാവൂരിൽ പുലി?; യാത്രക്കാരന്റെ മൊഴിയിൽ പ്രദേശത്ത് തിരച്ചിൽ

Kerala
  •  7 hours ago
No Image

ശമ്പളത്തർക്കത്തിൽ ജീവനക്കാരന് അനുകൂല വിധിയുമായി കോടതി; ഉടമയോട് മൂന്നരക്കോടി രൂപ നൽകാൻ നിർദേശം

uae
  •  7 hours ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്നു; പ്രതിപക്ഷ നേതാവിന്റെ വസതിക്ക് മുന്നില്‍ പോസ്റ്റര്‍ ഒട്ടിച്ച് എസ്എഫ്‌ഐ; സംഘര്‍ഷം

Kerala
  •  7 hours ago
No Image

ഷാഫി പറമ്പിലിന്റെയും രാഹുൽ മാങ്കൂട്ടത്തിലിന്റെയും സാമ്പത്തിക ഇടപാടുകൾ: അന്വേഷണം ആവശ്യപ്പെട്ട് എഐവൈഎഫ്; ഡിജിപിക്ക് പരാതി

Kerala
  •  7 hours ago
No Image

മദീനയിലെ സേവനങ്ങൾ വിപുലീകരിച്ച് സഊദി; ന​ഗരത്തിൽ എത്തുന്ന വിശ്വാസികളുടെ എണ്ണത്തിൽ വൻവർധന

Saudi-arabia
  •  8 hours ago
No Image

വനത്തിൽ അതിക്രമിച്ച് കയറി പുള്ളിമാനിനെ കുരുക്ക് വെച്ച് പിടികൂടി: ഇറച്ചിയടക്കം രണ്ട് പേർ വനംവകുപ്പ് പിടിയിൽ

Kerala
  •  8 hours ago