HOME
DETAILS

ഇന്ത്യയെ തൊടാൻ പാകിസ്ഥാനും ചൈനയും ഇനി ഏറെ വിയർക്കും; രാജ്യം മുഴുവൻ മൂടുന്ന പ്രതിരോധ കവചം, 2035 ൽ എത്തുന്ന മിഷൻ സുദർശൻ ചക്രയിലേക്ക് ചുവടുവച്ച് ഇന്ത്യ

  
August 25 2025 | 06:08 AM

drdo launched new air defence system mission sudarshan chakra 2035

2035 ആകുമ്പോഴേക്കും മിഷൻ സുദർശൻ ചക്രത്തിന് കീഴിൽ മൾട്ടിഡൊമെയ്ൻ ശത്രു ആക്രമണങ്ങളിൽ നിന്ന് രാജ്യത്തെ മുഴുവൻ രക്ഷിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. പാകിസ്ഥാനിൽ നിന്നും ചൈനയിൽ നിന്നും ഒരേസമയം ഭീഷണി നേരിടുന്ന ഇന്ത്യ ഒരേ സമയം രണ്ട് ഭാഗത്ത് നിന്നും ആക്രമണങ്ങൾ ഉണ്ടായാൽ അതിനെ പ്രതിരോധിക്കാൻ കൂടി ലക്ഷ്യമിട്ടുള്ള പ്രതിരോധ - ആക്രമണ സംവിധാനങ്ങൾ ഒരുക്കാനുള്ള തിടുക്കത്തിലാണ്. തദ്ദേശീയമായി നിർമ്മിച്ച സുരക്ഷാ കവചം എന്നതാണ് മിഷൻ സുദർശൻ എന്ന് ഒറ്റവാക്കിൽ പറയാമെങ്കിലും ഏറെ പ്രത്യേകതകൾ ഉള്ള ഒരു പ്രോജെക്റ്റ് ആയിരിക്കും ഇത്. 

ഇതിന്റെ ഭാഗമായി പുതിയ വ്യോമ പ്രതിരോധ സംവിധാനം ഇന്ത്യ ഇന്നലെ വിജയകരമായി പരീക്ഷിച്ചു. ഒഡീഷ തീരത്ത് ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ) ഇന്റഗ്രേറ്റഡ് എയർ ഡിഫൻസ് വെപ്പൺ സിസ്റ്റത്തിന്റെ (ഐഎഡിഡബ്ല്യുഎസ്) ആദ്യ പറക്കൽ പരീക്ഷണങ്ങൾ വിജയകരമായി നടത്തിയത്. തദ്ദേശീയ ക്വിക്ക് റിയാക്ഷൻ സർഫേസ് ടു എയർ മിസൈലുകളും (QRSAM), അഡ്വാൻസ്ഡ് വെരി ഷോർട്ട് റേഞ്ച് എയർ ഡിഫൻസ് സിസ്റ്റം (VSHORADS) മിസൈലുകളും ഉയർന്ന പവർ ലേസർ അധിഷ്ഠിത ഡയറക്റ്റഡ് എനർജി വെപ്പണും (DEW) ഉൾപ്പെടുന്ന ഒരു മൾട്ടി-ലെയേർഡ് എയർ ഡിഫൻസ് സിസ്റ്റമാണ് ഐഎഡിഡബ്ല്യുഎസ് (IADWS).

സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇന്ത്യയെയും അതിന്റെ സുപ്രധാന സംവിധാനങ്ങളെയും വിവിധ മേഖലകളിൽ നിന്നുള്ള ശത്രു ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള നെറ്റ്‌വർക്ക് സംവിധാനമായ മിഷൻ സുദർശൻ ചക്രയ്ക്ക് തുടക്കം കുറിക്കുമെന്ന് പ്രഖ്യാപിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് അതിലേക്കുള്ള ആദ്യ  വ്യോമ പ്രതിരോധ സംവിധാനം പരീക്ഷിച്ചത്. 


 
അതിർത്തികളിലും നിർണായക കേന്ദ്രങ്ങളിലും ദീർഘദൂര മിസൈലുകൾ, വിമാനങ്ങൾ, ആളില്ലാ ആകാശ വാഹനങ്ങൾ എന്നിവയുൾപ്പെടെയുള്ള ഭീഷണികൾ കണ്ടെത്തി നശിപ്പിക്കുന്നതിന് ഈ സംവിധാനം കൊണ്ട് സാധിക്കും. അതോടൊപ്പം നിരീക്ഷണം നടത്താനും സൈബർ സുരക്ഷ ഉറപ്പാക്കാനും ഈ മൾട്ടി ഫേസ്ഡ് സംവിധാനത്തിന് കഴിയും. വ്യോമ പ്രതിരോധത്തിന് നേരിടുന്ന ഭീഷണി തടയാനാനും ഈ കവചം കൊണ്ട് സാധിക്കുമെന്നാണ് പ്രതീക്ഷ.

പ്രതിരോധ ഗവേഷണ സ്ഥാപനങ്ങളും സ്വകാര്യ മേഖലയും ഈ പദ്ധതിയിൽ സഹകരിക്കുമെന്ന് ആണ് പുറത്തുവരുന്ന വിവരം. ഇത് പിന്നീട് വ്യോമസേനയുടെ ഇന്റഗ്രേറ്റഡ് എയർ കമാൻഡ് ആൻഡ് കൺട്രോൾ സിസ്റ്റം (ഐഎസിസിഎസ്), സൈന്യത്തിന്റെ ആകാശ്തീർ എന്നിവയുമായി സംയോജിപ്പിക്കാനും സാധ്യതയുണ്ട്.

ഇന്ത്യയുടെ എല്ലാ ആയുധ സിസ്റ്റങ്ങളെയും നിയന്ത്രിക്കുന്നതിന് പ്രതിരോധ ഗവേഷണ വികസന ലബോറട്ടറി വികസിപ്പിച്ചെടുത്ത ഒരു കേന്ദ്രീകൃത കമാൻഡ് ആൻഡ് കൺട്രോൾ സെന്ററാണ് പുതിയതായി പരീക്ഷിച്ച വ്യോമ പ്രതിരോധ സംവിധാനം എന്നാണ് ഫ്ലൈറ്റ് ടെസ്റ്റുകളെക്കുറിച്ച് പ്രതിരോധ മന്ത്രാലയം അറിയിച്ചത്. പറക്കൽ പരീക്ഷണങ്ങൾക്കിടെ, രണ്ട് അതിവേഗ ഫിക്സഡ്-വിംഗ് അൺമാൻഡ് ഏരിയൽ വെഹിക്കിൾ ടാർഗെറ്റുകൾ, ഒരു മൾട്ടി-കോപ്റ്റർ ഡ്രോൺ എന്നിവയുൾപ്പെടെ മൂന്ന് വ്യത്യസ്ത ലക്ഷ്യങ്ങൾ ഒരേസമയം പൂർണ്ണമായും നശിപ്പിപ്പിക്കാൻ പുതിയ സംവിധാനത്തിന് കഴിഞ്ഞു. 

പ്രതിരോധ സംവിധാനത്തിലെ അഡ്വാൻസ്ഡ് വെരി ഷോർട്ട് റേഞ്ച് എയർ ഡിഫൻസ് സിസ്റ്റം, റിസർച്ച് സെന്റർ ഇമാറാത്തും ഡയറക്റ്റഡ് എനർജി വെപ്പൺ സെന്റർ ഫോർ ഹൈ എനർജി സിസ്റ്റംസ് ആൻഡ് സയൻസസും വികസിപ്പിച്ചെടുത്തതാണ്. മിസൈൽ സംവിധാനങ്ങൾ, ഡ്രോൺ കണ്ടെത്തൽ, നശീകരണ സംവിധാനം, ആയുധ സംവിധാന കമാൻഡ് ആൻഡ് കൺട്രോൾ, ആശയവിനിമയം, റഡാറുകൾ എന്നിവയുൾപ്പെടെ എല്ലാ ആയുധ സംവിധാന ഘടകങ്ങളും ഏറെ പ്രവർത്തക്ഷമമാണെന്ന് പരീക്ഷണത്തിന് ശേഷം ഡിആർഡിഒ അറിയിച്ചു.

വിജയകരമായ ഈ പരീക്ഷണത്തിന്റെ ഭാഗമായ എല്ലാ ടീമുകളെയും ഡിആർഡിഒ ചെയർമാൻ ഡോ. സമീർ വി കാമത്ത് അഭിനന്ദിച്ചു. ഡിആർഡിഒയിലെ മുതിർന്ന ശാസ്ത്രജ്ഞരും സായുധ സേനയിലെ പ്രതിനിധികളും പരീക്ഷണത്തിന് സാക്ഷ്യം വഹിച്ചു. ഈ പരീക്ഷണം  രാജ്യത്തിന്റെ ബഹുതല വ്യോമ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിലേക്ക് ഒരുമുതല്കൂട്ടാകുമെന്ന് പ്രത്യാശിക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിലെ സ്വർണവില കൂടുമോ അതോ കുറയുമോ?; വരുംദിവസങ്ങളിലെ വിലയിലെ പ്രവണത വെളിപ്പെടുത്തി വിദഗ്ധർ

uae
  •  5 hours ago
No Image

താമരശ്ശേരി ചുരത്തിൽ കൂട്ട അപകടം; നിയന്ത്രണം വിട്ട ലോറി ഇടിച്ച് കയറി; എട്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചു

Kerala
  •  5 hours ago
No Image

കോഴിക്കോട് യുവാവിനെ കൊന്ന് കുഴിച്ചുമൂടി; കാണാതായ സംഭവത്തിൽ 6 വർഷത്തിന് ശേഷം സുഹൃത്തുക്കളുടെ വെളിപ്പെടുത്തൽ

Kerala
  •  5 hours ago
No Image

'വൈകല്യമുള്ളവരെ കളിയാക്കിയാല്‍ പിഴ ചുമത്തും':  ഇൻഫ്ലുവൻസർമാര്‍ക്ക് താക്കീതുമായി സുപ്രിംകോടതി

latest
  •  5 hours ago
No Image

ചാലിശ്ശേരി സ്വദേശി ദുബൈയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു

uae
  •  5 hours ago
No Image

ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ അപകടം; വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി ഷാർജ പൊലിസ്

uae
  •  5 hours ago
No Image

സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട്

Kerala
  •  6 hours ago
No Image

ടോട്ടൽ ഫോർ യു തട്ടിപ്പ് കേസിലെ പ്രതി ശബരീനാഥിന്റെ ജാമ്യം റദ്ദാക്കാൻ പൊലിസ്; കേരളത്തെ ഞെട്ടിച്ച 18 കാരന്റെ കോടികളുടെ തട്ടിപ്പ്

Kerala
  •  6 hours ago
No Image

പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയ്ക്ക് സമീപം പാക് ഡ്രോണുകൾ; വ്യാപക തിരച്ചിൽ നടത്തി സുരക്ഷാസേന

National
  •  6 hours ago
No Image

മോദിയുടെ 'ബിരുദം' രഹസ്യമായി തുടരും; ഡിഗ്രി സര്‍ട്ടിഫിക്കറ്റ് പരസ്യമാക്കേണ്ടതില്ലെന്ന് ഡല്‍ഹി ഹൈക്കോടതി, വിവരാവകാശ കമ്മീഷന്റെ ഉത്തരവ് തള്ളി 

National
  •  7 hours ago