
വിരമിച്ച ഇന്ത്യൻ ഇതിഹാസം വീണ്ടും കളത്തിലേക്ക്; പോരാട്ടം ഇനി പുതിയ തട്ടകത്തിൽ

2026 എസ്എ ടി-20യിൽ രജിസ്റ്റർ ചെയ്ത് 13 ഇന്ത്യൻ താരങ്ങൾ. എസ്എ ടി-20യുടെ ഈ സീസണിലെ താരലേലത്തിൽ രജിസ്റ്റർ ചെയ്ത താരങ്ങളിൽ 2011 ഏകദിന ലോകകപ്പ്, 2007 ടി-20 ലോകകപ്പ് ജേതാവുമായ സ്പിന്നർ പിയൂഷ് ചൗളയും ഉൾപ്പെടുന്നുണ്ട്. ഇന്ത്യൻ താരങ്ങളിൽ ഏറ്റവും കൂടുതൽ അടിസ്ഥാന വിലയുള്ളത് പിയൂഷ് ചൗളക്കാണ്. അടുത്തിടടെയാണ് താരം ഇന്ത്യൻ ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്.
ഇന്ത്യൻ ക്രിക്കറ്റിന് ഒരുപിടി സംഭാവനകൾ നൽകിയ പ്രതിഭയാണ് ചൗള. ഇന്ത്യക്കുവേണ്ടി 2006ൽ റെഡ് ബോൾ ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ചൗള ആറ് ഇന്നിങ്സുകളിൽ നിന്നും നിന്നും ഏഴ് വിക്കറ്റുകളാണ് സ്വന്തമാക്കിയിട്ടുള്ളത്. ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച താരം 2012 വരെയാണ് ഇന്ത്യൻ റെഡ് ബോൾ ക്രിക്കറ്റ് ജേഴ്സി അണിഞ്ഞത്.
ഏകദിനത്തിൽ ഇന്ത്യയ്ക്ക് വേണ്ടി 32 വിക്കറ്റുകൾ സ്വന്തമാക്കിയ താരം കുട്ടി ക്രിക്കറ്റിൽ നാല് വിക്കറ്റുകളും കൈപ്പിടിയിൽ ആക്കിയിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും തന്റെ പ്രതിഭ അടയാളപ്പെടുത്തിയ താരമാണ് ചൗള. 137 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നും 446 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയിട്ടുള്ളത്. ഇതിൽ 23 തവണ ഫൈഫർ വിക്കറ്റ് നേട്ടങ്ങളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. 164 ലിസ്റ്റ് മത്സരങ്ങളിൽ നിന്നും 254 വിക്കറ്റുകളും വീഴ്ത്തിയിട്ടുള്ള താരമാണ് ചൗള.
ഐപിഎല്ലിൽ വിവിധ ഫ്രാഞ്ചൈസികൾക്ക് വേണ്ടി കളിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. പഞ്ചാബ് കിങ്സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ചെന്നൈ സൂപ്പർ കിങ്സ് മുംബൈ ഇന്ത്യൻസ് എന്നീ ടീമുകൾക്ക് വേണ്ടിയായിരുന്നു ചൗള പന്തെറിഞ്ഞത്. 2014ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം ഐപിഎൽ കിരീടം നേടാനും ചൗളക്ക് സാധിച്ചു.
ചൗളക്ക് പുറമെ സിദ്ധാർത്ഥ് കൗൾ, ഇമ്രാൻ ഖാൻ, വെങ്കിടേഷ് ഗലിപ്പെല്ലി, മഹേഷ് ആഹിർ, സരുൾ കൻവാർ, നിഖിൽ ജഗ, മുഹമ്മദ് ഫൈദ്, അനുരീത് സിംഗ് കതൂരിയ, കെഎസ് നവീൻ, അൻസാരി മറൂഫ്, അതുൽ യാദവ് എന്നീ താരങ്ങളും ലേലത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
എസ്എ ടി-20 ലീഗ് 2026 ഡിസംബർ 26 മുതൽ 2027 ജനുവരി 25 വരെയാണ് നടക്കുന്നത്. പുതിയ സീസണിന് മുന്നോടിയായുള്ള താരലേലം സെപ്റ്റംബർ 9നും നടക്കും. മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ദിനേശ് കാർത്തിക്കാണ് എസ്‌എ ടി-20യിൽ കളിച്ച ആദ്യ ഇന്ത്യൻ താരം. ലീഗിൽ പാർൾ റോയൽസിനായാണ് ദിനേശ് കാർത്തിക് കളിച്ചത്. ഐപിഎൽ 2024ന് ശേഷം ഇന്ത്യൻ ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച കാർത്തിക് സൗത്ത് ആഫ്രിക്കൻ ലീഗിലേക്ക് ചുവടുവെക്കുകയായിരുന്നു.
13 Indian players registered for the 2026 SA T20. The players registered for this season's SA T20 auction include 2011 ODI World Cup and 2007 T20 World Cup winner and spinner Piyush Chawla.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഒരാഴ്ച കൊണ്ട് പിടിയിലായത് 22000 ലധികം പേർ; നിയമലംഘകരെ പിടികൂടാൻ പരിശോധനകൾ കടുപ്പിച്ച് സഊദി അറേബ്യ
Saudi-arabia
• 10 hours ago
ഇന്ത്യയെ തൊടാൻ പാകിസ്ഥാനും ചൈനയും ഇനി ഏറെ വിയർക്കും; രാജ്യം മുഴുവൻ മൂടുന്ന പ്രതിരോധ കവചം, 2035 ൽ എത്തുന്ന മിഷൻ സുദർശൻ ചക്രയിലേക്ക് ചുവടുവച്ച് ഇന്ത്യ
National
• 10 hours ago
വിദ്യാർത്ഥികളുടെ യാത്ര ഇനി കൂടുതൽ എളുപ്പം; സ്റ്റുഡന്റ് നോൾ കാർഡിന് എങ്ങനെ അപേക്ഷിക്കാം എന്ന് അറിയാം
uae
• 10 hours ago
സുരക്ഷാ പ്രശ്നങ്ങൾ; രണ്ട് വിനോദ പരിപാടികൾ താൽക്കാലികമായി നിർത്തിവച്ച് സഊദി അധികൃതർ
latest
• 11 hours ago
ഏഷ്യയിൽ കത്തിജ്വലിക്കാൻ സ്‌കൈ; മുന്നിലുള്ളത് ഒറ്റ ഇന്ത്യക്കാരൻ മാത്രം നേടിയ ചരിത്രനേട്ടം
Cricket
• 11 hours ago
നബിദിനം; സെപ്റ്റംബർ 4 ന് കുവൈത്തിലെ എല്ലാ മന്ത്രാലയങ്ങൾക്കും അവധി
latest
• 11 hours ago
വിമാന യാത്രക്കാർക്ക് മുന്നറിയിപ്പ്: ഡൽഹിയിലും മുംബൈയിലും കനത്ത മഴ, വിമാനങ്ങൾ വൈകും
National
• 11 hours ago
രാജ്യവ്യാപക കാമ്പയിനുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം; ഓഗസ്റ്റ് 29 വരെ തുടരും
Kuwait
• 12 hours ago
വരാനിരിക്കുന്ന വർഷങ്ങളിൽ ഇന്ത്യൻ ക്രിക്കറ്റിൽ ആ കാഴ്ച കാണാം: സഞ്ജു
Cricket
• 12 hours ago
ഓണസമ്മാനമായി വീണ്ടും ആശ്വാസ പ്രഖ്യാപനം; സപ്ലൈകോ വഴി വിതരണം ചെയ്യുന്ന വെളിച്ചെണ്ണയുടെ വില കുറച്ചു, ലിറ്ററിന് 339 രൂപ
Kerala
• 12 hours ago
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കോണ്‍ഗ്രസ് പ്രാഥമിക അംഗത്വം സസ്പെന്‍ഡ് ചെയ്തു; എം.എല്‍.എ സ്ഥാനം രാജിവെക്കില്ല
Kerala
• 12 hours ago
ആലപ്പുഴ ധന്‍ബാദ് എക്സ്പ്രസില്‍ ബ്രേക്കിങ് തകരാര്‍; പരിഭ്രാന്തരായി ജനങ്ങള്‍, വലിയ ശബ്ദമെന്നും പിന്നാലെ പുക ഉയര്‍ന്നെന്നും യാത്രക്കാര്‍
Kerala
• 13 hours ago
അവൻ ഒരിക്കലും സിറാജിനേക്കാൾ മികച്ച ബൗളറല്ല: മുൻ ഇന്ത്യൻ താരം
Cricket
• 13 hours ago
അയഞ്ഞ് നേതാക്കള്‍, രാഹുലിനെ കേള്‍ക്കണമെന്ന് വിശദീകരണം; രാജിയില്ലെന്ന് സൂചന, അന്തിമ തീരുമാനം ഇന്ന്
Kerala
• 13 hours ago
11 പേരുടെ ജീവൻ അപഹരിച്ച ഫോർട്ട്കൊച്ചി ബോട്ട് ദുരന്തത്തിന് ഒരു പതിറ്റാണ്ട്; ദുരന്തത്തിൽനിന്ന് പാഠം ഉൾക്കൊള്ളാതെ അധികൃതർ
Kerala
• 14 hours ago
മിനി ഊട്ടിയിലെ മാലിന്യം തള്ളൽ; പഞ്ചായത്ത് അധികൃതരുടെ പരാതിയിൽ കേസെടുത്തു
Kerala
• 15 hours ago
ദക്ഷിണേന്ത്യയെ 'മയക്കുന്ന' ഹരിയാനയിലെ കിച്ചണുകൾ തിരിച്ചറിഞ്ഞു; മൂന്ന് ആഫ്രിക്കൻ സ്വദേശികൾ പിടിയിലെന്ന് സൂചന
Kerala
• 15 hours ago
ഇന്ദ്രപ്രസ്ഥത്തിൽ ഉയർന്നു, ഹരിതാഭിമാനത്തിന്റെ ആസ്ഥാനം
National
• 15 hours ago
ബഹിരാകാശത്തേക്ക് ആദ്യമായി പോയത് ഹനുമാനാണെന്ന് സ്കൂള്‍ വിദ്യാര്‍ഥികളോട് ബിജെപി എംപി അനുരാഗ് താക്കൂര്‍
Kerala
• 13 hours ago.jpeg?w=200&q=75)
ബഹ്റൈൻ : കൂട്ടുപ്രതികളുടെ പേരുകൾ വെളിപ്പെടുത്തി; മയക്കുമരുന്ന് കേസില്‍ പ്രവാസിക്ക് ശിക്ഷായിളവ് നൽകി മോചിപ്പിച്ചു
bahrain
• 14 hours ago
കണ്ണൂരില്‍ വീട്ടില്‍ നിന്ന് 30 പവന് സ്വര്‍ണം കവര്‍ന്ന കേസ്: മകന്റെ ഭാര്യ മൈസൂരുവില്‍ കൊല്ലപ്പെട്ട നിലയില്‍, ആണ്‍സുഹൃത്ത് പിടിയില്‍
Kerala
• 14 hours ago