കുടുംബശ്രീ സര്‍വേ പാളി; നിരവധിപേര്‍ പെന്‍ഷന്‍ ലിസ്റ്റില്‍ നിന്ന് പുറത്ത്
ഫറോക്ക്: സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണത്തിന് കുടുംബശ്രീ പ്രവര്‍ത്തകര്‍ നടത്തിയ സര്‍വേ പാളി. സാമൂഹ്യ ക്ഷേമ പെന്‍ഷനു അര്‍ഹരായ നിരവധിപേര്‍ക്ക് ഇതോടെ പെന്‍ഷന്‍ കിട്ടാതായി.
രാമനാട്ടുകര മുനിസിപ്പാലിറ്റിയില്‍ നിന്നും മാത്രം 700 പേര്‍ക്കാണ് സര്‍വേ ലിസ്റ്റില്‍ ഇല്ലാത്തത് കാരണം പെന്‍ഷന്‍ നിഷേധിച്ചത്. ഇത് നിരവധി പേരുടെ ഓണം ബക്രീദ് ആഘോഷങ്ങളാണ് അവതാളത്തിലാക്കിയത്.
നഗരസഭയില്‍ പെന്‍ഷന്‍ വാങ്ങുന്നവരുടെ ലിസ്റ്റ് കുടുംബശ്രീ പ്രവര്‍ത്തകരാണ് ശേഖരിച്ചത്. സര്‍വേയില്‍ സ്ഥലത്തില്ലാത്തവരും വീടു മാറിയവരും വാര്‍ഡ് മാറിയവരെയുമാണ് ലിസ്റ്റില്‍ നിന്നും നീക്കിയത്. വര്‍ഷങ്ങളായി പെന്‍ഷന്‍ വാങ്ങുന്നവര്‍ക്കാണ് സര്‍വേ നടത്തിയവരുടെ കെടുകാര്യസ്ഥത മൂലം തിരിച്ചടിയായത്.
ഫറോക്ക് മുനിസിപ്പാലിറ്റിയിലും സമാന സ്ഥിതിയാണ്. കരുവന്‍തിരുത്തി, പെരുമുഖം മേഖലകളില്‍ പെന്‍ഷന്‍ വാങ്ങിയിരുന്ന നിരവധി പേരാണ് കുടംബശ്രീക്കാരുടെ സര്‍വേ ലിസ്റ്റില്‍ നിന്നും പുറത്തായിരിക്കുന്നത്.
കടലുണ്ടി പഞ്ചായത്തില്‍ ആകെയുളള ക്ഷേമ പെന്‍ഷന്‍ വാങ്ങിയിരുന്ന 4240 പേരില്‍ 845 പേര്‍ക്ക് മാത്രമാണ് ഇതുവരെ പെന്‍ഷന്‍ ലഭിച്ചത്.
എല്ലാ വര്‍ഷവും ഓണത്തിനു പെന്‍ഷന്‍ വാങ്ങിയിരുന്നവര്‍ പഞ്ചായത്ത് നഗരസഭ ഓഫിസുകള്‍ കയറിയിറങ്ങുകയാണ്. സഹകരണ ബാങ്ക് വഴി പെന്‍ഷന്‍ കൊടുക്കുന്നെണ്ടറിഞ്ഞാണ് ഗുണഭോക്താക്കള്‍ തദ്ദേശ സ്ഥാപന അധികൃതരെ സമീപച്ചത്. പെന്‍ഷന്‍ തേടി ഓഫിസിലെത്തുന്നവരുടെ വിവരങ്ങള്‍ ജനപ്രതിനിധികള്‍ ഇടപെട്ട് കുടുംബശ്രീ പ്രവര്‍ത്തകരെ കൊണ്ട് ശേഖരിപ്പിക്കുന്നുണ്ട്. എന്നാലും ഇവര്‍ക്ക് ഓണത്തിന് മുന്‍പ് പെന്‍ഷന്‍ കിട്ടുമെന്നതിന് യാതൊരു ഉറപ്പുമില്ല.
സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം സര്‍ക്കാര്‍ അട്ടിമറിച്ചതായി രാമനാട്ടുകര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പത്രസമ്മേളനത്തില്‍ ആരോപിച്ചു.
പല സ്ഥലത്തും ഡിവിഷന്‍ കൗണ്‍സിലര്‍മാരെ പോലും അറിയിക്കാതെ സി.പി.എം. പ്രവര്‍ത്തകരാണ് പെന്‍ഷന്‍ വിതരണം നടത്തിയത്.
രാഷ്ട്രീയ മുതലെടുപ്പിനായി സി.പി.എം. പെന്‍ഷന്‍ വിതരണത്തെ മാറ്റുകയാണെന്ന് മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് എം.പി.ജനാര്‍ദ്ദനന്‍, എം.സുകുമാരന്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."