HOME
DETAILS

പൂരം കലക്കല്‍: അജിത് കുമാറിനെതിരെ കടുത്ത നടപടി വേണ്ട, താക്കീത് മതിയെന്ന് സംസ്ഥാന പൊലിസ് മേധാവി

  
Web Desk
August 26 2025 | 05:08 AM

no strict action against mr ajith kumar in pooram incident dgp recommends warning only

തിരുവനന്തപുരം: പൂരം കലക്കലില്‍ എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിനെതിരെ കടുത്ത നടപടി വേണ്ടെന്ന് സംസ്ഥാന പൊലിസ് മേധാവി. പൊലിസില്‍ നിന്ന് മാറ്റിയതിനാല്‍ സസ്‌പെന്‍ഷന്‍ പോലെയുള്ള നടപടി വേണ്ടെന്നാണ് ഡി.ജി.പി റവാഡ ചന്ദ്ര ശേഖറിന്റെ നിലപാട്. താക്കീതില്‍ ഒതുക്കാനാണ് നീക്കം. 

താക്കീത് നല്‍കി അന്വേഷണം അവസാനിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്. സര്‍ക്കാറിന്റെ ആവശ്യപ്രകാരം മാത്രമായിരിക്കും പുനഃപരിശോധന. 

പൂരം കലക്കലില്‍ ത്രിതല അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് മുന്‍ സംസ്ഥാന പൊലിസ് മേധാവി ഷെയ്ഖ് ദര്‍വേശ് എം.ആര്‍ അജിത് കുമാറിന്റെ ഇടപെടലുകള്‍ അന്വേഷിച്ചത്. തൃശൂര്‍ പൂരം കലക്കിയ സമയത്ത് അവിടെ ഉണ്ടായിട്ടും ക്രമസമാധാന ചുമതലമുണ്ടായിരുന്ന എ.ഡി.ജി.പി എം ആര്‍ അജിത്കുമാര്‍ ഇടപെടാന്‍ തയ്യാറായില്ല എന്നായിരുന്നു കണ്ടെത്തല്‍. തുടര്‍ന്ന് കൃത്യവിലോപം നടത്തിയ അജിത് കുമാറിനെതിരെ നടപടി വേണമെന്ന് ശിപാര്‍ശ സംസ്ഥാന പൊലിസ് മേധാവി ആഭ്യന്തര സെക്രട്ടറിക്ക് നല്‍കുകയും ചെയ്തു.

ശിപാര്‍ശ അംഗീകരിച്ച് ഫയല്‍ മുഖ്യമന്ത്രിക്ക് മുന്നിലേക്ക് വിട്ടു.തനിക്കെതിരെ അജിത് കുമാര്‍ ഗൂഢാലോചന നടത്തി എന്ന പി.വിജയന്റെ ആരോപണവും ശരിവെച്ച് രണ്ടാമത്തെ റിപ്പോര്‍ട്ടും സംസ്ഥാന പൊലിസ് മേധാവിയായിരുന്ന ഷെയ്ഖ് ദര്‍വേശ് നല്‍കിയിരുന്നു. ഇതും അംഗീകരിച്ച് ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് മുന്നിലേക്ക് ഫയല്‍ അയച്ചു. എന്നാല്‍ ഇതു രണ്ടും നിലവിലെ സംസ്ഥാന പൊലിസ് മേധാവിയായ റവാഡ ചന്ദ്രശേഖറിന് ഇന്നലെ സര്‍ക്കാര്‍ തിരിച്ചയക്കുകയായിരുന്നു. റവാഡ ചന്ദ്രശേഖര്‍ ഫയല്‍ പരിശോധിച്ച് പുതിയ അഭിപ്രായം രേഖപ്പെടുത്തണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം.

അതിനിടെ, അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളിയ തിരുവനന്തപുരം പ്രത്യേക കോടതി വിധിക്കെതിരെ അജിത് കുമാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. ജസ്റ്റിസ് എ. ബദറുദ്ദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് അപ്പീല്‍ പരിഗണിക്കുന്നത്. വിഷയത്തില്‍ വിജിലന്‍സിനോടും സര്‍ക്കാറിനോടും കോടതി നിലപാട് തേടിയേക്കുമെന്നാണ് സൂചന. 

തനിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ റിപ്പോര്‍ട്ട് വിശദമായി പരിശോധിക്കാതെയും സാക്ഷിമൊഴികള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ പരിഗണിക്കാതെയുമാണ് കോടതി നടപടിയെന്നാണ് അജിത് കുമാര്‍ വാദിക്കുന്നത്. വസ്തുതകള്‍ കൃത്യമായി വിലയിരുത്താതെയുള്ള വിധി സ്റ്റേ ചെയ്യണമെന്നാണ് അപ്പീലിലെ പ്രധാന ആവശ്യം.

 

kerala dgp revad chandrashekhar suggests only a warning against adgp mr ajith kumar over the pooram unrest, ruling out suspension. investigation may be closed with a caution.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സെപ്തംബറിലെ ഇന്ധന വില പ്രഖ്യാപിച്ച് യുഎഇ; പെട്രോളിന് നേരിയ വർധന, ഡീസൽ വില കുറഞ്ഞു

uae
  •  14 hours ago
No Image

താമരശ്ശേരി ചുരത്തിൽ വലിയ വാഹനങ്ങൾക്കും പ്രവേശനാനുമതി; വിനോദസഞ്ചാരികൾക്കുള്ള വിലക്ക് തുടരും

Kerala
  •  14 hours ago
No Image

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സ്ത്രീ മരിച്ചു; ചികിത്സയിലിരുന്നത് ഒന്നര മാസം

Kerala
  •  14 hours ago
No Image

യാത്രക്കാരുടെ ശ്രദ്ധക്ക്; ദർബ് റോഡ് ടോൾ സംവിധാനത്തിൽ നാളെ മുതൽ പുതിയ മാറ്റങ്ങൾ

uae
  •  15 hours ago
No Image

മന്ത്രിയായിരുന്നപ്പോൾ സ്ത്രീകളോട് മോശമായി പെരുമാറി; കടകംപള്ളി സുരേന്ദ്രനെതിരെ ഡിജിപിയ്ക്ക് പരാതി

Kerala
  •  15 hours ago
No Image

വീണ്ടും ദുരഭിമാന കൊലപാതകം; മകളെ കൊലപ്പെടുത്തി ആത്മഹത്യയെന്ന് വരുത്തി തീർക്കാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ

crime
  •  15 hours ago
No Image

കുവൈത്തിലെ പ്രധാന റോഡുകളിൽ ട്രക്കുകൾക്ക് നിരോധനം; നിരോധനം നാളെ മുതൽ

latest
  •  15 hours ago
No Image

പരസ്പരവിശ്വാസത്തോടെ മുന്നോട്ട്, മാനവരാശിയുടെ പുരോഗതിക്ക് ഇന്ത്യ - ചൈന ബന്ധം അനിവാര്യം; നിർണായകമായി മോദി - ഷീ ജിൻപിങ് കൂടിക്കാഴ്ച

International
  •  15 hours ago
No Image

ബലാത്സംഗ കേസിൽ പൊലിസ് പ്രതിയുമായി ഒത്തുകളിക്കുന്നു; പൊലിസ് അനാസ്ഥയിൽ പ്രതിഷേധിച്ച് യുവതിയുടെ ആത്മഹത്യാശ്രമം

crime
  •  15 hours ago
No Image

ലഹരിക്കടത്ത്: മൂന്നം​ഗ സംഘത്തെ പിടികൂടി ദുബൈ പൊലിസ്; 89,760 ക്യാപ്റ്റഗോൺ ഗുളികകൾ പിടിച്ചെടുത്തു

uae
  •  16 hours ago