HOME
DETAILS

ബലാത്സംഗ കേസിൽ പൊലിസ് പ്രതിയുമായി ഒത്തുകളിക്കുന്നു; പൊലിസ് അനാസ്ഥയിൽ പ്രതിഷേധിച്ച് യുവതിയുടെ ആത്മഹത്യാശ്രമം

  
August 31 2025 | 05:08 AM

ghaziabad woman attempts suicide over police inaction in rape case

ഗാസിയാബാദ്: ഗാസിയാബാദ് ജില്ലയിലെ മോദിനഗറിലെ തഹസിൽ  യുവതി സ്വയം പെട്രോൾ ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തന്നെ ബലാത്സംഗം ചെയ്ത പ്രതിക്കെതിരെ പൊലിസ്  നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് യുവതിയുടെ ആത്മഹത്യാ ശ്രമം .

വെള്ളിയാഴ്ച നടന്ന സംഭവത്തിൽ, യുവതി വസ്ത്രങ്ങൾക്ക് തീയിടാൻ ശ്രമിക്കുന്നതിനിടെ പൊലിസ്  സമയോചിതമായി ഇടപെടൽ നടത്തി. തീകൊളുത്താൻ ശ്രമിച്ച ലൈറ്റർ പിടിച്ചുവാങ്ങിയതിനാൽ വലിയോരു ദുരന്തം ഒഴിവായി. തുടർന്ന് യുവതിയെ മോദിനഗറിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് മാറ്റി. പ്രാഥമിക ചികിത്സ നൽകിയ ശേഷം യുവതിയെ ഡിസ്ചാർജ് ചെയ്തു.

വിവാഹ വാഗ്ദാനം നൽകി മാസങ്ങൾക്ക് മുമ്പ് പ്രതി തന്നെ ബലാത്സംഗം ചെയ്തതായും, രണ്ട് വർഷത്തെ ശാരീരിക പീഡനത്തിന് ശേഷം പ്രതി യുവതിയുമായുള്ള എല്ലാ ബന്ധവും ഉപേഷിച്ചതായുമാണ് യുവതിയുടെ പരാതി. പ്രതിയുടെ ആക്രമണത്തിൽ തന്റെ കൈ ഒടിഞ്ഞതായും യുവതിയുടെ പരാതിയിലുണ്ട്. യുവതിയുടെ പരാതിയെ തുടർന്ന് ഏകദേശം രണ്ട് മാസം മുമ്പ് പൊലിസ് ബലാത്സംഗത്തിനും ആക്രമണത്തിനും കേസ് രജിസ്റ്റർ ചെയ്തിരുന്നു, എന്നാൽ പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

പൊലിസ് പ്രതിയുമായി ഒത്തുകളിക്കുകയാണെന്നാണ് യുവതി ആരോപണം. 48 മണിക്കൂറിനുള്ളിൽ പ്രതിയെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് യുവതി പൊലിസിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനെ തുടർന്ന്, വ്യാഴാഴ്ച പൊലിസ് പ്രതിക്കെതിരെ സമാധാനം തകർത്തതിന് കേസെടുത്തു. എന്നാൽ, ഏകദേശം രണ്ട് മാസത്തോളം പൊലിസ് അനാസ്ഥ കാണിച്ചുവെന്നും, സമാധാനം തകർക്കലിന് മാത്രമല്ല, ബലാത്സംഗത്തിനാണ് കേസ് രജിസ്റ്റർ ചെയ്യേണ്ടതെന്നും യുവതി ആവർത്തിച്ചു.പ്രതി അലഹബാദ് ഹൈക്കോടതിയിൽനിന്ന് മുൻകൂർ ജാമ്യം നേടിയിരുന്നതിനാൽ, സമാധാന ലംഘനത്തിനാണ് കേസെടുത്തതെന്നും പൊലിസ് വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവൻ ധോണിയെപോലെയാണ്, ഇന്ത്യൻ ടീമിൽ അത്ഭുതങ്ങൾ സൃഷ്ടിക്കും: റെയ്‌ന

Cricket
  •  11 hours ago
No Image

മോദി- ഷി ജിന്‍പിങ് കൂടിക്കാഴ്ച്ച; ചൈനീസ് ഭീഷണിക്ക് വഴങ്ങുന്നത് മോദി സര്‍ക്കാരിന്റെ നട്ടെല്ലില്ലായ്മ; വിമര്‍ശിച്ച് കോണ്‍ഗ്രസ്

International
  •  11 hours ago
No Image

ചൊവ്വാഴ്ച മുതൽ ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  11 hours ago
No Image

ദലിത് ചിന്തകന്‍ ഡോ ടി.എസ് ശ്യാംകുമാറിനെ വേട്ടയാടി സംഘപരിവാര്‍; വീട് കയറി അധിക്ഷേപിച്ചെന്ന് പരാതി

Kerala
  •  11 hours ago
No Image

സഞ്ജുവല്ല! ദ്രാവിഡ് രാജസ്ഥാൻ വിടാൻ കാരണം മറ്റൊരു താരം; റിപ്പോർട്ട് 

Cricket
  •  11 hours ago
No Image

അയ്യങ്കാളി ജയന്തി അവിട്ടാഘോഷ പരിപാടിയിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ മാറ്റി

Kerala
  •  12 hours ago
No Image

സ്വപ്‌ന പദ്ധതിക്ക് തുടക്കം; ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി

Kerala
  •  12 hours ago
No Image

ഏഷ്യ കപ്പിന് മുമ്പേ മലയാളി നായകനായ ടീമിൽ നിന്നും തിലക് വർമ്മ പുറത്ത്; പകരക്കാരെ പ്രഖ്യാപിച്ചു

Cricket
  •  12 hours ago
No Image

യുഎഇ: അൽ ജദ്ദാഫിൽ പുതിയ പെയ്ഡ് പാർക്കിംഗ് സോണുകൾ പ്രഖ്യാപിച്ച് പാർക്കിൻ

uae
  •  12 hours ago
No Image

അമിത് ഷാക്കെതിരായ ആരോപണം; തൃണമൂല്‍ എംപി മഹുവ മൊയ്ത്രക്കെതിരെ എഫ്.ഐ.ആര്‍

National
  •  13 hours ago