HOME
DETAILS

യാത്രക്കാരുടെ ശ്രദ്ധക്ക്; ദർബ് റോഡ് ടോൾ സംവിധാനത്തിൽ നാളെ മുതൽ പുതിയ മാറ്റങ്ങൾ

  
Web Desk
August 31 2025 | 06:08 AM

new changes starting in abu dhabis darb toll System from tomorrow

അബൂദബി: അബൂദബിയിലെ ദർബ് റോഡ് ടോൾ സംവിധാനത്തിൽ നാളെ മുതൽ പുതിയ മാറ്റങ്ങൾ. പ്രധാനമായും, വൈകുന്നേരത്തെ ടോൾ സമയങ്ങളിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പുതിയ ഷെഡ്യൂൾ അനുസരിച്ച് വൈകുന്നേരത്തെ തിരക്കേറിയ സമയം ഉച്ചകഴിഞ്ഞ് 3 മണി മുതൽ 7 മണി വരെയാണ്. അതേസമയം, രാവിലെ 7 മുതൽ 9 മണി വരെയുള്ള തിരക്കേറിയ സമയം തിങ്കൾ മുതൽ ശനി വരെ മാറ്റമില്ലാതെ തുടരും. കൂടാതെ, ഞായറാഴ്ചകളിലും ഔദ്യോഗിക പൊതു അവധി ദിനങ്ങളിലും ടോൾ ഒഴിവാക്കിയിട്ടുണ്ട്.

പ്രധാന റോഡുകളിലെ തിരക്ക് കുറയ്ക്കാനും ഗതാഗത പ്രവാഹം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട്ട് വകുപ്പിന്റെ ഭാഗമായ ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ഐ.ടി.സി) ഈ മാസം ആദ്യമാണ് ഈ ഭേദഗതികൾ പ്രഖ്യാപിച്ചത്. 

സ്വകാര്യ വാഹനങ്ങൾക്കുള്ള നിലവിലെ പ്രതിദിന, പ്രതിമാസ ടോൾ പരിധികൾ റദ്ദാക്കലും പുതിയ മാറ്റങ്ങളിൽ‌പ്പെടുന്നു. ഇതിനർത്ഥം, ഒരു വാഹനത്തിന് പ്രതിദിനം 16 ദിർഹം, ആദ്യ വാഹനത്തിന് പ്രതിമാസം 200 ദിർഹം, രണ്ടാമത്തെ വാഹനത്തിന് 150 ദിർഹം, മൂന്നാമത്തെയും തുടർന്നുള്ള വാഹനങ്ങൾക്കും 100 ദിർഹം എന്നിങ്ങനെ നിശ്ചയിച്ചിരുന്ന പരമാവധി ടോൾ തുക ഇനി ബാധകമല്ല.

അബൂദബിയിലെ ദർബ് ഗേറ്റുകളിലൂടെയുള്ള ഓരോ യാത്രക്കും 4 ദിർഹം ടോൾ ഫീസ് തുടർന്നും ഈടാക്കും. അതേസമയം, വികലാംഗർ, കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾ, മുതിർന്ന പൗരന്മാർ, വിരമിച്ചവർ തുടങ്ങിയവർക്കുള്ള നിലവിലെ ഒഴിവാക്കൽ തുടരും. നാളെ മുതൽ (2025 സെപ്റ്റംബർ 1) പുതിയ ടോൾ നിയമങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് ഐ.ടി.സി വ്യക്തമാക്കി.

ദർബ് ടോൾ സംവിധാനം നിയന്ത്രിക്കുന്നതും പ്രവർത്തിപ്പിക്കുന്നതും എ.ഡി.ക്യുവിന്റെ ഉപകമ്പനിയായ ക്യു മൊബിലിറ്റിയാണ്. ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് പുതിയ ക്രമീകരണങ്ങൾ നടപ്പിലാക്കാനുള്ള ചുമതലയും ക്യു മൊബിലിറ്റിക്കാണ്.

2021 ജനുവരിയിലാണ് അബൂദബിയിൽ ആദ്യമായി ടോൾ സംവിധാനം അവതരിപ്പിച്ചത്. ഇതുപ്രകാരം, വാഹനം ഒന്നിന് 100 ദിർഹം രജിസ്ട്രേഷൻ ഫീസ് ഈടാക്കും. തുടർന്ന്, ഇതിൽ 50 ദിർഹം ഉപയോക്താവിന്റെ ദർബ് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും.

Abu Dhabi's Integrated Transport Centre (ITC) has announced changes to the Darb toll system, effective September 1, 2025. The evening peak hour toll period will be adjusted to 3 pm to 7 pm, while morning peak hours remain unchanged from 7 am to 9 am, Monday through Saturday. No tolls will be charged on Sundays and public holidays. Additionally, the daily and monthly toll caps for private vehicles will be removed, and a standardized flat fee of AED 4 will be charged per toll gate crossing. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അയ്യങ്കാളി ജയന്തി അവിട്ടാഘോഷ പരിപാടിയിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ മാറ്റി

Kerala
  •  12 hours ago
No Image

സ്വപ്‌ന പദ്ധതിക്ക് തുടക്കം; ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി

Kerala
  •  12 hours ago
No Image

ഏഷ്യ കപ്പിന് മുമ്പേ മലയാളി നായകനായ ടീമിൽ നിന്നും തിലക് വർമ്മ പുറത്ത്; പകരക്കാരെ പ്രഖ്യാപിച്ചു

Cricket
  •  12 hours ago
No Image

യുഎഇ: അൽ ജദ്ദാഫിൽ പുതിയ പെയ്ഡ് പാർക്കിംഗ് സോണുകൾ പ്രഖ്യാപിച്ച് പാർക്കിൻ

uae
  •  12 hours ago
No Image

അമിത് ഷാക്കെതിരായ ആരോപണം; തൃണമൂല്‍ എംപി മഹുവ മൊയ്ത്രക്കെതിരെ എഫ്.ഐ.ആര്‍

National
  •  12 hours ago
No Image

ഒരാഴ്ചക്കാലയളവിൽ 20,000-ത്തിലധികം അറസ്റ്റ്, 11,279 നാടുകടത്തലുകൾ; നിയമലംഘനങ്ങൾക്കെതിരെ അറുതിയില്ലാ പോരാട്ടവുമായി സഊദി അറേബ്യ

Saudi-arabia
  •  13 hours ago
No Image

താമരശ്ശേരി ചുരത്തിലെ കണ്ടെയ്‌നര്‍ ലോറി അപകടം; ലക്കിടിയിലും അടിവാരത്തും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

Kerala
  •  13 hours ago
No Image

2025 സെപ്തംബർ ഒന്ന് മുതൽ ബഹ്റൈൻ യാത്രക്കാർക്ക് 'ഓകെ ടു ബോർഡ്' സന്ദേശം ആവശ്യമില്ല; എയർ ഇന്ത്യ

bahrain
  •  14 hours ago
No Image

പുതുക്കിയ നടപ്പാതകൾ നിർമ്മിക്കും, കൂടുതൽ ട്രാഫിക് സിഗ്നലുകൾ സ്ഥാപിക്കും; അൽ താന്യ സ്ട്രീറ്റിൽ ട്രാഫിക് നവീകരണ പദ്ധതിയുമായി RTA

uae
  •  14 hours ago
No Image

ഒന്‍പതാം വളവില്‍ ലോറി കൊക്കയിലേക്ക് തെന്നിമാറി അപകടം; ചുരത്തില്‍ വീണ്ടും ഗതാഗത കുരുക്ക്

Kerala
  •  14 hours ago