കെ.ബാബുവിന്റെ ഇളയമകളുടെ ലോക്കറില്‍ നൂറിലേറെ പവന്‍ സ്വര്‍ണം
കൊച്ചി: വിജിലന്‍സ് അന്വേഷണം നേരിടുന്ന മുന്‍ മന്ത്രി കെ. ബാബുവിന്റെ ഇളയമകളുടെ ബാങ്ക് ലോക്കറില്‍ നൂറിലേറെ പവന്‍ സ്വര്‍ണം കണ്ടെത്തി. ബാബുവിന്റെ മരുമകന്‍ വിപിനാണ് വിജിലന്‍സ് സ്വര്‍ണം കണ്ടെത്തിയ കാര്യം അറിയിച്ചത്. ബാങ്കിലുണ്ടായിരുന്ന സ്വര്‍ണം കുടുംബസ്വത്തിന്റെ ഭാഗമാണെന്നും വിപിന്‍ പ്രതികരിച്ചു. എറണാകുളം തമ്മനത്തെ യൂണിയന്‍ ബാങ്കിലുള്ള ലോക്കറാണ് വിജിലന്‍സ് പരിശോധിച്ചത്.
എന്നാല്‍, വിജിലന്‍സിന്റെ നടപടികള്‍ പ്രാഥമികപരിശോധനയില്ലാതെയാണെന്ന് വിപിന്‍ മാധ്യമങ്ങളോട് പറഞ്ഞു. കൃത്യമായി അന്വേഷിക്കാതെ ബാബുവിന്റെ ബന്ധുക്കളെ തേജോവധം ചെയ്യുകയാണെന്ന് വ്യക്തമാക്കി വിജിലന്‍സിനെതിരേ മാനനഷ്ടക്കേസ് നല്‍കുമെന്നും വിപിന്‍ വ്യക്തമാക്കി.
കെ.ബാബുവിന്റെ വീട്ടില്‍ നടത്തിയ റെയ്ഡുകള്‍ക്ക് പിന്നാലെ ബാങ്ക് അക്കൗണ്ടുകളെല്ലാം മരവിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം മൂത്തമകളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും 120 പവനോളം സ്വര്‍ണം കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."