HOME
DETAILS

18 വർഷങ്ങൾക്ക് ശേഷം ഇതാദ്യം; കിരീടം നഷ്ടമായ മത്സരത്തിൽ വമ്പൻ തിരിച്ചടി നേരിട്ട് മെസി

  
September 01 2025 | 04:09 AM

Seattle Sounders won the 2025 League Cup title lionel Messis second-biggest defeat in a final in his career

2025 ലീഗ് കപ്പ് കിരീടം സ്വന്തമാക്കി സിയാറ്റിൽ സൗണ്ടേഴ്സ്. കലാശ പോരാട്ടത്തിൽ ഇന്റർമ യാമിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്താണ് സിയാറ്റിൽ സൗണ്ടേഴ്സ് ചാമ്പ്യന്മാരായത്. ഇന്റർ മയാമിക്കൊപ്പം മൂന്നാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ ലയണൽ മെസിക്ക് കനത്ത തോൽവിയാണ് നേരിടേണ്ടി വന്നത്. മെസി തന്റെ കരിയറിൽ ഫൈനൽ പോരാട്ടങ്ങളിൽ നേരിടുന്ന ഏറ്റവും വലിയ രണ്ടാമത്തെ തോൽവിയായിരുന്നു ഇത്. ഇതിനുമുമ്പും മെസി ഫൈനലിൽ ഇത്തരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയം ഏറ്റുവാങ്ങിയിട്ടുണ്ട്.  രണ്ട് തവണയാണ് മെസി ഇതിനുമുമ്പ് ഇതേ സ്കോർ ലൈനിൽ പരാജയപ്പെട്ടത്.

ബാഴ്സലോണയിൽ കളിക്കുമ്പോൾ 2006 യുവേഫ സൂപ്പർ കപ്പ് ഫൈനലിൽ സെവിയ്യക്കെതിരെയാണ് മെസി ആദ്യമായി ഇത്തരത്തിൽ തോൽവി നേരിട്ടത്.  പിന്നീട് ഒരു വർഷങ്ങൾക്കുശേഷം കോപ്പ അമേരിക്ക ഫൈനലിൽ ബ്രസീലിനോടും ഇതേ സ്കോർ ലൈനിൽ മെസിയും സംഘവും തോൽവി നേരിട്ടു. നീണ്ട 18 വർഷങ്ങൾക്ക് ശേഷമാണ് ഇത്തരത്തിലൊരു തോൽവി നേരിടുന്നത്. ഫൈനലുകളിൽ മെസിയുടെ കരിയറിലെ ഏറ്റവും വലിയ തോൽവി എതിരില്ലാത്ത നാലു ഗോളുകൾക്ക് പരാജയപ്പെട്ടതാണ്. 2015 സൂപ്പർ കോപ്പ ഫൈനലിൽ അത്‌ലറ്റിക് ബിൽബാവയോടായിരുന്നു മെസിയുടെ തോൽവി. 

മത്സരത്തിൽ സിയാറ്റിൽ സൗണ്ടേഴ്സിന് വേണ്ടി  റൊസാരിയോ ആണ് ആദ്യം ഗോൾ നേടിയത്. ഒടുവിൽ ആദ്യപകുതി ഏകപക്ഷീയമായ ഒരു ഗോളിന് സ്വന്തമാക്കിയ സിയാറ്റിൽ രണ്ടാം പകുതിയിൽ രണ്ടു ഗോളടിച്ച് മത്സരം പൂർണമായും തങ്ങളുടെ കൈപ്പിടിയിൽ ആക്കുകയായിരുന്നു. അലക്സ് റോൾഡൻ പെനാൽറ്റിയിലൂടെ രണ്ടാം ഗോൾ നേടിയപ്പോൾ പോൾ റോത്രോക്ക് മൂന്നാം ഗോളും നേടി.

മത്സരത്തിൽ ബോൾ പൊസഷനിൽ ഇന്റർ മയാമി ആയിരുന്നു മുന്നിട്ടുനിന്നിരുന്നത്. 68 ശതമാനം ബോൾ പൊസഷൻ കൈവശം വെച്ച മെസിയും സംഘവും 10 ഷോട്ടുകൾ ആണ് എതിരാളികളുടെ പോസ്റ്റിലേക്ക് ഉതിർത്തത്. എന്നാൽ ഇതിൽ ഒരു ഷൊട്ട് പോലും ലക്ഷ്യത്തിലേക്ക് എത്തിക്കാൻ ഇന്റർ മയാമിക്ക് സാധിച്ചില്ല. മറുഭാഗത്ത് 11 ഷോട്ടുകളിൽ നിന്നും ഏഴ് ഷോട്ടുകളായിരുന്നു സിയാറ്റിൽ എതിരാളികളുടെ പോസ്റ്റിലേക്ക് ഉതിർത്തത്. 

അതേസമയം നിലവിൽ എംഎൽഎസ് ഈസ്റ്റേൺ കോൺഫറൻസ് പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ് ഇന്റർ മയാമി. 25 മത്സരങ്ങളിൽ നിന്നും 13 വിജയവും ഏഴ് സമനിലയും അഞ്ച് തോൽവിയും അടക്കം 46 പോയിന്റ് ആണ് ഇന്റർ മയാമിക്കുള്ളത്. മേജർ ലീഗ് സോക്കറിൽ സെപ്റ്റംബർ 14ന് ചാർലോട്ടേ എഫ്സിക്കെതിരെയാണ് മെസിയുടെയും സംഘത്തിന്റെയും അടുത്ത മത്സരം. ബാങ്ക് ഓഫ് അമേരിക്ക സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

Seattle Sounders won the 2025 League Cup title. Seattle Sounders became champions by defeating Inter Milan 3-0 in the final. 
This was lionel Messi's second-biggest defeat in a final in his career.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിതാവ് കെ.സി.ആറിനെ ബലിയാടാക്കി പാർട്ടിയിലെ തന്നെ ആളുകൾ കോടീശ്വരന്മാരാകുന്നു; ആരോപണത്തിന് പിന്നാലെ കെ. കവിതയെ സസ്‌പെൻഡ് ചെയ്ത് ബിആർഎസ്

National
  •  5 hours ago
No Image

തിരൂരിലെ സ്കൂളിൽ സ്വാതന്ത്ര്യദിനത്തിന് വിദ്യാർഥികൾ ആർഎസ്എസ് ഗണഗീതം പാടി; വിശദീകരണവുമായി അധികൃതർ

Kerala
  •  6 hours ago
No Image

ഡല്‍ഹി കലാപ ഗൂഢാലോചന കേസ്: ഉമര്‍ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും ജാമ്യമില്ല/Delhi Riot 2020

National
  •  6 hours ago
No Image

ജിമ്മുകളിൽ സ്ത്രീകൾക്ക് പുരുഷ ട്രെയിനർമാർ പരിശീലനം നൽകുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് അലഹബാദ് ഹൈക്കോടതി

National
  •  7 hours ago
No Image

അമേരിക്കയിലെ പുതുതല മുറ പിന്തുണക്കുന്നത് ഹമാസിനെ; സര്‍വേ റിപ്പോര്‍ട്ട്

International
  •  8 hours ago
No Image

കാൽനടയാത്രക്കാരനെ എഐജിയുടെ വാഹനം ഇടിച്ചിട്ടു; പരുക്കേറ്റയാളെ പ്രതിയാക്കി പൊലിസിന്റെ നടപടി

Kerala
  •  8 hours ago
No Image

പൊതു സ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞാൽ 10,000 റിയാൽ വരെ പിഴ; അനധികൃത മാലിന്യ സംസ്കരണത്തിനെതിരെ കർശന നടപടികളുമായി സഊദി

Saudi-arabia
  •  8 hours ago
No Image

രോഹിത്തിനെ വീഴ്ത്തി ലോകത്തിൽ ഒന്നാമൻ; തോറ്റ മത്സരത്തിലും ഇതിഹാസമായി യുഎഇ ക്യാപ്റ്റൻ

Cricket
  •  8 hours ago
No Image

പ്രകൃതി ദുരന്തങ്ങളിൽ കേന്ദ്രം രാഷ്ട്രീയം കളിക്കരുത്; പ്രളയ ബാധിത സംസ്ഥാനങ്ങൾക്ക് പ്രത്യേക പാക്കേജ് നൽകണം: കോൺഗ്രസ്

National
  •  8 hours ago
No Image

'സത്യം പറയുന്നവരല്ല, ജനങ്ങളെ വിഡ്ഢികളാക്കുന്നവരാണ് ഇവിടെ മികച്ച നേതാക്കള്‍'  നിതിന്‍ ഗഡ്കരി; അക്ഷരംപ്രതി ശരിയെന്ന് കോണ്‍ഗ്രസ്

National
  •  9 hours ago