HOME
DETAILS

അമേരിക്കയിലെ പുതുതല മുറ പിന്തുണക്കുന്നത് ഹമാസിനെ; സര്‍വേ റിപ്പോര്‍ട്ട്

  
Web Desk
September 02 2025 | 08:09 AM

majority of americans oppose us support for israels actions in gaza survey reveals

വാഷിംഗ്ടണ്‍: ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്ന വംശഹത്യക്ക് അമേരിക്ക പൂര്‍ണ പിന്തുണ നല്‍കുന്നുണ്ടെങ്കിലും രാജ്യത്തെ ജനങ്ങളില്‍ ഭൂരിഭാഗവും അത് അംഗീകരിക്കുന്നില്ലെന്ന് സര്‍വേ റിപ്പോര്‍ട്ട്. പ്രത്യേകിച്ച് പുതുതലമുറ.  

പുതുതലമുറയിലെ (Generation Z)  60 ശതമാനം പേരും ഇസ്‌റാഈലിനേക്കാള്‍ ഹമാസിനെയാണ് പിന്തുണക്കുന്നതെന്ന് സര്‍വേ പറയുന്നു.  18 നും 24 നും ഇടയില്‍ പ്രായമുള്ളവരാണ് ഹമാസിനെ പിന്തുണക്കുന്നവരില്‍ ഭൂരിഭാഗവുമെന്ന് ഈയാഴ്ച പുറത്തിറങ്ങിയ ഹാരിസ് പോള്‍ സര്‍വെ ഫലം വ്യക്തമാക്കുന്നു.

'ഇസ്‌റാഈല്‍-ഹമാസ് സംഘര്‍ഷത്തില്‍ നിങ്ങള്‍ ഇസ്‌റാഈലിനെയാണോ ഹമാസിനെയാണോ കൂടുതല്‍ പിന്തുണയ്ക്കുന്നത്' എന്നതായിരുന്നു സര്‍വേയിലെ ഒരു ചോദ്യം. Generation Zലെ 60 ശതമാനം പേരും ഹമാസിനെ എന്ന് ഉത്തരം നല്‍കിയപ്പോള്‍  25 നും 34 നും ഇടയില്‍ പ്രായമുള്ളവരില്‍ 65% പേരും ഹമാസിനെക്കാള്‍ ഇസ്‌റാഈലിനെ പിന്തുണക്കുന്നുവെന്നാണ് പറഞ്ഞത്. 35 നും 44 നും ഇടയില്‍ പ്രായമുള്ളവരില്‍ 70% പേരും ഇസ്‌റാഈലിനൊപ്പമായിരുന്നു. 45 നും 55 നും ഇടയില്‍ പ്രായമുള്ളവരും (74%)  ജൂതരാഷ്ട്രത്തെയാണ് അനുകൂലിച്ചത്.

55 നും 64 നും ഇടയില്‍ പ്രായമുള്ളവരില്‍ 84% പേരും 65 വയസ്സ് കഴിഞ്ഞവരില്‍ 89% പേരും ഇസ്‌റാഈലിനെ തന്നെയാണ് പിന്തുണച്ചത്. റിപ്പബ്ലിക്കന്‍മാരില്‍ 82% പേര്‍ ഇസ്‌റാഈലിനൊപ്പം നിന്നപ്പോള്‍ ഡെമോക്രാറ്റുകളില്‍ 67% ശതമാനമാണ് സയമിസ്റ്റ് രാജ്യകത്തിനൊപ്പം കൂടിയത്. ഹമാസ് ഗസ്സ വിട്ടാല്‍ മാത്രമേ ഇസ്‌റാഈല്‍ ബന്ദി കരാറിന് സമ്മതിക്കാവൂ എന്ന് 58% അമേരിക്കക്കാരും കരുതുന്നതായും സര്‍വേ പറയുന്നു.

അതേസമയം ഗസ്സയില്‍ താല്‍ക്കാലിക വെടിനിര്‍ത്തലിന് തയാറാകണമെന്ന സൈന്യത്തിന്റെ നിര്‍ദേശവും തള്ളിയിരിക്കുകയാണ് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബിന്യാമിന്‍ നെതന്യാഹു. ബന്ദികളുടെ മോചനവും സൈനിക നഷ്ടവും ഒഴിവാക്കാന്‍ താല്‍ക്കാലിക കരാറാണ് ഗുണകരം എന്നായിരുന്നു ഇവരുയര്‍ത്തിയ വാദം. എന്നാല്‍ ഗസ്സ പിടിച്ചടക്കല്‍ പദ്ധതിയുമായി മുന്നോട്ടു പോകാന്‍ തന്നെയാണ് നെതന്യാഹുവും തീവ്ര വലതുപക്ഷ മന്ത്രിമാരും സൈന്യത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം,  ആക്രമണം അനിശ്ചതമായി തുടരുന്നത് തിരിച്ചടിയാകുമെന്നും നെതന്യാഹു പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതിനാല്‍ കുറഞ്ഞ സമയത്തിനുള്ളില്‍ ലക്ഷ്യം പൂര്‍ത്തീകരിക്കാനാണ് സൈന്യത്തിന് നല്‍കിയ നിര്‍ദ്ദേശം.

 

a new survey shows most americans, especially the younger generation, oppose us support for israel's actions in gaza.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പറഞ്ഞതിലും നാലര മണിക്കൂർ മുൻപേ പറന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ്; കരിപ്പൂരിൽ പെരുവഴിയിലായി യാത്രക്കാർ 

Kerala
  •  a day ago
No Image

മദ്യപിച്ച് വിമാനത്തില്‍ ബഹളം വെച്ചു: യാത്രക്കാരന്‍ മോശമായി പെരുമാറിയെന്ന് ക്യാബിന്‍ ക്രൂവും; താന്‍ ഹര ഹര മഹാദേവ ചൊല്ലി ജീവനക്കാരെ അഭിവാദ്യം ചെയ്തതാണെന്ന് യാത്രക്കാരന്‍

National
  •  a day ago
No Image

ഇരട്ട നികുതി ഒഴിവാക്കും; നിർണായക കരാറിൽ ഒപ്പുവെച്ച് ഒമാനും ബഹ്‌റൈനും

bahrain
  •  a day ago
No Image

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന കൗമാരക്കാരൻ രോഗവിമുക്തനായി; ഈ തിരിച്ചുവരവ് അപൂർവമെന്ന് ആരോഗ്യമന്ത്രി

Kerala
  •  a day ago
No Image

വിമാന ടിക്കറ്റ് നിരക്കില്‍ കുറവില്ല: യുഎഇയില്‍ എത്താനാകാതെ പ്രവാസി വിദ്യാര്‍ഥികള്‍; ഹാജര്‍ പണി കൊടുക്കുമെന്ന് ആശങ്ക

uae
  •  a day ago
No Image

കേരള പൊലിസിന്റെ ക്രൂരമുഖം പുറത്ത്; യൂത്ത് കോൺഗ്രസ് നേതാവിനെ സ്‌റ്റേഷനിലിട്ട് സംഘം ചേർന്ന് തല്ലിച്ചതച്ച് കൊടുംക്രൂരത, ദൃശ്യങ്ങൾ പുറത്തെത്തിയത് നിയമപോരാട്ടത്തിനൊടുവിൽ

Kerala
  •  a day ago
No Image

റോബിൻ ബസിനെ വീണ്ടും പൂട്ടി; കോയമ്പത്തൂരിൽ കസ്റ്റഡിയിൽ, എന്നും വിവാദത്തിനൊപ്പം ഓടിയ റോബിൻ ബസ്

Kerala
  •  a day ago
No Image

ഗള്‍ഫിലും വില കുതിക്കുന്നു, സൗദിയില്‍ ഗ്രാമിന് 400 കടന്നു, എങ്കിലും പ്രവാസികള്‍ക്ക് ലാഭം; കേരളത്തിലെയും ഗള്‍ഫിലെയും സ്വര്‍ണവില ഒരു താരതമ്യം | Gold Price in GCC & Kerala

Kuwait
  •  a day ago
No Image

ഉച്ചസമയ ജോലി നിരോധനം; സഊദി മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ പരിശോധനകളിൽ കണ്ടെത്തിയത് രണ്ടായിരത്തിലധികം നിയമലംഘനങ്ങൾ

Saudi-arabia
  •  a day ago
No Image

ബ്രിട്ടനിൽ നിന്നും സ്വാതന്ത്ര്യം ലഭിച്ച് 54 വർഷങ്ങൾ; അത്തർ മണക്കുന്ന ഖത്തറിന്റെ അഞ്ചര പതിറ്റാണ്ട്

qatar
  •  2 days ago