
പിതാവ് കെ.സി.ആറിനെ ബലിയാടാക്കി പാർട്ടിയിലെ തന്നെ ആളുകൾ കോടീശ്വരന്മാരാകുന്നു; ആരോപണത്തിന് പിന്നാലെ കെ. കവിതയെ സസ്‌പെൻഡ് ചെയ്ത് ബിആർഎസ്

ഹൈദരാബാദ്: ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) എംഎൽസിയും മുൻ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ (കെസിആർ) മകളുമായ കെ. കവിതയെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ഇന്നലെ വൈകുന്നേരം തന്റെ ബന്ധുവും മുൻ മന്ത്രിയുമായ ടി. ഹരീഷ് റാവുവിനും രാജ്യസഭാ എംപിയായ സന്തോഷ് കുമാറിനും എതിരെ കവിത നടത്തിയ വിവാദ പരാമർശങ്ങൾക്ക് പിന്നാലെയാണ് ബിആർഎസ് കവിതയ്ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്.
കവിതയുടെ പ്രവർത്തനങ്ങൾ പാർട്ടിക്ക് വിരുദ്ധമാണെന്നും, കവിതയുടെ ഭാഗത്ത് നിന്നുണ്ടായ പെരുമാറ്റം പാർട്ടിക്ക് ദോഷകരമായെന്നും ചൂണ്ടിക്കാട്ടി ബിആർഎസ് അച്ചടക്ക സമിതി നോട്ടീസ് പുറപ്പെടുവിച്ചു. പാർട്ടി പ്രസിഡന്റും പിതാവുമായ കെ. ചന്ദ്രശേഖർ റാവുവിന്റെ നിർദേശപ്രകാരമാണ് കവിതയെ സസ്‌പെൻഡ് ചെയ്യുന്നതെന്നും നോട്ടീസിൽ പറയുന്നുണ്ട്. സോമ ഭരത് കുമാറും ടി. രവീന്ദർ റാവും സസ്പെൻഡ് നോട്ടീസിൽ ഒപ്പുവച്ചു.
കവിത പാർട്ടി അംഗത്വത്തിൽ നിന്നും എംഎൽസി സ്ഥാനത്തിൽ നിന്നും രാജിവയ്ക്കാൻ സാധ്യതയുണ്ടെന്നും അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നുണ്ട്. പാർട്ടിയുടെ രണ്ട് പ്രമുഖർക്കെതിരെ പ്രസ്താവന നടത്തിയതു മുതൽ കവിതയ്ക്കെതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന് ബിആർഎസ് ആലോചിച്ചിരുന്നു. ഇന്നലെയും ഇന്നുമായി ചർച്ചകളിൽ ഉന്നത നേതൃത്വം കെസിആറിന്റെ അനുഗ്രഹത്തോടെയാണ് തീരുമാനത്തിലെത്തിയതെന്നും പാർട്ടി വൃത്തങ്ങൾ വെളിപ്പെടുത്തി.
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി കാലേശ്വരം ലിഫ്റ്റ് ഇറിഗേഷൻ പ്രോജക്ട് (കെഎൽഐപി) അന്വേഷണം സിബിഐക്ക് കൈമാറുമെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ബിആർഎസിൽ ഈ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഇന്നലെ നടത്തിയ പത്രസമ്മേളനത്തിൽ, കവിത തന്റെ പിതാവ് കെസിആറിന്റെ പേര് "ചിലർ ചെളിയിൽ വലിച്ചിഴച്ചു" എന്ന് ആരോപിച്ചു. കാലേശ്വരം അന്വേഷണത്തിന് ഹരീഷ് റാവു ഉത്തരവാദിയാണെന്നും, "അഞ്ച് വർഷം ജലസേചന മന്ത്രിയായിരുന്ന ഹരീഷ് റാവുവിന് ഇതിൽ ഉത്തരവാദിത്തമില്ലേ?" എന്നും കവിത ചോദിച്ചു.
കൂടാതെ, ബിൽഡർ മേഘ കൃഷ്ണ റെഡ്ഡിയും രാജ്യസഭാ എംപി സന്തോഷ് കുമാറും സ്വന്തം നേട്ടങ്ങൾക്കായി പ്രവർത്തിച്ച് സ്വത്ത് സമ്പാദിച്ചുവെന്നും കവിത ആരോപിച്ചു. പിതാവ് തെലങ്കാന ജനതയ്ക്കായി പ്രവർത്തിക്കുമ്പോൾ, ഈ ആളുകൾ സ്വന്തം ലാഭത്തിനായാണ് പ്രവർത്തിക്കുന്നതെന്നും കവിത കുറ്റപ്പെടുത്തിയിരുന്നു. കവിതയുടെ പരാമർശങ്ങൾ വാർത്താ ചാനലുകളിൽ പ്രക്ഷേപണം ചെയ്തതിന് പിന്നാലെയാണ് ബിആർഎസ് ഉന്നത നേതൃത്വം ഹൈദരാബാദിലെ കെസിആറിന്റെ വസതിയിൽ ഒത്തുകൂടി തീരുമാനമെടുത്തത്. എന്നാൽ കവിതയെ അഭിപ്രായത്തിനായി ബന്ധപ്പെട്ടെങ്കിലും ലഭ്യമല്ലായിരുന്നു.
K Kavitha, BRS MLC and daughter of former Telangana CM K Chandrasekhar Rao, was suspended from the party after accusing leaders, including T Harish Rao and Santosh Kumar, of amassing wealth using her father's name. The decision, backed by KCR, followed her critical remarks against party figures and the Kaleshwaram project probe
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
പ്രധാനമന്ത്രിക്കും, ആർഎസ്എസിനുമെതിരെ ആക്ഷേപ കാർട്ടൂൺ പ്രചരിപ്പിച്ചു; കാർട്ടൂണിസ്റ്റ് ഹേമന്ത് മാളവ്യക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു
National
• 2 days ago
ആഗോള അയ്യപ്പ സംഗമം; കേരളത്തിലെ കമ്മ്യൂണിസത്തിന്റെ ചരമക്കുറിപ്പാവും; കെ സുരേന്ദ്രൻ
Kerala
• 2 days ago
റെക്കോര്‍ഡ് ഉയരത്തില്‍ ദുബൈയിലെ സ്വര്‍ണവില; വില ഇനിയും ഉയരാന്‍ സാധ്യത
uae
• 2 days ago
ആഗോള അയ്യപ്പ സംഗമം; യുഡിഎഫ് നിലപാട് നാളെ അറിയാം; സര്‍ക്കാരിന്റെ രാഷ്ട്രീയ അജണ്ട തുറന്നു കാട്ടണമെന്ന് ആവശ്യം
Kerala
• 2 days ago
ഷാർജയിൽ പൊലിസ് പിടിച്ചെടുത്ത വാഹനങ്ങൾ മൂന്ന് മാസത്തിനകം തിരികെ ലഭിക്കാൻ ഉടമകൾ നടപടി എടുത്തില്ലെങ്കിൽ ലേലം ചെയ്യുമെന്ന് അധികൃതർ
uae
• 2 days ago
വാഹനം വിട്ടു തരാന്‍ പതിനായിരം കൈക്കൂലി; മരട് എസ്.ഐ വിജിലന്‍സ് പിടിയില്‍
Kerala
• 2 days ago
തന്റെ മരണത്തിന് അവൻ ഉത്തരവാദിയാണ്; ആയിഷ റഷയുടെ മരണത്തിൽ ആൺ സുഹൃത്ത് ആത്മഹത്യാപ്രേരണക്കുറ്റത്തിന് അറസ്റ്റിൽ
crime
• 2 days ago
തദ്ദേശ തെരഞ്ഞെടുപ്പ്; അന്തിമ വോട്ടര്‍ പട്ടികയില്‍ 2.83 കോടി പേര്‍ ഇടംപിടിച്ചു
Kerala
• 2 days ago
തകര്‍ച്ചയില്‍ നിന്ന് കരകയറാനാകാതെ രൂപ; ജിസിസി രാജ്യങ്ങളില്‍ നിന്നും നാട്ടിലേക്കയക്കുന്ന പണത്തില്‍ വന്‍കുതിപ്പ്
uae
• 2 days ago
എംഎൽഎക്കെതിരെ യുവതിയുടെ പീഡന പരാതി; അറസ്റ്റ് ചെയ്യാൻ എത്തിയ പൊലിസിന് നേരെ വെടിയുതിർത്ത് എഎപി എംഎൽഎ നാടകീയമായി രക്ഷപ്പെട്ടു
crime
• 2 days ago
വിദ്യാർഥികൾക്ക് നേരെയുള്ള ഭീഷണിയും അവഗണനയും തടയാൻ അജ്മാൻ; സ്വകാര്യ സ്കൂളുകൾക്ക് കർശന നിർദേശം
uae
• 2 days ago
കൊച്ചിയിൽ 25 കോടിയുടെ സൈബർ തട്ടിപ്പ്: ‘ഡാനിയൽ’ നയിച്ച കാലിഫോർണിയൻ കമ്പനിക്കെതിരെ പൊലിസ് അന്വേഷണം
crime
• 2 days ago
രാത്രി 9 മുതൽ സ്മാർട്ഫോൺ ഉപയോഗം നിരോധിക്കാൻ ഒരുങ്ങി ഒരു നഗരം
International
• 2 days ago
അഴിമതിക്കെതിരെ കടുത്ത നടപടിയുമായി സഊദി; 138 സർക്കാർ ജീവനക്കാർ അറസ്റ്റിൽ
Saudi-arabia
• 2 days ago
ഓണാഘോഷത്തിനിടെ ബെംഗളുരുവിലെ നഴ്സിംഗ് കോളേജില്‍ സംഘര്‍ഷം; മലയാളി വിദ്യാര്‍ഥിക്ക് കുത്തേറ്റു
National
• 2 days ago
യുഎഇയിലെ അടുത്ത പൊതു അവധി ഈ ദിവസം; 2025-ൽ ശേഷിക്കുന്ന പൊതു അവധി ദിനങ്ങൾ ഈ ആഘോഷ വേളയിൽ
uae
• 2 days ago
ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്ഥാനെ പിന്തുണച്ചതിന് ഇന്ത്യ പ്രതികാരം ചെയ്യുന്നു; എസ്സിഒ അംഗത്വം തടഞ്ഞുവെന്ന് അസർബൈജാൻ
International
• 2 days ago
സ്വർണക്കടത്ത് കേസിൽ കന്നട നടി രന്യ റാവുവിന് 102 കോടി രൂപ പിഴ
crime
• 2 days ago
സുപ്രഭാതം സമ്മാനോത്സവം: വിജയികളെ പ്രഖ്യാപിച്ചു
latest
• 2 days ago
സുരക്ഷിതമല്ലാത്ത രീതിയിൽ ഗ്യാസ് സിലിണ്ടർ വിതരണം ചെയ്തു; ദുബൈയിൽ 170 വാഹനങ്ങൾ പിടിച്ചെടുത്തു
uae
• 2 days ago
ഓട്ടോയിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച യുവതി ഡാൻസാഫ് പരിശോധനയിൽ പിടിയിൽ
Kerala
• 2 days ago