പാറന്നൂര്‍ ഉസ്താദ് പണ്ഡിതപ്രതിഭാ പുരസ്‌കാരം ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍ക്ക്
കോഴിക്കോട്: റിയാദ് മുസ്‌ലിം ഫെഡറേഷന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ പ്രഥമ പാറന്നൂര്‍ ഉസ്താദ് പണ്ഡിതപ്രതിഭാ പുരസ്‌കാരം ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍ക്ക് നല്‍കും. 50,001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ മുന്‍ ട്രഷററും പണ്ഡിതപ്രതിഭയുമായിരുന്ന പാറന്നൂര്‍ പി.പി ഇബ്‌റാഹിം മുസ്‌ലിയാരുടെ പേരിലാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
മതരംഗത്തെ സേവനവും പാണ്ഡിത്യവും പരിഗണിച്ചാണ് പുരസ്‌കാരം. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ ജമലുല്ലൈലി തങ്ങള്‍, മുസ്തഫ മുണ്ടുപാറ, മുബശ്ശിര്‍ തങ്ങള്‍, മുസ്തഫ ബാഫഖി പെരുമുഖം, മൂസ്സക്കുട്ടി നെല്ലിക്കാപറമ്പ് എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. സമസ്തയുടെ കേന്ദ്ര മുശാവറാ അംഗവും കോഴിക്കോട് ജില്ലാ പ്രസിഡന്റുമായ ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍ നിരവധി വര്‍ഷമായി മതാധ്യാപക മേഖലയില്‍ സജീവ സാന്നിധ്യമാണ്. കേരളത്തിലെ പ്രമുഖ മത കലാലയങ്ങളിലും പള്ളി ദര്‍സുകളിലും അധ്യാപകനായി സേവനം ചെയ്തിട്ടുണ്ട്. നിരവധി മഹല്ലുകളുടെ ഖാസിയാണ്.
16ന് വൈകിട്ട് നാലിന് നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സമസ്ത ട്രഷറര്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങള്‍ പുരസ്‌കാരം സമ്മാനിക്കും. എം.എല്‍.എമാരായ ഡോ. എം.കെ മുനീര്‍, എ. പ്രദീപ്കുമാര്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ എന്നിവര്‍ സംബന്ധിക്കും. വാര്‍ത്താസമ്മേളനത്തില്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി, ജില്ലാ ജനറല്‍ സെക്രട്ടറി ഒ.പി അഷ്‌റഫ്, എസ്.കെ.ഐ.സി റിയാദ് കമ്മിറ്റി ജനറല്‍ സെക്രട്ടറി സമദ് പെരുമുഖം, കെ.ഡി.എം.എഫ് റിയാദ് വര്‍ക്കിങ് സെക്രട്ടറി ജഅ്ഫര്‍ പുത്തൂര്‍മഠം, സെക്രട്ടറി സഹീല്‍ പേരാമ്പ്ര, ട്രെന്റ് കണ്‍വീനര്‍ അബ്ദുല്‍ സലാം കളരാന്തിരി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."