മതം മാറ്റക്കേസ്: ഷീന ഫര്‍സാനയ്ക്ക് ഹൈക്കോടതി ജാമ്യം
കൊച്ചി : യുവതിയെ മതം മാറാന്‍ നിര്‍ബന്ധിച്ചു തടഞ്ഞുവച്ചെന്ന കേസില്‍ അറസ്റ്റിലായ പാലക്കാട് പള്ളിപ്പറമ്പില്‍ ചെട്ടിയാംതൊടി വീട്ടില്‍ ഷീന ഫര്‍സാനയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ചെര്‍പ്പുളശ്ശേരി സ്വദേശിനിയായ യുവതിയെ ജൂണ്‍ 13 മുതല്‍ കാണാനില്ലെന്ന് വ്യക്തമാക്കി നേരത്തെ പിതാവ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
താനാരുടെയും നിര്‍ബന്ധപ്രകാരമല്ല വീടുവിട്ടിറങ്ങി ഇസ്ലാം മതം സ്വീകരിക്കുന്നതെന്ന് യുവതി കോടതിയില്‍ ഹാജരായി ബോധിപ്പിച്ചെങ്കിലും കൂടുതല്‍ അന്വേഷണം നടത്താന്‍ ഹരജി പരിഗണിച്ച ഡിവിഷന് ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് യുവതിയുടെ മൊഴി മജിസ്ട്രേറ്റ് മുന്‍പാകെ രേഖപ്പെടുത്തിയശേഷമാണ് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു ഷീനയെ അറസ്റ്റു ചെയ്തത്.
എന്നാല്‍ യുവതിയുടെ മൊഴിയില്‍ ഷീനയ്ക്കെതിരേ പരാതിയില്ലെന്ന് ജാമ്യ ഹരജി പരിഗണിച്ച ജസ്റ്റിസ് പി ഉബൈദ് വിലയിരുത്തി. സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയതെങ്കിലും നൗഫല്‍, നാസര്‍, റഷീദ് എന്നിവരുടെ പ്രേരണ ഇതിനു പിന്നിലുണ്ടോയെന്നതും ഇവര്‍ യുവതിയെ യമനിലേക്ക് കടത്താന്‍ ശ്രമിച്ചോയെന്നതും വിശദമായ അന്വേഷണം വേണ്ട വിഷയമാണെന്നും കോടതി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."