HOME
DETAILS

വലിയകുളങ്ങരയിൽ കെഎസ്ആർടിസി ബസും എസ്‌യുവിയും കൂട്ടിയിടിച്ച് മൂന്ന് മരണം

  
Web Desk
September 04 2025 | 02:09 AM

three dead in ksrtc bus and suv collision in valiyakulangara

ഓച്ചിറ വലിയകുളങ്ങരയിൽ ദേശീയപാതയിൽ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസും മഹീന്ദ്ര ഥാർ വാഹനവും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അച്ഛനും രണ്ട് മക്കളും മരിച്ചു. തേവലക്കര സ്വദേശിയായ പ്രിൻസ് തോമസ് (44), മക്കളായ അതുൽ (14), അൽക്ക (5) എന്നിവരാണ് മരിച്ചത്. പ്രിൻസിന്റെ ഭാര്യ ബിന്ദ്യയ്ക്കും മകൾ ഐശ്വര്യയ്ക്കും പരിക്കേറ്റു. ഇതിൽ ഐശ്വര്യയുടെ നില അതീവ ഗുരുതരമാണ്.

അപകടം നടന്നത് വ്യാഴാഴ്ച പുലർച്ചെ 6:15-ന് ഓച്ചിറ വലിയകുളങ്ങരയിലാണ്. ബിന്ദ്യയുടെ സഹോദരനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ആക്കി മടങ്ങുകയായിരുന്ന കുടുംബം, കരുനാഗപ്പള്ളിയിൽ നിന്ന് ചേർത്തലയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

അമിത വേഗതയിൽ എത്തിയ ഥാർ വാഹനം കെഎസ്ആർടിസി ബസിൽ നേരിട്ട് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻ ചക്രങ്ങൾ തെറിച്ചുപോയി, ഥാർ പൂർണമായും തകർന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് പ്രിൻസിനെയും കുടുംബത്തെയും പുറത്തെടുത്തത്. പ്രിൻസ് സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. ബസിലുണ്ടായിരുന്ന 20 യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ഓച്ചിറയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പ്രിൻസ് ഡ്രൈവിംഗിനിടെ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പൊലfസിന്റെ പ്രാഥമിക നിഗമനം. തേവലക്കരയിൽ കച്ചവടം നടത്തിവന്നിരുന്ന പ്രിൻസിന്റെ മകൻ അതുൽ ഒൻപതാം ക്ലാസ് വിദ്യാർഥിയും, മകൾ അൽക്ക എൽകെജി വിദ്യാർഥിനിയുമാണ്. പരിക്കേറ്റ ഐശ്വര്യ പ്ലസ് ടു വിദ്യാർഥിനിയാണ്.

HGJDFGBD.JPG

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിലെ സ്വർണവിലയ്ക്ക് തീ പിടിയ്ക്കുന്നു 2026-ൽ ഔൺസിന് 5000 ഡോളർ കടക്കുമോ?

uae
  •  4 hours ago
No Image

വിജിലന്‍സിന്‍റെ മിന്നൽ റെയ്ഡ്; എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ കാറില്‍ നിന്ന് വിദേശമദ്യവും, പണവും പിടികൂടി

Kerala
  •  4 hours ago
No Image

ദുബൈ വിമാനത്താവളത്തിലെ സുരക്ഷാസംവിധാനങ്ങളിൽ മാറ്റം; 2026 മുതൽ ബാഗിൽ നിന്ന് ലാപ്‌ടോപ്പും ദ്രാവകവും എടുക്കേണ്ട!

uae
  •  4 hours ago
No Image

നവജാത ശിശുവിനെ 4.5 ലക്ഷം രൂപയ്ക്ക് വിറ്റു; ദുര്‍ഗാവാഹിനി നേതാവ് ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

Kerala
  •  5 hours ago
No Image

വിശ്വവിഖ്യാത ഇറ്റാലിയൻ ഫാഷൻ ഡിസൈനർ ജോർജിയോ അർമാനി അന്തരിച്ചു

International
  •  5 hours ago
No Image

തിരുവനന്തപുരത്ത് ഓണാഘോഷത്തിന് ആകാശ വിസ്മയം; ആയിരം ഡ്രോണുകളുമായി ലൈറ്റ് ഷോ

Kerala
  •  5 hours ago
No Image

ഈ റോഡുകളിൽ വേഗത കുറച്ചാൽ പിഴ ഒടുക്കേണ്ടി വരും; മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  6 hours ago
No Image

റെയിൽവേയുടെ സർപ്രൈസ് ഓണസമ്മാനം: തിരുവനന്തപുരം-മംഗലാപുരം വന്ദേ ഭാരത് ഇനി 20 കോച്ചുകളുമായി സുഗമയാത്ര

Kerala
  •  6 hours ago
No Image

ദുബൈയിൽ കനത്ത മഴയും കാറ്റും; ജാഗ്രതാ മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

uae
  •  6 hours ago
No Image

മണിപ്പൂരിൽ സമാധാനത്തിന്റെ പുതിയ അധ്യായം: ദേശീയപാത-2 വീണ്ടും തുറക്കാൻ സമ്മതിച്ച് കുക്കി-സോ ഗ്രൂപ്പുകൾ; ത്രികക്ഷി കരാറിൽ ഒപ്പുവെച്ചു

National
  •  6 hours ago