
അന്ന് ന്യൂനപക്ഷകാർഡ്: ഇന്ന് ഭൂരിപക്ഷ പ്രീണനം'സി.പി.എമ്മിനെ തുണയ്ക്കുമോ അയ്യപ്പസംഗമം?'

കണ്ണൂർ: ശബരിമല യുവതീപ്രവേശന വിഷയത്തിൽ നഷ്ടമായ ഹിന്ദുവോട്ടുകളിൽ കണ്ണുനട്ട് ആഗോള അയ്യപ്പ സംഗമത്തിന് സി.പി.എം കൈകൂപ്പുമ്പോൾ മുൻനിലപാടുകൾ പാർട്ടിയെ തിരിഞ്ഞുകൊത്തുന്നു. തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തിയതോടെ, ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ചോർന്ന വോട്ടുകൾ തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തിലാണ് സി.പി.എം. ഭക്തി, വിശ്വാസം എന്നിവയോട് മുൻപുണ്ടായിരുന്ന വിരോധവും അകൽച്ചയും തുടർന്നാൽ അണികളുൾപ്പെടെ അകലുമെന്ന തിരിച്ചറിവിലാണ് കളംമാറിയുള്ള പുതിയ കളി. എന്നാൽ പാർട്ടിയും സർക്കാരും പ്രതീക്ഷിച്ച വഴിയിലേക്ക് കാര്യങ്ങളെത്തിക്കുക എളുപ്പമല്ല.
സി.പി.എം സ്‌പോൺസേർഡ് പരിപാടി എന്നാണ് അയ്യപ്പസംഗമത്തെ യു.ഡി.എഫും ബി.ജെ.പിയും വിശേഷിപ്പിക്കുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മറയാക്കിയാണ് അയ്യപ്പസംഗമത്തിന് സർക്കാർ കരുനീക്കുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പുകാലത്ത് പയറ്റിയ ന്യൂനപക്ഷ രക്ഷകവേഷം ഫലിച്ചില്ലെന്ന ബോധ്യമാണ് ഇത്തവണ ഭൂരിപക്ഷ കാർഡിറക്കാൻ സി.പി.എമ്മിനെ പ്രേരിപ്പിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ പൗരത്വഭേദഗതി ബില്ലിനെതിരേ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ പിന്തുണയുമായെത്തിയിട്ടും അതിന്റെ ഉദ്ദേശ ശുദ്ധിയിൽ പല മുസ്‌ലിം സംഘടനകളും സംശയം പ്രകടിപ്പിച്ചിരുന്നു.
പൗരത്വഭേദഗതി പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 7913 പേർക്കെതിരേ 835 കേസുകളാണ് റജിസ്റ്റർ ചെയ്തത്. അതിൽ 114 കേസുകൾ പിൻവലിക്കുകയും 241 കേസുകളിൽ ശിക്ഷ വിധിക്കുകയുമുണ്ടായി. അഞ്ഞൂറോളം കേസുകളിൽ വിചാരണ തുടരുകയാണ്. ശബരിമല യുവതീപ്രവേശ വിഷയത്തിലും സി.പി.എം ഇരട്ടത്താപ്പ് തുടരുകയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
യുവതീപ്രവേശ വിഷയവുമായി ബന്ധപ്പെട്ട് 2018ൽ ഹൈന്ദവസംഘടനകൾ ശബരിമലയിൽ വിശ്വാസസംരക്ഷണ യജ്ഞം സംഘടിപ്പിച്ചപ്പോൾ അതിനെതിരേ നവോത്ഥാന മതിൽ ഉണ്ടാക്കിയവരാണ് സി.പി.എം എന്നാണ് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറയുന്നത്. നവോത്ഥാനസമിതിയുടെ നേതൃത്വത്തിലായിരുന്നു കാസർകോട് മുതൽ തിരുവനന്തപുരം വരെ നവോത്ഥാന മതിൽ തീർത്തത്. ആ നവോത്ഥാന സമിതി ഇതുവരെ പിരിച്ചുവിടാത്തവരാണ് അയ്യപ്പസംഗമവുമായി വരുന്നതെന്നും സതീശൻ കുറ്റപ്പെടുത്തുന്നു.
കഴിഞ്ഞ ഏഴുകൊല്ലമായി നടത്താത്ത അയ്യപ്പസംഗമം ഇപ്പോൾ നടത്തുന്നതിലെ പൊള്ളത്തരവും പ്രതിപക്ഷം ചോദ്യം ചെയ്യുന്നുണ്ട്. എന്നാൽ അയ്യപ്പസംഗമത്തിന് അനുകൂല നിലപാടാണ് എൻ.എസ്.എസിനും എസ്.എൻ.ഡി.പിക്കും. സർക്കാർ നിർദേശപ്രകാരം തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രതിനിധികളാണ് സമുദായ സംഘടനകളുമായി ചർച്ച നടത്തിയതും പിന്തുണ ഉറപ്പിച്ചതും. ഇത് യു.ഡി.എഫിന് തലവേദനയാണ്.
സമുദായ സംഘടനകളുടെ ഈ നിലപാട് അയ്യപ്പസംഗമത്തെ തുടക്കംമുതൽ എതിർക്കുന്ന ബി.ജെ.പിക്കും ഭീഷണിയാണ്. അതിനാൽ ആഗോള അയ്യപ്പസംഗമത്തിനു ബദലായി അയ്യപ്പ വിശ്വാസസംഗമം നടത്താനുള്ള ഒരുക്കത്തിലാണ് ഹിന്ദു ഐക്യവേദിയും ശബരിമല കർമസമിതിയും.
വിശ്വാസികളെ ഒപ്പം നിർത്താനുള്ള ഈ കളിയിലും സി.പി.എമ്മിനും സംസ്ഥാന സർക്കാരിനും തിരിച്ചടിയാകുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. പാർട്ടിയും സർക്കാരും വിശ്വാസികൾക്കൊപ്പമെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറയുന്നത്. യുവതീപ്രവേശം അടഞ്ഞ അധ്യായമാണെന്നും അത്തരം ചർച്ചകളിലേക്ക് അയ്യപ്പസംഗമത്തെ വലിച്ചിഴയ്ക്കുന്നതിനു പിന്നിൽ ഗൂഢതാൽപര്യങ്ങളുണ്ടെന്നും സി.പി.എം ഓർമിപ്പിക്കുന്നു.
ശബരിമല യുവതീപ്രവേശ നിലപാടിൽ നിന്നു സർക്കാർ പിന്നോട്ടുപോകരുതെന്നാണ് കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറയുന്നത്. പുരോഗമന ചിന്തയിൽ നിന്നുള്ള വ്യതിചലനം സി.പി.എമ്മിനും സർക്കാരിനും തിരിച്ചടിയാകുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
Political circles in Kerala are abuzz as speculations rise over Ayyappa Sangham's potential support for the CPI(M) ahead of key political developments.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഉള്ളി എന്തിനാണ് ഇവിടെത്തന്നെ ഉണ്ടല്ലോ എന്ന് വീട്ടുകാരും പരിഹസിച്ച് തുടങ്ങി, മകനെ ചെറിയ ഉള്ളി എന്നാണ് വിളിക്കാറുള്ളത്'; ഉള്ളി എന്ന ടൈറ്റ് പേരിനെക്കുറിച്ച് കെ. സുരേന്ദ്രൻ
Kerala
• 8 hours ago
കുന്നംകുളം കസ്റ്റഡി മർദനം: പ്രതികളായ പൊലിസുകാരെ സസ്പെൻഡ് ചെയ്താൽ മാത്രം പോര; പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് സുജിത്ത്; കടുത്ത നടപടികളിലേക്ക്
Kerala
• 9 hours ago
കൊല്ലത്ത് തിരുവോണ ദിനത്തിൽ ക്ഷേത്രമുറ്റത്ത് പൂക്കളമിട്ടതിനെ ചൊല്ലിയുണ്ടായ തർക്കം; ആർഎസ്എസ് പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലിസ്
Kerala
• 10 hours ago
ബീഡി-ബിഹാർ വിവാദം: വി.ടി ബൽറാം കെപിസിസി സോഷ്യൽ മീഡിയ ചുമതലയൊഴിഞ്ഞു; ഡിജിറ്റൽ വിങ് പുനഃസംഘടിപ്പിക്കും
Kerala
• 10 hours ago
കൊതിയൂറും രുചിയില്‍ കുടിക്കാം കൂട്ടുപായസം... എളുപ്പത്തില്‍ ഉണ്ടാക്കാം
Kerala
• 10 hours ago.png?w=200&q=75)
കുന്നംകുളം കസ്റ്റഡി മർദനം: ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ കഴിച്ചത് 'മോശമായിപ്പോയി'; സതീശനെതിരെ രൂക്ഷ വിമർശനവുമായി കെ. സുധാകരൻ
Kerala
• 10 hours ago
'റോഹിംഗ്യകളേയും ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകളേയും നാടുകടത്തുന്നത് അവസാനിപ്പിക്കുക' ഇന്ത്യയോട് യു.എസ് സമിതി
International
• 11 hours ago
കുന്നംകുളം കസ്റ്റഡി മർദനം: പ്രതികളായ പൊലിസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ ഡിഐജിയുടെ ശുപാർശ
Kerala
• 11 hours ago.png?w=200&q=75)
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പ്രഖ്യാപനം ഉടൻ; കെ.എം. അഭിജിത്ത്, അബിൻ വർക്കി, ബിനു ചുള്ളിയിൽ എന്നിവർ പരിഗണനയിൽ
Kerala
• 12 hours ago
'ട്രംപിന്റെ വികാരങ്ങളെ മാനിക്കുന്നു, ഇന്ത്യയും യു.എസും തമ്മില്‍ പോസിറ്റിവ് ആയ ബന്ധം' മഞ്ഞുരുക്കത്തിലേക്ക് സൂചന നല്‍കി പ്രധാനമന്ത്രിയും
International
• 12 hours ago
400 ഗ്രാം ആര്‍.ഡി.എക്‌സുമായി നഗരത്തില്‍ 34 മനുഷ്യബോംബുകള്‍; ലഷ്കര്‍ ഇ ജിഹാദി എന്ന പേരില്‍ ഭീഷണി സന്ദേശമയച്ചത് അശ്വിന്‍ കുമാര്‍, അറസ്റ്റ് ചെയ്ത് മുംബൈ പൊലിസ്
National
• 14 hours ago
അധ്യാപകന്‍ ചീത്ത കാര്യങ്ങള്‍ ചെയ്യുന്നു ഇനി സ്‌കൂളില്‍ പോകുന്നില്ലെന്ന് കരഞ്ഞ് 11 കാരന്‍; ഗുജറാത്തില്‍ വിദ്യാര്‍ഥിയെ ഒരു വര്‍ഷമായി പീഡിപ്പിക്കുന്ന അധ്യാപകന്‍ ഒടുവില്‍ അറസ്റ്റില്‍
National
• 15 hours ago
ഡല്‍ഹിയില്‍ അജ്ഞാതന്റെ വെടിയേറ്റ് രണ്ട് പേര്‍ മരിച്ചു
Kerala
• 15 hours ago
രൂപയുടെ മൂല്യത്തകർച്ച, പ്രവാസികൾ നാട്ടിലേക്ക് പണമയക്കാൻ മത്സരിക്കുമ്പോൾ ഇനിയും ഇടിയുമെന്ന് കരുതി കാത്തിരുന്നു ചിലർ, നിക്ഷേപത്തിൽ ശ്രദ്ധിക്കുന്നവരും ഉണ്ട് | Indian Rupee Value
uae
• 16 hours ago
റിയാദ് മെട്രോ ഇനി രാവിലെ 5:30 മുതൽ തന്നെ ഓടിത്തുടങ്ങും | Riyadh Metro
Saudi-arabia
• 18 hours ago
രണ്ടു മാസത്തിനുള്ളില്‍ ഇന്ത്യ ക്ഷമാപണം നടത്തും, അമേരിക്കയുമായി പുതിയ കരാര്‍ ഒപ്പിടും; യുഎസ് വാണിജ്യ സെക്രട്ടറി
International
• 18 hours ago
ബഹ്റൈനിൽ കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിരീക്ഷിക്കാന്‍ നിര്‍ദേശം
bahrain
• 18 hours ago
കാസര്‍ഗോഡ് മകളുടെ ദേഹത്ത് ആസിഡ് ഒഴിച്ച സംഭവം; പ്രതി കര്‍ണാടകയിലേക്ക് കടന്നതായാണ് സൂചന; അന്വേഷണം ഊര്‍ജിതമാക്കി പൊലിസ്
Kerala
• 18 hours ago
കോഴിക്കോട് മാനിപുരത്ത് ഒഴുക്കില്‍ പെട്ട് കാണാതായ പത്തു വയസ്സുകാരിയെ കണ്ടെത്തിയില്ല, തെരച്ചില്‍ തുടരുന്നു
Kerala
• 16 hours ago
മോദി എന്റെ മഹാനായ സുഹൃത്ത്, ഇന്ത്യ-യുഎസ് ബന്ധം സവിശേഷം' യു ടേണടിച്ച് ട്രംപ്, കൂട്ടുകാരന്റെ ഇപ്പോഴത്തെ പ്രവൃത്തി ഇഷ്ടമല്ലെന്നും വിശദീകരണം
International
• 17 hours ago
കുവൈത്ത്: ഓടി രക്ഷപ്പെടാൻ ശ്രമിച്ച മൂന്ന് പ്രവാസികളെ പോലിസ് പിന്തുടർന്ന് പിടികൂടി; കയ്യിൽ നിറയെ മയക്കുമരുന്ന്
Kuwait
• 17 hours ago