HOME
DETAILS

തൃശൂര്‍ ലുലു മാള്‍: നിയമപരമായി ചെയ്യാന്‍ സാധിക്കുന്നത് പരിശോധിക്കുമെന്ന് എം.എ യൂസഫലി

  
September 04 2025 | 03:09 AM

Thrissur Lulu Mall MA Yusuffali says he will look into what can be done legally

കുവൈത്ത് സിറ്റി: തൃശൂര്‍ ലുലു മാള്‍ വിഷയത്തില്‍ നിയമപരമായി എന്താണ് ചെയ്യാന്‍ സാധിക്കുകയെന്ന് പരിശോധിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എം യൂസഫലി പറഞ്ഞു. കുവൈത്തിലെ ഹവല്ലിയില്‍ പുതിയ ലുലു സ്റ്റോര്‍ ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഏത് രാജ്യത്തും നിയമത്തിന് അധിഷ്ഠിതമായി മാത്രമേ ലുലു ഗ്രൂപ്പ് കാര്യങ്ങള്‍ നടപ്പാക്കാറുള്ളൂ. നിയമസംവിധാനങ്ങള്‍ക്ക് അനുസൃതമായാണ് എല്ലാ കാര്യങ്ങളും ലുലു ചെയ്യുന്നത്. തൃശ്ശൂരിലെ ലുലു മാള്‍ നിര്‍മാണവുമായി ബന്ധപ്പെട്ട വിഷയത്തിലും നിയമപരമായി എന്താണോ ചെയ്യാനാകുന്നത് അത് ചെയ്യുമെന്നും അദ്ദേഹം വിശദീകരിച്ചു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ എല്ലാ പൗരന്മാര്‍ക്കും ആര്‍ക്കും ആര്‍ക്കെതിരേയും ചോദ്യം ചെയ്യാന്‍ അവകാശവും അധികാരവുമുണ്ട്. ഏത് രാജ്യത്തും നിയമത്തിലധിഷ്ഠിതമായ കാര്യങ്ങള്‍ മാത്രമേ ചെയ്യാറുള്ളൂവെന്നും യൂസഫലി വ്യക്തമാക്കി.

തൃശൂരില്‍ ലുലു മാള്‍ വരാന്‍ വൈകാന്‍ കാരണം ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ ഇടപെടലെന്ന് നേരത്തെ യൂസഫലി പറഞ്ഞിരുന്നു. രണ്ടരവര്‍ഷം മുന്‍പ് പ്രവര്‍ത്തനം ആരംഭിക്കേണ്ടതായിരുന്നുവെങ്കിലും അതു തടസ്സംമൂലം വൈകിയെന്നാണ് അദ്ദേഹം പറഞ്ഞത്.

അതേസമയം, കുവൈത്തിലെ 17ാമത് ലുലു സ്റ്റോര്‍ ഹവല്ലിയിലെ അല്‍ബാഹര്‍ സെന്ററില്‍ പ്രവര്‍ത്തനം തുടങ്ങി. സ്വദേശി പ്രമുഖന്‍ ഫഹദ് അബ്ദുല്‍ റഹ്മാന്‍ അല്‍ബാഹര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി, ലുലു കുവൈത്ത് ഡയരക്ടര്‍ കെ.എസ് ശ്രീജിത്, റീജ്യനല്‍ ഡയരക്ടര്‍ സക്കീര്‍ ഹുസൈന്‍, മറ്റ് ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.

കുവൈത്തില്‍ നാല് പുതിയ ഹൈപര്‍ മാര്‍ക്കറ്റ് പദ്ധതികള്‍ അടുത്ത് തന്നെ പൂര്‍ത്തിയാക്കുമെന്ന് എം.എ യൂസഫലി പറഞ്ഞു. 

Lulu Group Chairman M.M. Yusuffali said that he will look into what can be done legally regarding the Thrissur Lulu Mall issue. He was responding to questions from journalists after inaugurating the new Lulu store in Hawally, Kuwait.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുന്നംകുളം കസ്റ്റഡി മര്‍ദനത്തില്‍ നടപടി; നാല് പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  6 hours ago
No Image

കണ്ണൂരിൽ പെൺകുട്ടി പുഴയിൽ വീണു; തെരച്ചിൽ തുടരുന്നു

Kerala
  •  6 hours ago
No Image

പഴയ സുഹൃത്തിനെ കുടുക്കാൻ സ്ഫോടന ഭീഷണി; മുംബൈയിൽ ജ്യോതിഷി അറസ്റ്റിൽ

crime
  •  7 hours ago
No Image

കേരളത്തിലെ പൊലിസിന്റെ അതിക്രമങ്ങൾ: സുജിത്തിനെ മർദിച്ചതിൽ നടപടിയെടുക്കും വരെ പ്രക്ഷോഭം തുടരുമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ

Kerala
  •  7 hours ago
No Image

ഗുജറാത്തിലെ പാവഗഢിൽ കാർഗോ റോപ്പ്‌വേ തകർന്നുവീണ് ആറ് മരണം

National
  •  7 hours ago
No Image

ദുബൈയിൽ നിയന്ത്രണം വിട്ട ലോറി ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി; രണ്ട് പേർക്ക് പരുക്ക്

uae
  •  7 hours ago
No Image

മധ്യസ്ഥ ചർച്ചയ്ക്ക് വിളിച്ച് വരുത്തി സിപിഐഎം ലോക്കൽ സെക്രട്ടറിയെ പൊലിസ് മർദിച്ചെന്ന് ആരോപണം; ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു

Kerala
  •  7 hours ago
No Image

ഉള്ളി എന്തിനാണ് ഇവിടെത്തന്നെ ഉണ്ടല്ലോ എന്ന് വീട്ടുകാരും പരിഹസിച്ച് തുടങ്ങി, മകനെ ചെറിയ ഉള്ളി എന്നാണ് വിളിക്കാറുള്ളത്'; ഉള്ളി എന്ന ടൈറ്റ് പേരിനെക്കുറിച്ച് കെ. സുരേന്ദ്രൻ

Kerala
  •  8 hours ago
No Image

കുന്നംകുളം കസ്റ്റഡി മർദനം: പ്രതികളായ പൊലിസുകാരെ സസ്പെൻഡ് ചെയ്താൽ മാത്രം പോര; പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് സുജിത്ത്; കടുത്ത നടപടികളിലേക്ക് 

Kerala
  •  8 hours ago
No Image

കൊല്ലത്ത് തിരുവോണ ദിനത്തിൽ ക്ഷേത്രമുറ്റത്ത് പൂക്കളമിട്ടതിനെ ചൊല്ലിയുണ്ടായ തർക്കം; ആർഎസ്എസ് പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  9 hours ago