HOME
DETAILS

യുഎഇയിൽ ചാറ്റ് ഫീച്ചറുകൾ താൽക്കാലികമായി നിർത്തിവച്ച് റോബ്ലോക്സ്; തീരുമാനം കുട്ടികളുടെ ഡിജിറ്റൽ സുരക്ഷ വർധിപ്പിക്കാൻ

  
September 04 2025 | 06:09 AM

roblox announced changes in its dubai operations

ദുബൈ: തങ്ങളുടെ പ്ലാറ്റ്‌ഫോമിന്റെ യുഎഇയിലെ പ്രവർത്തനങ്ങളിൽ ചില മാറ്റങ്ങൾ വരുത്തിയതായി അറിയിച്ചിരിക്കുകയാണ് റോബ്‌ലോക്സ്. ഇതിന്റെ ഭാ​ഗമായി, ഇൻ-എക്സ്പീരിയൻസ് ചാറ്റ് ഉൾപ്പെടെയുള്ള ചില ആശയവിനിമയ സവിശേഷതകൾ താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. ടെലികമ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റിയും (ടിഡിആർഎ) റോബ്‌ലോക്സ് കോർപ്പറേഷനും തമ്മിൽ നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഈ തീരുമാനം.

ഈ മാറ്റങ്ങൾ ഉടൻ പ്രാബല്യത്തിൽ വന്നതായി ഇരു കക്ഷികളും സ്ഥിരീകരിച്ചു. പ്ലാറ്റ്‌ഫോം ഉപയോ​ഗിക്കുന്ന ചെറുപ്പക്കാരുടെ സുരക്ഷ വർധിപ്പിക്കുകയാണ് ഈ നീക്കത്തിന്റെ ലക്ഷ്യം.

റോബ്‌ലോക്സ് നിലവിലുള്ള സുരക്ഷാ സവിശേഷതകൾക്കും രക്ഷാകർത്തൃ നിയന്ത്രണങ്ങൾക്കും പുറമേ, മെച്ചപ്പെട്ട അറബിക് ഭാഷാ ഉള്ളടക്കവും ആശയവിനിമയ മോഡറേഷൻ ടൂളുകളും അവതരിപ്പിക്കും ടിഡിആർഎയുടെ വ്യക്തമാക്കി. കുട്ടികളുടെ ഡിജിറ്റൽ അനുഭവങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവെപ്പാണ് ഈ മാറ്റങ്ങളെന്ന് അധികൃതർ വ്യക്തമാക്കി.

"ഓൺലൈനിൽ കുട്ടികളുടെ സുരക്ഷയും ക്ഷേമവും ടിഡിആർഎയ്ക്കും റോബ്‌ലോക്സിനും പ്രധാനപ്പെട്ട വിഷയമാണ്. യുഎഇയിലെ എല്ലാ ഉപയോക്താക്കൾക്കും, പ്രത്യേകിച്ച് കുട്ടികൾക്ക്, സുരക്ഷിതവും വിശ്വസനീയവും പോസിറ്റീവുമായ ഡിജിറ്റൽ അന്തരീക്ഷം ഉറപ്പാക്കാൻ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും." റെഗുലേറ്റർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. 

മാതാപിതാക്കളോട് റോബ്‌ലോക്സിലെ തങ്ങളുടെ കുട്ടികളുടെ പ്രവർത്തനങ്ങൾ സജീവമായി നിരീക്ഷിക്കാനും പ്ലാറ്റ്‌ഫോമിന്റെ റിപ്പോർട്ടിംഗ് ടൂളുകൾ ഉപയോഗിക്കാനും അഭ്യർത്ഥിച്ചിട്ടുണ്ട്. ആശങ്കകളോ ഫീഡ്ബാക്കുകളോ ടിഡിആർഎയ്ക്ക് നേരിട്ട് സമർപ്പിക്കാവുന്നതാണ്.

2006-ൽ റോബ്‌ലോക്സ് കോർപ്പറേഷൻ ആരംഭിച്ച ഒരു ഓൺലൈൻ ഗെയിമിംഗ്, ക്രിയേഷൻ പ്ലാറ്റ്‌ഫോമാണ് റോബ്‌ലോക്സ്. ഉപയോക്താക്കൾക്ക് സ്വന്തമായി ഗെയിമുകൾ നിർമ്മിക്കാനും പങ്കിടാനും മറ്റ് കമ്മ്യൂണിറ്റി അംഗങ്ങൾ സൃഷ്ടിച്ച ഗെയിമുകൾ കളിക്കാനും ഇതുവഴി സാധിക്കും. 

Roblox has announced changes to its operations in the UAE, which include the temporary disablement of certain communication features such as in-experience chat. This move is part of the platform's adjustments to comply with local regulations and ensure a safe user experience. Despite these changes, Roblox remains accessible in the UAE, with the platform having introduced Arabic language support in February 2025 to cater to the growing user base in the Middle East and North Africa region ¹ ².



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിലെ സ്വർണവിലയ്ക്ക് തീ പിടിയ്ക്കുന്നു; 2026-ൽ ഔൺസിന് 5000 ഡോളർ കടക്കുമോ?

uae
  •  4 hours ago
No Image

വിജിലന്‍സിന്‍റെ മിന്നൽ റെയ്ഡ്; എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ കാറില്‍ നിന്ന് വിദേശമദ്യവും, പണവും പിടികൂടി

Kerala
  •  4 hours ago
No Image

ദുബൈ വിമാനത്താവളത്തിലെ സുരക്ഷാസംവിധാനങ്ങളിൽ മാറ്റം; 2026 മുതൽ ബാഗിൽ നിന്ന് ലാപ്‌ടോപ്പും ദ്രാവകവും എടുക്കേണ്ട!

uae
  •  4 hours ago
No Image

നവജാത ശിശുവിനെ 4.5 ലക്ഷം രൂപയ്ക്ക് വിറ്റു; ദുര്‍ഗാവാഹിനി നേതാവ് ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

Kerala
  •  5 hours ago
No Image

വിശ്വവിഖ്യാത ഇറ്റാലിയൻ ഫാഷൻ ഡിസൈനർ ജോർജിയോ അർമാനി അന്തരിച്ചു

International
  •  5 hours ago
No Image

തിരുവനന്തപുരത്ത് ഓണാഘോഷത്തിന് ആകാശ വിസ്മയം; ആയിരം ഡ്രോണുകളുമായി ലൈറ്റ് ഷോ

Kerala
  •  5 hours ago
No Image

ഈ റോഡുകളിൽ വേഗത കുറച്ചാൽ പിഴ ഒടുക്കേണ്ടി വരും; മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  6 hours ago
No Image

റെയിൽവേയുടെ സർപ്രൈസ് ഓണസമ്മാനം: തിരുവനന്തപുരം-മംഗലാപുരം വന്ദേ ഭാരത് ഇനി 20 കോച്ചുകളുമായി സുഗമയാത്ര

Kerala
  •  6 hours ago
No Image

ദുബൈയിൽ കനത്ത മഴയും കാറ്റും; ജാഗ്രതാ മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

uae
  •  6 hours ago
No Image

മണിപ്പൂരിൽ സമാധാനത്തിന്റെ പുതിയ അധ്യായം: ദേശീയപാത-2 വീണ്ടും തുറക്കാൻ സമ്മതിച്ച് കുക്കി-സോ ഗ്രൂപ്പുകൾ; ത്രികക്ഷി കരാറിൽ ഒപ്പുവെച്ചു

National
  •  6 hours ago