
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; പത്തുവയസുകാരൻ ചികിത്സയിൽ, കേരളത്തെ പേടിപ്പിച്ച് മസ്തിഷ്ക ജ്വരം

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം രോഗബാധ സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിയായ പത്ത് വയസുള്ള കുട്ടിയ്ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം രോഗബാധ കൂടുതൽ പേരിലേക്ക് ബാധിക്കുന്നത് ആശങ്ക പരത്തുന്ന സാഹചര്യത്തിലാണ് ഒരാൾക്ക് കൂടി രോഗം ബാധിച്ചത്.
കോഴിക്കോട് മെഡിക്കൽ കോളജിൽ അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലുള്ള രണ്ടുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. രണ്ട് പേരും തീവ്രപരിചരണ വിഭാഗത്തിലാണ് ചികിത്സയിലുള്ളത്. മറ്റു രോഗങ്ങളുമുള്ളവരാണ് രണ്ട് പേരുമെന്നാണ് മെഡിക്കൽ കോളജ് അധികൃതർ പറയുന്നത്.
കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളജിൽ രോഗബാധിതയായി മരിച്ച മലപ്പുറം സ്വദേശിയായ 52കാരിക്ക് ഹൃദയ സംബന്ധമായ പ്രശ്‌നവുമുണ്ടായിരുന്നു. മൂന്ന് മാസം പ്രായമായ കുഞ്ഞിന് പ്രതിരോധശേഷി കുറവായിരുന്നുവെന്നും മെഡിക്കൽ കോളജ് അധികൃതർ പറഞ്ഞു. 52കാരിയായ മലപ്പുറം സ്വദേശി ശനിയാഴ്ചയും മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് തിങ്കളാഴ്ച പുലർച്ചെയുമായിരുന്നു മരിച്ചത്.
നിലവിൽ ചികിത്സയിലുള്ള പത്തിൽ രണ്ടു പേരുടെ ആരോഗ്യനിലയും അതിഗുരുതരം തന്നെയാണ്. അതേസമയം കഴിഞ്ഞ ദിവസം രോഗം ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച രണ്ട് പേരിലും ബ്രെയിൻ ഈറ്റിങ് അമീബയുടെ സാന്നിധ്യവും സ്ഥിരീകരിച്ചു.
ഇതിനിടെ, അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന കൗമാരക്കാരൻ രോഗവിമുക്തനായി. 17 വയസ്സുകാരനായ കൗമാരക്കാനാണ് രോഗം ഭേദമായത്. അമീബയും ഫംഗസും രോഗിയുടെ തലച്ചോറിനെ ബാധിച്ചിരുന്നു. കൃത്യമായ ചികിത്സയിലൂടെയാണ് രോഗിയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.
അമീബിക് മസ്തിഷ്ക ജ്വരം
ജലാശയങ്ങളിൽ കാണപ്പെടുന്ന നഗ്ലേറിയ ഫൗലേറി വിഭാഗത്തിൽപെടുന്ന അമീബയാണ് പ്രൈമറി അമീബിക് മെനിഞ്ചോ എൻസഫലൈറ്റിസ് അഥവാ അമീബിക് മസ്തിഷ്‌കജ്വരം ഉണ്ടാക്കുന്നത്. മറ്റു മസ്തിഷ്‌ക ജ്വരങ്ങളിൽ ഏറെ ഗുരുതരവും മരണസാധ്യത കൂടുതലുള്ളതുമായ രോഗമാണിത്. തലച്ചോറിനെ നേരിട്ട് ബാധിക്കുന്നതിനാൽ ബ്രെയിൻ ഈറ്റിങ് അമീബ എന്നപേരിലും അറിയപ്പെടുന്നു. ഈ രോഗം മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പകരില്ല.
അമീബയുടെ സാന്നിധ്യമുള്ള വെള്ളത്തിൽ മുങ്ങിക്കുളിക്കുമ്പോൾ മൂക്കിലൂടെ രോഗാണു തലച്ചോറിൽ എത്തുന്നു. മൂക്കിലൂടെ നെയ്സൽ മ്യൂകോസ വഴി മൂക്കിനും തലച്ചോറിനും ഇടയിലെ നേർത്ത ക്രിബ്രിഫോം പ്ലേറ്റിലെ ചെറിയ വിള്ളലിലൂടെയാണ് തലച്ചോറിലേക്കു കടക്കുന്നത്. തലച്ചോറിൽ എത്തുന്ന അമീബ തലച്ചോറിലെ കോശങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും നീർക്കെട്ട് ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് അതിവേഗം ഗുരുതരമായി മസ്തിഷ്‌ക മരണം സംഭവിക്കുകയുമാണ് ചെയ്യുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ദുബൈയിലെ സ്വർണവിലയ്ക്ക് തീ പിടിയ്ക്കുന്നു; 2026-ൽ ഔൺസിന് 5000 ഡോളർ കടക്കുമോ?
uae
• 4 hours ago
വിജിലന്‍സിന്‍റെ മിന്നൽ റെയ്ഡ്; എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ കാറില്‍ നിന്ന് വിദേശമദ്യവും, പണവും പിടികൂടി
Kerala
• 4 hours ago
ദുബൈ വിമാനത്താവളത്തിലെ സുരക്ഷാസംവിധാനങ്ങളിൽ മാറ്റം; 2026 മുതൽ ബാഗിൽ നിന്ന് ലാപ്‌ടോപ്പും ദ്രാവകവും എടുക്കേണ്ട!
uae
• 5 hours ago
നവജാത ശിശുവിനെ 4.5 ലക്ഷം രൂപയ്ക്ക് വിറ്റു; ദുര്‍ഗാവാഹിനി നേതാവ് ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍
Kerala
• 5 hours ago
വിശ്വവിഖ്യാത ഇറ്റാലിയൻ ഫാഷൻ ഡിസൈനർ ജോർജിയോ അർമാനി അന്തരിച്ചു
International
• 5 hours ago
തിരുവനന്തപുരത്ത് ഓണാഘോഷത്തിന് ആകാശ വിസ്മയം; ആയിരം ഡ്രോണുകളുമായി ലൈറ്റ് ഷോ
Kerala
• 5 hours ago
ഈ റോഡുകളിൽ വേഗത കുറച്ചാൽ പിഴ ഒടുക്കേണ്ടി വരും; മുന്നറിയിപ്പുമായി ദുബൈ പൊലിസ്
uae
• 6 hours ago
റെയിൽവേയുടെ സർപ്രൈസ് ഓണസമ്മാനം: തിരുവനന്തപുരം-മംഗലാപുരം വന്ദേ ഭാരത് ഇനി 20 കോച്ചുകളുമായി സുഗമയാത്ര
Kerala
• 6 hours ago
ദുബൈയിൽ കനത്ത മഴയും കാറ്റും; ജാഗ്രതാ മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം
uae
• 6 hours ago
മണിപ്പൂരിൽ സമാധാനത്തിന്റെ പുതിയ അധ്യായം: ദേശീയപാത-2 വീണ്ടും തുറക്കാൻ സമ്മതിച്ച് കുക്കി-സോ ഗ്രൂപ്പുകൾ; ത്രികക്ഷി കരാറിൽ ഒപ്പുവെച്ചു
National
• 6 hours ago
'എല്ലാ കാലത്തേക്കും പിണറായി വിജയൻ ആയിരിക്കില്ല കേരളത്തിന്റെ മുഖ്യമന്ത്രി': സുജിത്തിനൊപ്പം പാർട്ടിയും കേരളത്തിലെ ജനാധിപത്യ വിശ്വാസികളും അടിയുറച്ച് നിൽക്കും; ഷാഫി പറമ്പിൽ എംപി
Kerala
• 8 hours ago
പത്തനംതിട്ട നഗരത്തില്‍ തെരുവ് നായ ആക്രമണം; 11 പേര്‍ക്ക് കടിയേറ്റു; ഒരാളുടെ നില ഗുരുതരം
Kerala
• 8 hours ago
പാലക്കാട് വീടിനുള്ളിൽ പൊട്ടിത്തെറി; സഹോദരനും, സഹോദരിക്കും ഗുരുതര പരിക്ക്; ഗ്യാസ് പൊട്ടിത്തെറിച്ചതെന്ന് പ്രാഥമിക നിഗമനം
Kerala
• 8 hours ago
'ലോകമെമ്പാടും ഐക്യവും സമാധാനവും സ്ഥിരതയും പുലരട്ടെ'; നബിദിന സന്ദേശവുമായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ
uae
• 8 hours ago
ജിഎസ്ടി: നേട്ടം കമ്പനികളും കുത്തക വ്യാപാരികളും തട്ടിയെടുക്കാതിരിക്കാന്‍ ജാഗ്രത വേണമെന്ന് രാജു അപ്സര
Economy
• 10 hours ago
തിരുവോണനാളിൽ കേരളത്തിൽ മഴയുണ്ടായേക്കില്ല; ഇന്ന് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത
Kerala
• 10 hours ago
NIRF റാങ്കിംഗ് 2025 പുറത്തിറങ്ങി: ഐഐടി മദ്രാസ് വീണ്ടും പട്ടികയിൽ ഒന്നാമത്, പട്ടികയിൽ ഇടംപിടിച്ച മറ്റുകോളേജുകൾ അറിയാം
Universities
• 11 hours ago
ഝാർഖണ്ഡിൽ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് വീരമൃത്യു
Kerala
• 11 hours ago
മത്സ്യബന്ധന വള്ളത്തിൽ തീപിടുത്തം: ഉപകരണങ്ങൾ കത്തിനശിച്ചു, മൂന്ന് ലക്ഷം രൂപയുടെ നഷ്ടം
Kerala
• 8 hours ago
രാജസ്ഥാന് റോയല്‍സ് വിടാനായേക്കില്ല, ക്യാപ്റ്റന്‍ സ്ഥാനവും നഷ്ടപ്പെട്ടേക്കും; സഞ്ജുവിനെ കാത്തിരിക്കുന്നത് വന്‍ തിരിച്ചടി?
Cricket
• 9 hours ago
എമിറേറ്റ്സ് റോഡില്‍ വാഹനാപകടം; ഒരു മരണം, രണ്ടു പേര്‍ക്ക് പരുക്ക്
uae
• 9 hours ago