HOME
DETAILS

ഗസ്സ വെടിനിര്‍ത്തല്‍ കരാര്‍: ഇസ്‌റാഈല്‍ മറുപടി നല്‍കിയില്ലെന്ന് ഖത്തര്‍; ഗസ്സ പൂര്‍ണമായും കീഴ്‌പ്പെടുത്താനുള്ള ശ്രമം എല്ലാവരെയും അപകടത്തിലാക്കുമെന്നും വിദേശകാര്യ വക്താവ്

  
Web Desk
September 04 2025 | 04:09 AM

Israel has not responded to ceasefire proposal says Qatari official

ദോഹ: കൂട്ടക്കുരിതിയും അധിനിവേശവും തുടര്‍ന്ന് കൊണ്ടിരിക്കുന്ന ഗസ്സയില്‍ വെടിനിര്‍ത്തല്‍ സാധ്യമാക്കാനായി ഖത്തറും ഈജിപ്തും സംയുക്തമായി നടത്തിയ ചര്‍ച്ചയില്‍ ഓഗസ്റ്റ് 18ന് വെടിനിര്‍ത്താന്‍ ഹമാസ് തയാറാണെന്ന് അറിയിച്ചെങ്കിലും ഇസ്‌റാഈല്‍ ഇതുവരെയും മറുപടി നല്‍കിയില്ലെന്ന് ഖത്തര്‍. താല്‍കാലിക വെടിനിര്‍ത്തല്‍ നടപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി മധ്യസ്ഥ രാഷ്ട്രങ്ങള്‍ മുന്‍കൈയെടുത്തു സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ ഹമാസ് അംഗീകരിച്ചെങ്കിലും ആഴ്ചകള്‍ പിന്നിട്ടിട്ടും ഇസ്‌റാഈല്‍ ഇതുവരെ മറുപടിയൊന്നും നല്‍കിയില്ലെന്നും ഖത്തര്‍ വിദേശകാര്യ വക്താവ് മാജിദ് അല്‍ അന്‍സാരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വെടിനിര്‍ത്തല്‍ നിര്‍ദേശത്തോട് പ്രതികരിക്കുന്നതിനു പകരം, ഗസ്സയില്‍ ഇസ്‌റാഈല്‍ ആക്രമണം ശക്തിപ്പെടുത്തുന്ന കാഴ്ചകളാണ് ലോകം കണ്ടു കൊണ്ടിരിക്കുന്നതെന്നും, മാനുഷിക സഹായങ്ങള്‍ പോലും നിഷേധിച്ച് ഇസ്‌റാഈല്‍ അധിനിവേശം തുടര്‍ന്ന് കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഗസ്സയെ പൂര്‍ണമായും കീഴ്‌പ്പെടുത്താനുള്ള ഇസ്‌റാഈല്‍ ശ്രമം എല്ലാവരെയും അപകടത്തിലാക്കും. ഇതിനെതിരേ അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും ഗസ്സയിലേക്ക് മാനുഷിക സഹായമെത്തിക്കാന്‍ അതിര്‍ത്തികള്‍ പൂര്‍ണമായും തുറന്നിടണമെന്നും മാജിദ് അല്‍ അന്‍സാരി ആവശ്യപ്പെട്ടു.

ഈമാസം ചേരുന്ന ഐക്യരാഷ്ട്രസഭാ അസംബ്ലി ഫലസ്തീന്‍ പ്രശ്‌നത്തിന് പരിഹാരം കാണാനുള്ള അനുയോജ്യമായ അവസരമാണെന്നും ദ്വിരാഷ്ട്ര പദ്ധതിയാണ് പ്രശ്‌ന പരിഹാരത്തിനുള്ള പോം വഴിയെന്നും അദ്ദേഹം പറഞ്ഞു. ഫലസ്തീന്‍ വിഷയത്തില്‍ തുടക്കം മുതല്‍ തന്നെ മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് മുന്നിട്ടിറങ്ങിയ ഖത്തര്‍ ലോക രാഷ്ട്രങ്ങളുടെ പിന്തുണയോടെ എത്രയും പെട്ടെന്ന് ഗസ്സയില്‍ വെടിനിര്‍ത്തല്‍ സാധ്യമാക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും അല്‍ അന്‍സാരി കൂട്ടിച്ചേര്‍ത്തു.

Top Qatari official who is part of the Arab negotiators attempting to end the war in Gaza and release the Israeli hostages held by Hamas has said that Israel has not responded to the ceasefire proposal. Majed al-Ansari, the spokesperson for Qatar’s lead negotiator, Prime Minister Mohammed bin Abdulrahman al-Thani said that they are still entertaining alternative ideas that envision a more comprehensive deal to end the crisis.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് ഭാര്യയെ വെട്ടിക്കൊല്ലാന്‍ ശ്രമം; പ്രതി അറസ്റ്റില്‍

Kerala
  •  a day ago
No Image

അങ്കമാലി സ്റ്റേഷനിലും പൊലിസിന്റെ അക്രമം: പരാതിയുമായി ഓട്ടോ ഡ്രൈവർ; കേരളത്തിൽ കസ്റ്റഡി അതിക്രമങ്ങൾ തുടരുന്നു

Kerala
  •  a day ago
No Image

ദുബൈയിലെ സ്വർണവിലയ്ക്ക് തീ പിടിയ്ക്കുന്നു; 2026-ൽ ഔൺസിന് 5000 ഡോളർ കടക്കുമോ?

uae
  •  a day ago
No Image

വിജിലന്‍സിന്‍റെ മിന്നൽ റെയ്ഡ്; എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ കാറില്‍ നിന്ന് വിദേശമദ്യവും, പണവും പിടികൂടി

Kerala
  •  a day ago
No Image

ദുബൈ വിമാനത്താവളത്തിലെ സുരക്ഷാസംവിധാനങ്ങളിൽ മാറ്റം; 2026 മുതൽ ബാഗിൽ നിന്ന് ലാപ്‌ടോപ്പും ദ്രാവകവും എടുക്കേണ്ട!

uae
  •  a day ago
No Image

നവജാത ശിശുവിനെ 4.5 ലക്ഷം രൂപയ്ക്ക് വിറ്റു; ദുര്‍ഗാവാഹിനി നേതാവ് ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

Kerala
  •  a day ago
No Image

വിശ്വവിഖ്യാത ഇറ്റാലിയൻ ഫാഷൻ ഡിസൈനർ ജോർജിയോ അർമാനി അന്തരിച്ചു

International
  •  a day ago
No Image

തിരുവനന്തപുരത്ത് ഓണാഘോഷത്തിന് ആകാശ വിസ്മയം; ആയിരം ഡ്രോണുകളുമായി ലൈറ്റ് ഷോ

Kerala
  •  a day ago
No Image

ഈ റോഡുകളിൽ വേഗത കുറച്ചാൽ പിഴ ഒടുക്കേണ്ടി വരും; മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  2 days ago
No Image

റെയിൽവേയുടെ സർപ്രൈസ് ഓണസമ്മാനം: തിരുവനന്തപുരം-മംഗലാപുരം വന്ദേ ഭാരത് ഇനി 20 കോച്ചുകളുമായി സുഗമയാത്ര

Kerala
  •  2 days ago


No Image

മണിപ്പൂരിൽ സമാധാനത്തിന്റെ പുതിയ അധ്യായം: ദേശീയപാത-2 വീണ്ടും തുറക്കാൻ സമ്മതിച്ച് കുക്കി-സോ ഗ്രൂപ്പുകൾ; ത്രികക്ഷി കരാറിൽ ഒപ്പുവെച്ചു

National
  •  2 days ago
No Image

'ആയാ റാം ഗയാ റാം' രാഷ്ട്രീയത്തിന്റെ അപ്പലോസ്തൻ: നിതീഷ് കുമാറെന്ന പക്കാ സീസണൽ പൊളിറ്റീഷ്യൻ; അടിപതറുമോ രാഹുലിനും തേജസ്വിക്കും മുന്നിൽ? | In-Depth Story

National
  •  2 days ago
No Image

'എല്ലാ കാലത്തേക്കും പിണറായി വിജയൻ ആയിരിക്കില്ല കേരളത്തിന്റെ മുഖ്യമന്ത്രി': സുജിത്തിനൊപ്പം പാർട്ടിയും കേരളത്തിലെ ജനാധിപത്യ വിശ്വാസികളും അടിയുറച്ച് നിൽക്കും; ഷാഫി പറമ്പിൽ എംപി

Kerala
  •  2 days ago
No Image

പത്തനംതിട്ട നഗരത്തില്‍ തെരുവ് നായ ആക്രമണം; 11 പേര്‍ക്ക് കടിയേറ്റു; ഒരാളുടെ നില ഗുരുതരം

Kerala
  •  2 days ago