HOME
DETAILS

സ്വർണക്കടത്ത് കേസിൽ കന്നട നടി രന്യ റാവുവിന് 102 കോടി രൂപ പിഴ

  
September 02 2025 | 12:09 PM

kannada actress ranya rao fined rs 102 crore in gold smuggling case

ബംഗളൂരു:സ്വർണക്കടത്ത് കേസിൽ കന്നട ചലച്ചിത്ര താരം രന്യ റാവുവിന് 102 കോടി രൂപ പിഴ വിധിച്ചു. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) ആണ് നടിക്ക് പിഴ ചുമത്തിയതെന്ന് ഡിആർഐ വൃത്തങ്ങൾ അറിയിച്ചു. രന്യയ്ക്കൊപ്പം കേസിൽ ഉൾപ്പെട്ട മറ്റ് മൂന്ന് വ്യക്തികൾക്ക് 50 കോടി രൂപയിലധികം വീതം പിഴ വിധിച്ചിട്ടുണ്ട്.

കേസിന്റെ വിശദാംശങ്ങൾ

ബംഗളൂരു സെൻട്രൽ ജയിലിൽ കഴിയുന്ന രന്യ റാവുവിനും മറ്റ് പ്രതികൾക്കും 2,500 പേജുള്ള പിഴ നോട്ടീസ് ഡിആർഐ ഉദ്യോഗസ്ഥർ ചൊവ്വാഴ്ച കൈമാറി. 2025 മാർച്ച് 4-ന് ബംഗളൂരു കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് 14.2 കിലോഗ്രാം സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെ രന്യ അറസ്റ്റിലാവുകയായിരുന്നു. ദുബൈയിൽ നിന്ന് മടങ്ങിയെത്തിയ സമയത്താണ് നടി പിടിയിലായത്. 

ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എമിറേറ്റ്സ് വിമാനത്തിൽ എത്തിയ രന്യ റാവുവിനെ സുരക്ഷാ പരിശോധന ഒഴിവാക്കാൻ പൊലിസ് ഉദ്യോഗസ്ഥൻ സഹായിച്ചെന്നതാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട്. ജാക്കറ്റിലും ബെൽറ്റിലുമായി 1850 പവൻ (14.8 കിലോ) സ്വർണം ഒളിപ്പിച്ച നിലയിലായിരുന്നുവെന്ന് ഡിആർഐ (ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്) അന്വേഷണത്തിൽ കണ്ടെത്തി.

അടിക്കടിയുള്ള ദുബൈ യാത്രകൾ ശ്രദ്ധയിൽപെട്ടു

രന്യ റാവുവിന്റെ മുൻ യാത്രകളുടെ സിസിടിവി ദൃശ്യങ്ങൾ ഡിആർഐ സംഘം ശേഖരിച്ചിരുന്നു. ഈ വർഷം മാത്രം 10 തവണയും കഴിഞ്ഞ രണ്ട് ആഴ്ചയിൽ നാല് തവണയും ദുബൈ സന്ദർശിച്ചതാണ് അന്വേഷണം ശക്തമാകാൻ കാരണമായത്. തിങ്കളാഴ്ച ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിആർഐ ഉദ്യോഗസ്ഥർ നടിയെ പിടികൂടുകയായിരുന്നു.

വിമാനത്താവള പരിശോധന ഒഴിവാക്കാനായി ഗ്രീൻ ചാനൽ വഴിയാണ് രന്യ പുറത്ത് കടന്നത്. സാധാരണയായി ഐപിഎസ് ഉദ്യോഗസ്ഥർക്കും മറ്റു മുതിർന്ന ഉദ്യോഗസ്ഥർക്കും ഈ പ്രത്യേക മാർഗം ഉപയോഗിക്കാൻ സാധിക്കും. ഈ സൗകര്യമാണ് രന്യയെ പരിശോധനയിൽ നിന്ന് ഒഴിവാക്കാൻ സഹായിച്ചതെന്നാണ് അന്വേഷണ റിപ്പോർട്ട്.

അപ്പാർട്ടുമെന്റിൽനിന്ന് സ്വർണവും കാശും കണ്ടെടുത്തു

ഡിആർഐ സംഘം രന്യയുടെ ബംഗളൂരുവിലെ ലവെല്ലെ റോഡിലുള്ള അപ്പാർട്ടുമെന്റിൽ നടത്തിയ പരിശോധനയിൽ 2.06 കോടി രൂപയുടെ സ്വർണാഭരണങ്ങളും 2.67 കോടി രൂപയുടെ കറൻസിയുമാണ് കണ്ടെത്തിയത്.കസ്റ്റംസ് ആക്ട് 1962 പ്രകാരം രന്യ റാവുവിനെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

കർണാടക ഡിജിപിയുടെ കുടുംബ ബന്ധം

കർണാടക ഡിജിപി കെ. രാമചന്ദ്ര റാവുവിന്റെ രണ്ടാംഭാര്യയുടെ മകളാണ് രന്യ റാവു. ആദ്യഭാര്യ മരിച്ചതിനുശേഷം രണ്ടുപെൺമക്കളുള്ള മറ്റൊരു സ്ത്രീയെ രാമചന്ദ്ര റാവു വിവാഹം കഴിക്കുകയായിരുന്നു. ഇവരുടെ ആദ്യവിവാഹത്തിലെ മക്കളിൽ ഒരാളാണ് രന്യ.

സിനിമാരംഗത്തേ പ്രവേശനം

2014-ലാണ് രന്യ റാവു കന്നഡ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. കന്നഡ സൂപ്പർസ്റ്റാർ സുദീപ് നായകനായ മാണിക്യ എന്ന സിനിമയിലൂടെയാണ് രന്യയുടെ സിനിമാ രംഗത്തെ തുടക്കം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തര്‍ അംബാസഡറായിരുന്ന ദീപക് മിത്തല്‍ ഇനി യുഎഇയില്‍

uae
  •  2 days ago
No Image

കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ പൊലിസ് മർദിച്ച സംഭവം; പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ്

crime
  •  2 days ago
No Image

അലനല്ലൂരിൽ നടുറോഡിൽ കത്തിക്കുത്ത്: ഒരാൾ പിടിയിൽ, മറ്റ് പ്രതികൾക്കായി പൊലിസ് അന്വേഷണം ഊർജിതമാക്കി

crime
  •  2 days ago
No Image

ജിഎസ്ടിയിൽ സമ​ഗ്ര അഴിച്ചുപണി: പുതിയ ഇരട്ട നികുതി ഘടനയ്ക്ക് അംഗീകാരം; സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ  

National
  •  2 days ago
No Image

യാത്രക്കാർക്ക് കൂടുതൽ സൗകര്യം; "ലഗേജ് ഇല്ലാത്ത ഇക്കോണമി ക്ലാസ്" എന്ന പുതിയ സേവനം അവതരിപ്പിച്ചിച്ച് കുവൈത്ത് എയർവെയ്സ്

Kuwait
  •  2 days ago
No Image

കുപ്രസിദ്ധ അധോലോക നേതാവും മുൻ എംഎൽഎയുമായ അരുൺ ഗാവ്‌ലി 17 വർഷത്തിന് ശേഷം ജയിൽമോചിതനായി

National
  •  2 days ago
No Image

തമിഴ്നാട്ടിൽ എൻഡിഎയ്ക്ക് കനത്ത തിരിച്ചടി: ടിടിവി ദിനകരൻ മുന്നണി വിട്ടു; തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിക്ക് വെല്ലുവിളി

National
  •  2 days ago
No Image

സഊദിയുടെ ആകാശം കീഴടക്കാൻ ഫെഡെക്സും; വിദേശ വിമാനക്കമ്പനിയായി പ്രവർത്തിക്കാനുള്ള ലൈസൻസ് നേടി

Saudi-arabia
  •  2 days ago
No Image

ഭാര്യ സോഷ്യൽ മീഡിയയിൽ റീലുകൾ നിർമ്മിക്കുന്നതിനെ ചൊല്ലി തർക്കം; ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു

crime
  •  2 days ago
No Image

അജ്മാനിലെ റെസിഡൻഷ്യൽ കെട്ടിടത്തിലുണ്ടായ തീപിടുത്തം പൊലിസ് നിയന്ത്രണവിധേയമാക്കി; ആർക്കും പരിക്കുകളില്ല

uae
  •  2 days ago