
വനം, ടൂറിസം, ഫയർ ഫോഴ്സ്, എക്‌സൈസ്, പിഡബ്ല്യൂഡി തുടങ്ങി വിവിധ വകുപ്പുകളിൽ സ്ഥിര ജോലി; ഏഴാം ക്ലാസ് മുതൽ യോഗ്യത; നാളെയാണ് ലാസ്റ്റ് ഡേറ്റ്

കേരള പിഎസ് സി ആഗസ്റ്റ് മാസം പുറത്തിറക്കിയ നോട്ടിഫിക്കേഷനിൽ ഉൾപ്പെട്ട വിവിധ തസ്തികകളിലേക്കുള്ള അപേക്ഷ നാളെ (സെപ്റ്റംബർ 03) അവസാനിക്കും. വനം വകുപ്പ് ബീറ്റ് ഫോറസ്റ്റ് ഓഫീസർ, കേരള ടൂറിസം വകുപ്പ്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്, ഫയർ ഫോഴ്സ്. എക്സെെസ്, പിഡബ്ല്യൂഡി തുടങ്ങി വിവിധ വകുപ്പുകളിലാണ് നിയമനം. ഏഴാം ക്ലാസ്, പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാനുള്ള ഒഴിവുകളാണുള്ളത്. കേരളത്തിൽ സ്ഥിര സർക്കാർ ജോലി ലക്ഷ്യം വെക്കുന്നവരാണ് നിങ്ങളെങ്കിൽ ഉടനടി അപേക്ഷിക്കുക.
അവസാന തീയതി: സെപ്റ്റംബർ 03
1. കേരള ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ ഓഫീസ് അസിസ്റ്റന്റ്. ആകെ ഒഴിവുകൾ 01.
കാറ്റഗറി നമ്പർ:197/2025
പ്രായപരിധി: 18 വയസ് മുതൽ 36 വയസ് വരെ.
യോഗ്യത: പ്ലസ് ടു വിജയിച്ചിരിക്കണം. ടൈപ്പ് റൈറ്റിങ്ങിൽ ഇംഗ്ലീഷ് (ലോവർ) (കെജിടിഇ/ എംജിടിഇ സർട്ടിഫിക്കറ്റ്) അല്ലെങ്കിൽ തത്തുല്യം.
2. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ട്രേഡ്‌സ്മാൻ - ടൂൾ & ഡൈ മേയ്ക്കിങ് റിക്രൂട്ട്‌മെന്റ്. സംസ്ഥാന തലത്തിൽ ആകെ 03 ഒഴിവ്.
പ്രായപരിധി: 18 വയസ് മുതൽ 36 വയസ് വരെ.
യോഗ്യത: അനുയോജ്യമായ ട്രേഡിൽ ടിഎച്ച്എസ്എൽസി പരീക്ഷ വിജയിച്ചിരിക്കണം. അല്ലെങ്കിൽ എസ്എസ്എൽസി വിജയിക്കണം.
അനുയോജ്യമായ ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് / അനുയോജ്യമായ ട്രേഡിൽ കേരള ഗവൺമെന്റ് സർട്ടിഫിക്കറ്റ് ഇൻ എഞ്ചിനീയറിങ് (KGCE) പരീക്ഷ പാസായിരിക്കണം/ അനുയോജ്യമായ ട്രേഡിൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സർട്ടിഫിക്കറ്റ് (VHSE) കോഴ്‌സ് പാസായിരിക്കണം.
3. കേരള ഫയർ ആന്റ് റെസ്‌ക്യൂ സർവീസസിൽ വനിത ഫയർ ആന്റ് റെസ്‌ക്യൂ ഓഫീസർ (ട്രെയിനി). ആകെ ഒഴിവുകൾ 04.
കാറ്റഗറി നമ്പർ : 215/2025
തിരുവനന്തപുരം = 01, എറണാകുളം = 01, തൃശൂർ = 01, പാലക്കാട് = 01
ശമ്പളം: പ്രതിമാസം 27,900 രൂപയ്ക്കും, 63,700 രൂപ വരെ.
പ്രായപരിധി: 18 വയസ് മുതൽ 26 വയസ് വരെ.
യോഗ്യത: പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം. കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്ലോമയുള്ളവർക്ക് മുൻഗണന. പുരുഷൻമാർക്കും, ഭിന്നശേഷി ഉദ്യോഗാർഥികൾക്കും അപേക്ഷിക്കാൻ സാധിക്കില്ല.
4. കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ ലിമിറ്റഡിൽ ടിക്കറ്റ് ഇഷ്യൂവർ കം മാസ്റ്റർ റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകൾ 05.
കാറ്റഗറി നമ്പർ: 200/2025
ശമ്പളം: പ്രതിമാസം 9940 രൂപമുതൽ 16580 രൂപവരെ.
പ്രായപരിധി: 18 മുതൽ 36 വയസ് വരെ.
യോഗ്യത: പ്രീഡിഗ്രി അല്ലെങ്കിൽ പ്ലസ് ടു വിജയിച്ചിരിക്കണം. മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ ആശയ വിനിമയത്തിനുള്ള കഴിവ് ഉണ്ടായിരിക്കണം.
മോട്ടോർ വെഹിക്കിൾസ് ആക്ട് പ്രകാരം ലഭിച്ച സാധുതയുള്ള കണ്ടക്ടർ ലൈസൻസ് ഉണ്ടായിരിക്കണം. ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാൻ സാധിക്കില്ല.
5. കേരള എക്‌സൈസ് ആന്റ് പ്രൊഹിബിഷൻ ഡിപ്പാർട്ട്‌മെന്റിൽ വനിത സിവിൽ എക്‌സൈസ് ഓഫീസർ (ട്രെയിനി). ആകെ ഒഴിവുകൾ 01. ഇടുക്കി ജില്ലയിലാണ് മുസ് ലിം കാറ്റഗറിയിൽ ഒഴിവ് വന്നിട്ടുള്ളത്.
പ്രായപരിധി: 19 വയസ് മുതൽ 34 വയസ് വരെ.
ശമ്പളം: 27,900 രൂപമുതൽ 63,700 രൂപവരെ.
യോഗ്യത: പുരുഷ ഉദ്യോഗാർഥികൾക്കും, ഭിന്നശേഷി വിഭാഗക്കാർക്കും അപേക്ഷിക്കാൻ സാധിക്കില്ല. പ്ലസ് ടുവോ, തത്തുല്യ പരീക്ഷയോ വിജയിച്ചിരിക്കണം.
6. ഇൻഷുറൻസ് മെഡിക്കൽ സർവീസസ്- അസിസ്റ്റന്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ (ഹോമിയോ) റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകൾ 01.
കാറ്റഗറി നമ്പർ: 181/2025
പ്രായപരിധി: 21 വയസ് മുതൽ 42 വയസ് വരെ.
യോഗ്യത: കേരളത്തിലെ ഏതെങ്കിലും യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഹോമിയോപ്പതിയിൽ ബിരുദം. അല്ലെങ്കിൽ സമയദൈർഘ്യത്തിനും ഹൗസ് സർജൻസിയിലും ഇന്റേൺഷിപ്പിലും മേൽപ്പറഞ്ഞതിന് തത്തുല്യമായ ബിരുദം ഉള്ളവർക്കും അപേക്ഷിക്കാം. ഹൗസ് സർജൻസി / ഇന്റേൺഷിപ്പ് വിജയകരമായി പൂർത്തിയാക്കിയിരിക്കണം. ട്രാവൻകൂർ-കൊച്ചിൻ മെഡിക്കൽ കൗൺസിലിൽ നിന്നുള്ള എ ക്ലാസ് രജിസ്‌ട്രേഷൻ.
7. കേരള പൊതുമരാമത്ത് വകുപ്പ് (പിഡബ്ല്യൂഡി) അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ) റിക്രൂട്ട്‌മെന്റ്. വകുപ്പിൽ പ്രതീക്ഷിത ഒഴിവുകളാണ് വന്നിട്ടുള്ളത്.
ശമ്പളം: പ്രതിമാസം 55,200 രൂപമുതൽ 1,15,300 രൂപവരെ.
പ്രായപരിധി: 21 വയസ് മുതൽ 40 വയസ് വരെ.
യോഗ്യത: കേരള സർവകലാശാലയുടെ ബിഎസ് സി/ ബിടെക് എഞ്ചിനീയറിങ് (സിവിൽ) ഡിഗ്രിയോ അല്ലെങ്കിൽ മദ്രാസ് സർവകലാശാലയുടെ ബിഇ (സിവിൽ) ഡിഗ്രിയോ അല്ലെങ്കിൽ തത്തുല്യമായി അംഗീകരിച്ചിട്ടുള്ള മറ്റേതെങ്കിലും യോഗ്യത.
OR ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയേഴ്‌സിന്റെ സിവിൽ എഞ്ചിനീയറിങ്ങിലുള്ള അസോസിയേറ്റ് മെമ്പർഷിപ്പ് അല്ലെങ്കിൽ തത്തുല്യമായി അംഗീകരിച്ചിട്ടുള്ള മറ്റ് ഏതെങ്കിലും ഡിപ്ലോമ
OR ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയേഴ്‌സിൽ നിന്നും സിവിൽ എഞ്ചിനീയറിങ് അസോസിയേറ്റ് മെമ്പർഷിപ്പ് എക്‌സാമിനേഷന്റെ എയും ബിയും സെക്ഷനുകളിലുള്ള വിജയം.
8. കേരള ജല അതോറിറ്റിയിൽ ഡിവിഷണൽ അക്കൗണ്ട്‌സ് ഓഫീസർ. പട്ടിക വർഗക്കാർക്ക് (ST) മാത്രമായുള്ള പ്രത്യേക റിക്രൂട്ട്‌മെന്റാണിത്. ആകെ ഒഴിവുകൾ 01.
പ്രായപരിധി: 18 വയസ് മുതൽ 41 വയസ് വരെ.
യോഗ്യത: അംഗീകൃത യൂണിവേഴ്‌സിറ്റിക്ക് കീഴിൽ എംകോം ബിരുദം. അല്ലെങ്കിൽ ചാർട്ടേഡ് അക്കൗണ്ടന്റ്/ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് ആൻഡ് വർക്ക്‌സ് അക്കൗണ്ട്‌സ് ഓഫ് ഇന്ത്യയുടെ ഇന്റർ എക്‌സാമിനേഷൻ പാസായിരിക്കണം.
9. കേരള സിറാമിക്‌സ് ലിമിറ്റഡിൽ ഗാർഡ്. ആകെ ഒഴിവുകൾ 01.
കാറ്റഗറി നമ്പർ: 201/2025
ശമ്പളം: പ്രതിമാസം 8200 രൂപമുതൽ 16,250 രൂപവരെ.
പ്രായപരിധി: 18 വയസ് മുതൽ 39 വയസ് വരെ.
യോഗ്യത: ഏഴാം ക്ലാസ് വിജയിച്ചിരിക്കണം (അല്ലെങ്കിൽ തത്തുല്യം). ശാരീരികമായി ഫിറ്റായിരിക്കണം. പൊലിസിലോ, സൈനിക വിഭാഗങ്ങളിലോ 5 വർഷം ജോലി ചെയ്തുള്ള പരിചയം വേണം. (എസ്.സി, എസ്.ടിക്കാർക്ക് എക്‌സ്പീരിയൻസ് ആവശ്യമില്ല). ശാരീരിക ക്ഷമത തെളിയിക്കുന്ന ഫിസിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. (മാതൃക നോട്ടിഫിക്കേഷനിൽ).
10. കേരള ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ സ്ഥിര നിയമനം.
CATEGORY NO: 211/2025
പ്രായപരിധി: 19 വയസ് മുതൽ 30 വയസ് വരെ.
യോഗ്യത: കേരള സർക്കാർ അംഗീകൃത ബോർഡിന് കീഴിൽ പ്ലസ്ടു വിജയിച്ചിരിക്കണം. അല്ലെങ്കിൽ തത്തുല്യം. ഭിന്നശേഷി ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാനാവില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'നിങ്ങള്‍ മഖ്ബറകളല്ലാതെ വേറെ ഒന്നും കാണുന്നില്ലേ?; മഖ്ബറകള്‍ക്കെതിരേ ഹരജി നല്‍കിയ ഹിന്ദുത്വ നേതാവിനെ നിര്‍ത്തിപ്പൊരിച്ച് ഡല്‍ഹി ഹൈക്കോടതി
National
• 17 hours ago
സുപ്രിംകോടതി വിധിയിൽ ആശങ്ക: അര ലക്ഷത്തിലേറെ അധ്യാപകർ മുൾമുനയിൽ; ഇന്ന് അധ്യാപകദിനം
Kerala
• 17 hours ago
ലോകത്തിലെ ആദ്യ പാസ്‌പോർട്ട് രഹിത, ഫുൾ ഓട്ടോമേറ്റഡ് ഡിപാർച്ചർ കോറിഡോർ ദുബൈ എയർപോർട്ടിൽ ആരംഭിച്ചു| Red Carpet Smart Corridor
uae
• 17 hours ago
സ്നേഹ പ്രകീർത്തനത്തിൽ ലോകം: തിരുപ്പിറവി ദിനം ഇന്ന്
Kerala
• 17 hours ago
ധര്‍മസ്ഥല കേസ്; ലോറി ഉടമ മനാഫിന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ നോട്ടീസ്
Kerala
• a day ago
തിരുവനന്തപുരത്ത് ഭാര്യയെ വെട്ടിക്കൊല്ലാന്‍ ശ്രമം; പ്രതി അറസ്റ്റില്‍
Kerala
• a day ago.png?w=200&q=75)
അങ്കമാലി സ്റ്റേഷനിലും പൊലിസിന്റെ അക്രമം: പരാതിയുമായി ഓട്ടോ ഡ്രൈവർ; കേരളത്തിൽ കസ്റ്റഡി അതിക്രമങ്ങൾ തുടരുന്നു
Kerala
• a day ago
ദുബൈയിലെ സ്വർണവിലയ്ക്ക് തീ പിടിയ്ക്കുന്നു; 2026-ൽ ഔൺസിന് 5000 ഡോളർ കടക്കുമോ?
uae
• a day ago
വിജിലന്‍സിന്‍റെ മിന്നൽ റെയ്ഡ്; എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ കാറില്‍ നിന്ന് വിദേശമദ്യവും, പണവും പിടികൂടി
Kerala
• a day ago
ദുബൈ വിമാനത്താവളത്തിലെ സുരക്ഷാസംവിധാനങ്ങളിൽ മാറ്റം; 2026 മുതൽ ബാഗിൽ നിന്ന് ലാപ്‌ടോപ്പും ദ്രാവകവും എടുക്കേണ്ട!
uae
• a day ago
വിശ്വവിഖ്യാത ഇറ്റാലിയൻ ഫാഷൻ ഡിസൈനർ ജോർജിയോ അർമാനി അന്തരിച്ചു
International
• a day ago
തിരുവനന്തപുരത്ത് ഓണാഘോഷത്തിന് ആകാശ വിസ്മയം; ആയിരം ഡ്രോണുകളുമായി ലൈറ്റ് ഷോ
Kerala
• a day ago
ഈ റോഡുകളിൽ വേഗത കുറച്ചാൽ പിഴ ഒടുക്കേണ്ടി വരും; മുന്നറിയിപ്പുമായി ദുബൈ പൊലിസ്
uae
• a day ago
റെയിൽവേയുടെ സർപ്രൈസ് ഓണസമ്മാനം: തിരുവനന്തപുരം-മംഗലാപുരം വന്ദേ ഭാരത് ഇനി 20 കോച്ചുകളുമായി സുഗമയാത്ര
Kerala
• a day ago
പത്തനംതിട്ട നഗരത്തില്‍ തെരുവ് നായ ആക്രമണം; 11 പേര്‍ക്ക് കടിയേറ്റു; ഒരാളുടെ നില ഗുരുതരം
Kerala
• a day ago
പാലക്കാട് വീടിനുള്ളിൽ പൊട്ടിത്തെറി; സഹോദരനും, സഹോദരിക്കും ഗുരുതര പരിക്ക്; ഗ്യാസ് പൊട്ടിത്തെറിച്ചതെന്ന് പ്രാഥമിക നിഗമനം
Kerala
• a day ago
'ലോകമെമ്പാടും ഐക്യവും സമാധാനവും സ്ഥിരതയും പുലരട്ടെ'; നബിദിന സന്ദേശവുമായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ
uae
• a day ago
മത്സ്യബന്ധന വള്ളത്തിൽ തീപിടുത്തം: ഉപകരണങ്ങൾ കത്തിനശിച്ചു, മൂന്ന് ലക്ഷം രൂപയുടെ നഷ്ടം
Kerala
• a day ago
ദുബൈയിൽ കനത്ത മഴയും കാറ്റും; ജാഗ്രതാ മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം
uae
• a day ago
മണിപ്പൂരിൽ സമാധാനത്തിന്റെ പുതിയ അധ്യായം: ദേശീയപാത-2 വീണ്ടും തുറക്കാൻ സമ്മതിച്ച് കുക്കി-സോ ഗ്രൂപ്പുകൾ; ത്രികക്ഷി കരാറിൽ ഒപ്പുവെച്ചു
National
• a day ago
'ആയാ റാം ഗയാ റാം' രാഷ്ട്രീയത്തിന്റെ അപ്പലോസ്തൻ: നിതീഷ് കുമാറെന്ന പക്കാ സീസണൽ പൊളിറ്റീഷ്യൻ; അടിപതറുമോ രാഹുലിനും തേജസ്വിക്കും മുന്നിൽ? | In-Depth Story
National
• a day ago