HOME
DETAILS

സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ സ്ഥിര ജോലി; 60,700 രൂപവരെ ശമ്പളം വാങ്ങാം; വേഗം അപേക്ഷിച്ചോളൂ

  
August 31 2025 | 07:08 AM

die maker recruitment in kerala technical education department

കേരള സര്‍ക്കാര്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ ജോലി നേടാന്‍ അവസരം. ട്രേഡ്‌സ്മാന്‍- ടൂള്‍ & ഡൈ മേയ്ക്കിങ് തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്. ആകെ മൂന്ന് ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവര്‍ കേരള പിഎസ് സി മുഖേന ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. 

അവസാന തീയതി: സെപ്റ്റംബര്‍ 03

തസ്തിക & ഒഴിവ്

സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ട്രേഡ്‌സ്മാന്‍ - ടൂള്‍ & ഡൈ മേയ്ക്കിങ് റിക്രൂട്ട്‌മെന്റ്. സംസ്ഥാന തലത്തില്‍ ആകെ 03 ഒഴിവ്. 

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 26,500 രൂപമുതല്‍ 60,700 രൂപവരെ ശമ്പളമായി ലഭിക്കും. കൂടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളും ലഭിക്കും.

പ്രായപരിധി

18 വയസ് മുതല്‍ 36 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ 02.01.1989നും 01.01.2007നും ഇടയില്‍ ജനിച്ചവരായിരിക്കണം. എസ്.സി, എസ്.ടി, ഒബിസി വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. 

യോഗ്യത

അനുയോജ്യമായ ട്രേഡില്‍ ടിഎച്ച്എസ്എല്‍സി പരീക്ഷ വിജയിച്ചിരിക്കണം. 

അല്ലെങ്കില്‍ എസ്എസ്എല്‍സി വിജയിക്കണം. 

അനുയോജ്യമായ ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് / അനുയോജ്യമായ ട്രേഡില്‍ കേരള ഗവണ്‍മെന്റ് സര്‍ട്ടിഫിക്കറ്റ് ഇന്‍ എഞ്ചിനീയറിങ് (KGCE) പരീക്ഷ പാസായിരിക്കണം/ അനുയോജ്യമായ ട്രേഡില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സര്‍ട്ടിഫിക്കറ്റ് (VHSE) കോഴ്‌സ് പാസായിരിക്കണം.

അപേക്ഷ

താൽപര്യമുള്ള ഉദ്യോഗാർഥികൾ കേരള പിഎസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക. ശേഷം നോട്ടിഫിക്കേഷനിൽ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ട്രേഡ്‌സ്മാന്‍ - ടൂള്‍ & ഡൈ മേയ്ക്കിങ് റിക്രൂട്ട്മെന്റ് തിരഞ്ഞെടുക്കുക. വിശദമായ വിജ്ഞാപനം വായിച്ച് സംശയങ്ങൾ തീർക്കുക. ആദ്യമായി പിഎസ്.സി വെബ്‌സൈറ്റ് സന്ദർശിക്കുന്നവർ ഒറ്റത്തവണ രജിസ്‌ട്രേഷൻ പൂർത്തിയാക്കണം. അല്ലാത്തവർക്ക് നേരിട്ട് പ്രൊഫൈലിലൂടെ അപേക്ഷിക്കാനാവും. അപേക്ഷ ഫീസ് നൽകേണ്ടതില്ല.

അപേക്ഷ: https://thulasi.psc.kerala.gov.in/thulasi/   

വിജ്ഞാപനം: CLICK 

Technical Education, Govt. of Kerala Post: Tradesman – Tool & Die Making. Vacancies: 3. Application Mode: Online via Kerala PSC before september 03



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിസിയോ തെറാപ്പി വിദ്യാര്‍ത്ഥിനി ആത്ഹമത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ പേരുടെ മൊഴിയെടുക്കാന്‍ പൊലീസ്; ഡിജിറ്റല്‍ തെളിവുകളും പരിശോധിക്കും

Kerala
  •  3 days ago
No Image

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  3 days ago
No Image

 കൂറ്റന്‍  പാറ വീണത് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്റെ കാറിനു മുകളിലേക്ക്; രക്ഷപ്പെട്ടത് അദ്ഭുതകരമായി  

National
  •  3 days ago
No Image

ഗര്‍ഭിണിയായപ്പോള്‍ ലോണിന്റെ തിരിച്ചടവ് മുടങ്ങി; വീട് ജപ്തി ചെയ്തു, യുവതിയും കൈക്കുഞ്ഞും അമ്മയും പെരുവഴിയില്‍

Kerala
  •  3 days ago
No Image

ഐ.എസ്.എല്ലിന് സുപ്രിംകോടതിയുടെ അനുമതി; മത്സരങ്ങൾ ഡിസംബറിൽ തന്നെ നടക്കും

Football
  •  3 days ago
No Image

ത്രികക്ഷി 'സഖ്യ'ത്തിൽ ഇന്ത്യയും; അടിപതറി യു.എസ്

International
  •  3 days ago
No Image

പാക്കിസ്താനിൽ ചാവേർ ബോംബ് സ്ഫോടനം; 11 പേർ കൊല്ലപ്പെട്ടു, 30ലേറെ പേർക്ക് പരുക്ക്

National
  •  3 days ago
No Image

യുവതിയുടെ നെഞ്ചിൽ ട്യൂബ് കുടുങ്ങിയ സംഭവം; മെഡിക്കൽ ബോർഡ് യോഗം ഇന്ന്

Kerala
  •  3 days ago
No Image

പ്രധാനമന്ത്രിക്കും, ആർഎസ്എസിനുമെതിരെ ആക്ഷേപ കാർട്ടൂൺ പ്രചരിപ്പിച്ചു; കാർട്ടൂണിസ്റ്റ് ഹേമന്ത് മാളവ്യക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു

National
  •  3 days ago
No Image

ആ​ഗോള അയ്യപ്പ സം​ഗമം; കേരളത്തിലെ കമ്മ്യൂണിസത്തിന്റെ ചരമക്കുറിപ്പാവും; കെ സുരേന്ദ്രൻ

Kerala
  •  3 days ago