HOME
DETAILS

എംഎൽഎക്കെതിരെ യുവതിയുടെ പീഡന പരാതി; അറസ്റ്റ് ചെയ്യാൻ എത്തിയ പൊലിസിന് നേരെ വെടിയുതിർത്ത് എഎപി എംഎൽഎ നാടകീയമായി രക്ഷപ്പെട്ടു

  
Web Desk
September 02 2025 | 16:09 PM

woman files rape complaint against aap mla mla escapes after firing at police

ലുധിയാന:പഞ്ചാബിലെ ആം ആദ്മി പാർട്ടി (എഎപി) എംഎൽഎ ഹർമീത് സിങ് പഠാൻമജ്‌റ പീഡനക്കേസിൽ അറസ്റ്റിലായ ശേഷം നാടകീയമായി പൊലിസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. സനൗർ മണ്ഡലത്തിൽനിന്നുള്ള എംഎൽഎയായ ഹർമീത്, പൊലിസിന് നേരെ വെടിയുതിർത്ത് അനുയായികളോടൊപ്പം രണ്ട് വാഹനങ്ങളിൽ കടന്നുകളഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇന്ന് രാവിലെ ഹരിയാനയിലെ കർനാലിൽ വെച്ചാണ് പോലിസ് ഹർമീതിനെ പീഡനക്കേസിൽ അറസ്റ്റ് ചെയ്തത്. എന്നാൽ, പൊലിസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ, ഹർമീതും അനുയായികളും ചേർന്ന് പൊലിസിന് നേരെ വെടിയുതിർക്കുകയും തടയാൻ ശ്രമിച്ച പോലിസുകാരനെ  വാഹനം ഇടിപ്പിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. രണ്ട് ആഢംബര  വാഹനങ്ങളിലായി രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തിന്റെ ഒരു വാഹനം പൊലിസ് പിന്തുടർന്ന് പിടികൂടി. എന്നാൽ, ഹർമീത് മറ്റൊരു വാഹനത്തിൽ രക്ഷപ്പെട്ടു. പിടികൂടിയ വാഹനത്തിൽ നിന്ന് രണ്ട് റിവോൾവറുകളും ഒരു പിസ്റ്റളും ഉൾപ്പെടെ മൂന്ന് തോക്കുകൾ പൊലിസ് കണ്ടെടുത്തു.

45-കാരിയായ വിവാഹമോചിതയാണ് ഹർമീതിനെതിരെ പീഡന പരാതി നൽകിയത്. വിവാഹമോചിതനാണെന്ന് കള്ളം പറഞ്ഞ് 2013 മുതൽ തന്നോട് ബന്ധം സ്ഥാപിച്ചുവെന്നും, 2021-ൽ ലുധിയാനയിലെ ഒരു ഗുരുദ്വാരയിൽ വെച്ച് വിവാഹം കഴിച്ചുവെന്നും പരാതിക്കാരി ആരോപിക്കുന്നു. എന്നാൽ, 2022-ൽ സനൗർ മണ്ഡലത്തിൽനിന്ന് മത്സരിക്കാൻ നാമനിർദേശ പത്രിക സമർപ്പിച്ചപ്പോൾ, ഹർമീത് തന്റെ ആദ്യ ഭാര്യയുടെ പേര് രേഖപ്പെടുത്തിയതോടെയാണ് വഞ്ചന മനസ്സിലായതെന്ന് യുവതി പറയുന്നു. ആദ്യ ഭാര്യയെ ഉടൻ വിവാഹമോചനം ചെയ്യുമെന്ന് വാഗ്ദാനം ചെയ്ത് തന്നെ സമ്മർദ്ദത്തിലാക്കിയെന്നും, ലൈംഗികമായി ചൂഷണം ചെയ്തുവെന്നും, അശ്ലീല ചിത്രങ്ങളും വിഡിയോകളും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയിൽ പറയുന്നു.

ഹർമീതിനെതിരെ ബലാത്സംഗം, വഞ്ചന, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഹർമീതിന്റെ അനുയായിയായ ബൽവിന്ദർ സിങ് എന്നയാളെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നിലവിൽ ഹർമീത് രക്ഷപ്പെട്ടിരിക്കുന്നതിനാൽ, പിടികൂടാനായി പൊലിസ് വ്യാപകമായ തിരച്ചിൽ നടത്തുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നബിദിനത്തിൽ പാർക്കിം​ഗിന് പണം മുടക്കേണ്ട; പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് ആർടിഎ

uae
  •  2 days ago
No Image

കൊച്ചിയിൽ 25 കോടിയുടെ ഓൺലൈൻ തട്ടിപ്പ്: 23 അക്കൗണ്ടുകളിലൂടെ 96 ഇടപാടുകൾ, പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

crime
  •  2 days ago
No Image

ഉപരാഷ്ട്രപതി സ്ഥാനാർഥി ജസ്റ്റിസ് സുദർശൻ റെഡ്ഢി മുസ്‌ലിം ലീഗ് ആസ്ഥാന മന്ദിരം സന്ദർശിച്ചു

National
  •  2 days ago
No Image

ചന്ദ്ര​ഗ്രഹണം കാണണോ? നിങ്ങൾക്കും അവസരം; പൊതുജനങ്ങളെ ചന്ദ്ര​ഗ്രഹണ നിരീക്ഷണ പരിപാടിയിലേക്ക് ക്ഷണിച്ച് കത്താറ കൾച്ചറൽ വില്ലേജ്

qatar
  •  2 days ago
No Image

ധർമസ്ഥല വെളിപ്പെടുത്തൽ കേസ്: മുൻ ശുചീകരണ തൊഴിലാളി ചിന്നയ്യയെ സെപ്റ്റംബർ 6 വരെ കസ്റ്റഡിയിൽ വിട്ടു

National
  •  2 days ago
No Image

മെട്രോ സമയം ദീർഘിപ്പിച്ചു; നബിദിനത്തിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ച് ആർടിഎ

uae
  •  2 days ago
No Image

നാളെ ബന്ദ്; പ്രധാനമന്ത്രിയുടെ അമ്മയ്‌ക്കെതിരായ അസഭ്യ മുദ്രാവാക്യത്തിൽ ബിഹാറിൽ ബിജെപി പ്രതിഷേധം കടുപ്പിക്കുന്നു

National
  •  2 days ago
No Image

ഏവിയേഷൻ മേഖലയിൽ ജോലി അന്വേഷിക്കുന്നവർക്ക് ഇത് സുവർണാവസരം; എയർക്രാഫ്റ്റ് ടെക്നീഷ്യൻ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ച് ഫ്ലൈദുബൈ

uae
  •  2 days ago
No Image

സഊദി സന്ദർശനത്തിനായി യുഎഇ പ്രസിഡന്റ് റിയാദിലെത്തി; വിമാനത്താവളത്തിലെത്തി സ്വീകരിച്ചു സഊദി കിരീടാവകാശി

uae
  •  2 days ago
No Image

ആദരിക്കുന്നത് ഔചിത്യപൂർണം; വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ 

Kerala
  •  2 days ago