HOME
DETAILS

ത്രികക്ഷി 'സഖ്യ'ത്തിൽ ഇന്ത്യയും; അടിപതറി യു.എസ്

  
September 03 2025 | 01:09 AM

India also in the trilateral alliance US is under pressure

ബെയ്ജിങ്: ആഗോള ലോകക്രമത്തെ നിയന്ത്രിക്കാൻ തങ്ങൾക്കാകുമെന്ന് ശുഭാപ്തി പ്രകടിപ്പിച്ച് ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്.സി.ഒ) രാജ്യങ്ങളുടെ ഉച്ചകോടി പുതിയ "സഖ്യ'ത്തിനുള്ള സൂചന നൽകിയതോടെ പരിഭ്രാന്തിയിലായി യു.എസ്. ഇന്ത്യയും ചൈനയുമടക്കമുള്ള രാജ്യങ്ങൾക്കു മേൽ കനത്ത ഇറക്കുമതി തീരുവ ചുമത്തിയ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടി ഇന്ത്യയും ചൈനയും അടുക്കാനിടയാക്കുമെന്ന് യു.എസിലെ മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ മുന്നറിയിപ്പു നൽകി. 

പാകിസ്ഥാനുവേണ്ടിയുള്ള ബിസിനസ് ഇടപാടിനു വേണ്ടിയാണ് ട്രംപ് ഇന്ത്യക്കെതിരേ അധിക തീരുവ ചുമത്തിയതെന്നാണ് മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സുള്ളിവൻ പറഞ്ഞത്. തങ്ങൾ കാലങ്ങളായി റഷ്യൻ ചേരിയിൽ നിന്ന് ഇന്ത്യയെ അകറ്റിയത്, ട്രംപ് ഒറ്റദിവസം കൊണ്ട് പാഴാക്കിയെന്നാണ് മറ്റൊരു മുൻ സുരക്ഷാ ഉപദേഷ്ടാവായ ജോൺ ബോൾട്ടൻ കുറ്റപ്പെടുത്തിയത്.  ഇന്ത്യയും ചൈനയും അടുക്കാൻ ട്രംപിന്റെ നടപടി ഇടയാക്കിയതായി ആദ്യ ട്രംപ് ഭരണകൂടത്തിൽ പ്രവർത്തിച്ച ബോൾട്ടൻ പറഞ്ഞു.

എസ്.സി.ഒ ഉച്ചകോടി ഏഷ്യൻ ഓഹരിവിപണിക്ക് ഉത്തേജനമായപ്പോൾ യു.എസിന്റെ നാസ്ഡാക്, ഡോജോൺസ് എന്നിവ ഇടിഞ്ഞത് ഉച്ചകോടി യു.എസിന് തിരിച്ചടിയായതിന്റെ സൂചനയായി. ഉച്ചകോടിയെ ചൈനീസ് മാധ്യമങ്ങൾ പുകഴ്ത്തിയപ്പോൾ ട്രംപിനുള്ള മുന്നറിയിപ്പാണ് ഇതെന്ന് യു.എസ് മാധ്യമങ്ങൾ വിലയിരുത്തി. 

അതിനിടെ, റഷ്യയും ചൈനയും ആഗോള ഊർജ ഭൂപടത്തെ മാറ്റിയെഴുതുന്ന സൈബീരിയ പൈപ്പ്‌ലൈൻ പദ്ധതിക്കായി കരാറിലൊപ്പുവച്ചതും യു.എസിന് തിരിച്ചടിയായി. ഇതുവഴി റഷ്യ ചൈനക്ക് പരിധിയില്ലാതെ പ്രകൃതിവാതകം വിതരണം ചെയ്യും. ഇതോടെ റഷ്യക്കുമേൽ യു.എസും പടിഞ്ഞാറൻ രാജ്യങ്ങളും ഏർപ്പെടുത്തിയ ഉപരോധങ്ങൾ പാഴാവുകയും റഷ്യ സാമ്പത്തികശേഷി ആർജിക്കുകയും ചെയ്യും. 

അതേസമയം, മോദി ചൈനീസ് പ്രസിഡന്റ ഷി ജിൻപിങ്ങിനെയും റഷ്യൻ പ്രസിഡന്റ് പുടിനെയും കണ്ടത് ലജ്ജാകരമെന്ന് ട്രംപിന്റെ വാണിജ്യ ഉപദേഷ്ടാവ് പീറ്റർ നവാരോ കുറ്റപ്പെടുത്തി. ഇന്ത്യ യു.എസിനോടാണ് അടുക്കേണ്ടതെന്നും റഷ്യയോടല്ലെന്നും അദ്ദേഹം പറഞ്ഞു. ഇതും ഇന്ത്യ ചൈനയോടും റഷ്യയോടും കൂടുതൽ അടുക്കുന്നതിലെ യു.എസിന്റെ ആശങ്ക വ്യക്തമാക്കുന്നതായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ധര്‍മസ്ഥല കേസ്; ലോറി ഉടമ മനാഫിന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ നോട്ടീസ്

Kerala
  •  13 hours ago
No Image

തിരുവനന്തപുരത്ത് ഭാര്യയെ വെട്ടിക്കൊല്ലാന്‍ ശ്രമം; പ്രതി അറസ്റ്റില്‍

Kerala
  •  13 hours ago
No Image

അങ്കമാലി സ്റ്റേഷനിലും പൊലിസിന്റെ അക്രമം: പരാതിയുമായി ഓട്ടോ ഡ്രൈവർ; കേരളത്തിൽ കസ്റ്റഡി അതിക്രമങ്ങൾ തുടരുന്നു

Kerala
  •  13 hours ago
No Image

ദുബൈയിലെ സ്വർണവിലയ്ക്ക് തീ പിടിയ്ക്കുന്നു; 2026-ൽ ഔൺസിന് 5000 ഡോളർ കടക്കുമോ?

uae
  •  14 hours ago
No Image

വിജിലന്‍സിന്‍റെ മിന്നൽ റെയ്ഡ്; എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ കാറില്‍ നിന്ന് വിദേശമദ്യവും, പണവും പിടികൂടി

Kerala
  •  14 hours ago
No Image

ദുബൈ വിമാനത്താവളത്തിലെ സുരക്ഷാസംവിധാനങ്ങളിൽ മാറ്റം; 2026 മുതൽ ബാഗിൽ നിന്ന് ലാപ്‌ടോപ്പും ദ്രാവകവും എടുക്കേണ്ട!

uae
  •  14 hours ago
No Image

നവജാത ശിശുവിനെ 4.5 ലക്ഷം രൂപയ്ക്ക് വിറ്റു; ദുര്‍ഗാവാഹിനി നേതാവ് ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

Kerala
  •  15 hours ago
No Image

വിശ്വവിഖ്യാത ഇറ്റാലിയൻ ഫാഷൻ ഡിസൈനർ ജോർജിയോ അർമാനി അന്തരിച്ചു

International
  •  15 hours ago
No Image

തിരുവനന്തപുരത്ത് ഓണാഘോഷത്തിന് ആകാശ വിസ്മയം; ആയിരം ഡ്രോണുകളുമായി ലൈറ്റ് ഷോ

Kerala
  •  15 hours ago
No Image

ഈ റോഡുകളിൽ വേഗത കുറച്ചാൽ പിഴ ഒടുക്കേണ്ടി വരും; മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  15 hours ago


No Image

ദുബൈയിൽ കനത്ത മഴയും കാറ്റും; ജാഗ്രതാ മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

uae
  •  16 hours ago
No Image

മണിപ്പൂരിൽ സമാധാനത്തിന്റെ പുതിയ അധ്യായം: ദേശീയപാത-2 വീണ്ടും തുറക്കാൻ സമ്മതിച്ച് കുക്കി-സോ ഗ്രൂപ്പുകൾ; ത്രികക്ഷി കരാറിൽ ഒപ്പുവെച്ചു

National
  •  16 hours ago
No Image

'ആയാ റാം ഗയാ റാം' രാഷ്ട്രീയത്തിന്റെ അപ്പലോസ്തൻ: നിതീഷ് കുമാറെന്ന പക്കാ സീസണൽ പൊളിറ്റീഷ്യൻ; അടിപതറുമോ രാഹുലിനും തേജസ്വിക്കും മുന്നിൽ? | In-Depth Story

National
  •  17 hours ago
No Image

'എല്ലാ കാലത്തേക്കും പിണറായി വിജയൻ ആയിരിക്കില്ല കേരളത്തിന്റെ മുഖ്യമന്ത്രി': സുജിത്തിനൊപ്പം പാർട്ടിയും കേരളത്തിലെ ജനാധിപത്യ വിശ്വാസികളും അടിയുറച്ച് നിൽക്കും; ഷാഫി പറമ്പിൽ എംപി

Kerala
  •  17 hours ago