HOME
DETAILS

3000 സുരക്ഷിത പച്ചക്കറി വിപണന കേന്ദ്രങ്ങളുമായി കൃഷി വകുപ്പ്

  
backup
September 07 2016 | 19:09 PM

3000-%e0%b4%b8%e0%b5%81%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%a4-%e0%b4%aa%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%aa%e0%b4%a3

 


തിരുവനന്തപുരം: ഓണക്കാലത്ത് 3000 സുരക്ഷിത പച്ചക്കറി വിപണന കേന്ദ്രങ്ങളുമായി കൃഷിവകുപ്പ്. ഫാംഫ്രഷ് കേരള വെജിറ്റബിള്‍സ് എന്ന ബ്രാന്‍ഡിലായിരിക്കും വിപണികള്‍ പ്രവര്‍ത്തിക്കുക. 12 കോടിയാണ് ഇതിനുവേണ്ടി വകയിരുത്തിയിരിക്കുന്നത്. അഞ്ച് കോടി ഹോര്‍ട്ടികോര്‍പ്പിനുള്ളതാണ്. ഓണസമൃദ്ധി വിപണികളുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ വൈകിട്ട് മൂന്നിന് പാളയം ഹോര്‍ട്ടികോര്‍പ്പ് വിപണിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കാര്‍ഷിക വകുപ്പിന്റെ 1350 ഔദ്യോഗിക വിപണനകേന്ദ്രങ്ങള്‍ ഉള്‍പ്പെടെ 3000ത്തോളം ചെറുകിട കേന്ദ്രങ്ങളായിരിക്കും പ്രവര്‍ത്തിക്കുക. ഇതില്‍ കൃഷിഭവനുകള്‍ പ്രാദേശികതലത്തില്‍ തയ്യാറാക്കുന്ന 980 ഓണസമൃദ്ധി ചന്തകളും ഉണ്ടാവും. പച്ചക്കറികള്‍ക്ക് 30 ശതമാനം സബ്‌സിഡി ലഭിക്കും. ഹോര്‍ട്ടികോര്‍പ്പിന്റെ നേതൃത്വത്തില്‍ 180 വിപണികളും വി.എഫ്.പി.സി.കെയുടെ 190 വിപണികള്‍ക്കും പുറമെ കുടുംബശ്രീ ഉള്‍പ്പെടെയുള്ള ഇതര സ്ഥാപനങ്ങളുടെ ഓണ വിപണികളും ചേര്‍ന്നതാണ് ഓണസമൃദ്ധിയെന്ന് കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 40,000 മെട്രിക് ടണ്‍ സുരക്ഷിത പച്ചക്കറികളും 60,000 മെട്രിക് ടണ്‍ പഴവര്‍ഗങ്ങളും ലഭ്യമാക്കുകയാണ് ലക്ഷ്യം. കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്ന18 തരം പച്ചക്കറികള്‍ ഈ വിപണികള്‍ വഴി വില്‍ക്കും.
വട്ടവട-കാന്തല്ലൂര്‍ വിഭവങ്ങളുടെ പവലിയനും ഓണവിപണിയില്‍ ഉണ്ടാവും. സമതലങ്ങളില്ലാത്ത പ്രത്യേക ബീന്‍സ് ഇനങ്ങളും മരത്തക്കാളി, ആപ്പിള്‍ ചെടികള്‍, വെളുത്തുള്ളി ചെടികള്‍ തുടങ്ങിയ സവിശേഷ ഇനങ്ങള്‍ ഈ പവലിയനില്‍ പ്രദര്‍ശനത്തിനുണ്ടാകും. തമിഴ്‌നാട്ടില്‍ നിന്നെത്തുന്നവ ഘട്ടംഘട്ടമായി കുറയ്ക്കുമെന്നും എന്നാല്‍ കേരളത്തില്‍ ഉല്‍പ്പാദനം വര്‍ധിപ്പിച്ചാല്‍ മാത്രമേ ഇതിനു സാധിക്കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.
എല്ലാ ഓണവിപണികളിലും കൃഷി വകുപ്പ് നേരിട്ട് ഇടപെടും. അവിടെയെല്ലാം ഫാംഫ്രഷ് കേരള ബ്രാന്‍ഡില്‍ പച്ചക്കറികള്‍ സംഭരിച്ച് വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. വിപണികളില്‍ നാടനും തമിഴ്‌നാട്ടില്‍ നിന്നുള്ളവയും വെവ്വേറെയാണ് വില്‍ക്കുക. തമിഴ്‌നാട്ടില്‍ നിന്നുള്ള പച്ചക്കറികള്‍ തിരിച്ചറിയാന്‍ തമിഴ്‌നാട് പച്ചക്കറികള്‍ എന്ന ബോര്‍ഡ് എഴുതി വെയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഷികമേഖലയ്ക്കുവേണ്ടി അടുത്തവര്‍ഷം മുതല്‍ വിപുലമായ പദ്ധതികളാണ് ആലോചിക്കുന്നത്. വ്യക്തമായ ആസൂത്രണമില്ലാത്തതാണ് നല്ല പച്ചക്കറികള്‍ വിപണികളില്‍ എത്തിക്കാന്‍ സാധിക്കാത്തത്. അടുത്തവര്‍ഷം മുതല്‍ പൂര്‍ണമായും നാടന്‍ പച്ചക്കറികള്‍ വിപണിയിലെത്തിക്കാന്‍ വന്‍തോതില്‍ കൃഷി ആരംഭിക്കും. വൈവിധ്യം, ഗുണമേന്മ, ലഭ്യത എന്നിവയില്‍ അധിഷ്ടിതമായ കൃഷി രീതിയായിരിക്കും അത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫലസ്തീന്‍ ലബനാന്‍ വിഷയങ്ങള്‍; ചര്‍ച്ച നടത്തി ഇറാന്‍ പ്രസിഡണ്ടും സഊദി കിരീടാവകാശിയും

Saudi-arabia
  •  a month ago
No Image

ബഹ്‌റൈനില്‍ ആകാശവിസ്മയങ്ങളുടെ മൂന്ന് നാളുകള്‍; ഇന്റര്‍നാഷണല്‍ എയര്‍ഷോക്ക് നാളെ തുടക്കം

bahrain
  •  a month ago
No Image

പനിക്ക് സ്വയം ചികിത്സ പാടില്ല: ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

Kerala
  •  a month ago
No Image

തനിക്കും കുടുംബത്തിനുമെതിരെയുള്ള വ്യാജവാര്‍ത്തകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: പി.പി ദിവ്യ

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ ചികിത്സയില്‍

Kerala
  •  a month ago
No Image

മുന്‍ മന്ത്രി എം.ടി പത്മ അന്തരിച്ചു

Kerala
  •  a month ago
No Image

എക്‌സാലോജിക്-സി.എം.ആര്‍.എല്‍ ഇടപാട്; സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അന്വേഷണ ഏജന്‍സിക്ക് സമയം അനുവദിച്ച് ഹൈക്കോടതി

Kerala
  •  a month ago
No Image

2013 ലെ വഖഫ് ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ല;  കേസ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് അഞ്ച് ദിവസം മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ഗസ്സ, ലബനാന്‍ ആക്രമണം നിര്‍ത്തണമെന്ന് അറബ്, ഇസ്‌ലാമിക് ഉച്ചകോടി; ട്രംപിന് കത്തയക്കും

International
  •  a month ago