HOME
DETAILS

അബൂദബിയില്‍ നിന്നുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ച് വിസ് എയര്‍; ഇനി യാത്രക്കാര്‍ക്ക് ആശ്രയിക്കാവുന്ന മറ്റ് ബജറ്റ് എയര്‍ലൈനുകള്‍ ഇവ

  
Web Desk
September 03 2025 | 05:09 AM

wizz air suspends services from abu dhabi alternative budget airlines for passengers

അബൂദബി: കുറഞ്ഞ നിരക്കിൽ വിമാന സർവീസുകൾ പ്രദാനം ചെയ്തിരുന്ന വിസ് എയർ അബൂദബി ആസ്ഥാനമായുള്ള പ്രവർത്തനങ്ങൾ ഔദ്യോഗികമായി നിർത്തിവച്ചു. എന്നാൽ, കുറ‍ഞ്ഞ നിരക്കിൽ ടിക്കറ്റ് പ്രദാനം ചെയ്യുന്ന വിമാന കമ്പനികളെ ആശ്രയിച്ച് യാത്ര ചെയ്യുന്നവർക്ക്  മറ്റ് ഓപ്ഷനുകൾ ലഭ്യമാണ്. 

സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ തീരുമാനം ചില വിമാനങ്ങൾ റദ്ദാക്കുന്നതിനും യൂറോപ്യൻ വിപണികളിലേക്കുള്ള ചില പ്രമുഖ വിമാന കമ്പനികളുടെ തിരിച്ചുവരവിനും വഴിയൊരുക്കിയിരുന്നു. വിസ് എയറിന്റെ ആഗസ്റ്റ് മാസത്തെ ട്രാഫിക് റിപ്പോർട്ട് പ്രകാരം, അബൂദബിയിൽ നിന്നുള്ള വിസ് എയറിന്റെ അവസാന വിമാനം ആഗസ്റ്റ് 31-നാണ് പറന്നത്. 

“വേനൽക്കാല ഇടവേളയ്ക്ക് ശേഷം, വിസ് എയർ ടെൽ അവീവ് സ്റ്റേഷനിൽ 24 റൂട്ടുകളിലേക്ക് സെപ്റ്റംബർ പകുതിയോടെ പൂർണ സർവീസ് പുനരാരംഭിക്കും,” കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. 

പശ്ചിമേഷ്യയിലെ അനിശ്ചിതത്വങ്ങളും ചൂടുള്ള കാലാവസ്ഥയിൽ എൻജിൻ നേരിടുന്ന പ്രശ്നങ്ങളും ഉൾപ്പെടെയുള്ള പ്രവർത്തന വെല്ലുവിളികളാണ് അബൂദബി ഹബ് അടച്ചുപൂട്ടാൻ വിസ് എയറിനെ നിർബന്ധിതരാക്കിയത്. യൂറോപ്യൻ ശൃംഖലയിൽ നിന്നുള്ള ചില റൂട്ടുകൾ അബൂദബിയിൽ നിന്ന് തുടരുമെങ്കിലും, പ്രാദേശിക വിഭാഗം നടത്തിയിരുന്ന വിമാനങ്ങളെ ഈ തീരുമാനം ബാധിക്കും.

കുറഞ്ഞ നിരക്കിൽ ടിക്കറ്റ് വാ​ഗ്ദാനം ചെയ്യുന്ന മറ്റ് എയർലൈനുകൾ

വിസ് എയറിനെ ആശ്രയിച്ചിരുന്ന യാത്രക്കാർക്ക് യുഎഇയിൽ നിന്നും അന്താരാഷ്ട്ര തലത്തിൽ നിന്നും നിരവധി ബജറ്റ് എയർലൈനുകൾ ലഭ്യമാണ്:

എയർ അറേബ്യ & എയർ അറേബ്യ അബൂദബി: മേഖലയിലെ ഏറ്റവും വലിയ കുറഞ്ഞ നിരക്ക് പ്രദാനം ചെയ്യുന്ന വിമാനക്കമ്പനിയാണ് എയർ അറേബ്യ. ഷാർജയിൽ നിന്ന് പ്രവർത്തിക്കുന്ന കമ്പനി, എത്തിഹാദ് എയർവേയ്സുമായി സഹകരിച്ച് സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും സർവീസ് നടത്തുന്നു. മിഡിൽ ഈസ്റ്റ്, വടക്കേ ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലേക്ക് കമ്പനി കമ്പനി സർവീസ് നടത്തുന്നുണ്ട്.

ഫ്‌ലൈദുബൈ: ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ എയർലൈൻ കുറഞ്ഞ നിരക്കിനൊപ്പം മികച്ച സേവന ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു. 120-ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള വിപുലമായ ശൃംഖലയുള്ള ഇവരുടെ കിഴക്കൻ യൂറോപ്പിലേക്കും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്കുമുള്ള യാത്രകൾക്ക് വലിയ ഡിമാന്റാണ്.

ഫ്‌ലൈനാസ്: സഊദി അറേബ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ എയർലൈൻ ദുബൈയിൽ നിന്നും അബൂദബിയിൽ നിന്നും സഊദിയിലേക്കും ടിബിലിസി, ബ്രസ്സൽസ് തുടങ്ങിയ സ്ഥലങ്ങളിലേക്കും സർവീസ് നടത്തുന്നു.

ഇൻഡിഗോ & എയർ ഇന്ത്യ എക്സ്പ്രസ്: ഇന്ത്യയിലേക്കും യുഎഇയിലേക്കും യാത്ര ചെയ്യുന്നവർക്ക് ഡസൻ കണക്കിന് നഗരങ്ങളിലേക്ക് മികച്ച നിരക്കിൽ ടിക്കറ്റ് വാ​ഗ്ദാനം ചെയ്യുന്ന കമ്പനികളാണ് ഇൻഡി​ഗോയും എയർ ഇന്ത്യയും.

പെഗാസസ് എയർലൈൻസ് & ജസീറ എയർവേസ്: തുർക്കിയിലേക്കും യൂറോപ്പിലേക്കും ഷാർജ, ദുബൈ എന്നിവിടങ്ങളിൽ നിന്ന് പെഗാസസ് സർവീസ് നടത്തുന്നു. ജസീറ എയർവേസ് ദുബൈയിൽ നിന്നും അബൂദബിയിൽ നിന്നും മിഡിൽ ഈസ്റ്റ്, ഏഷ്യ എന്നിവിടങ്ങളിലേക്ക് കുറഞ്ഞ നിരക്കിൽ സർവീസ് നടത്തുന്നു.

വിസ് എയർ സർവീസുകൾ നിർത്തലാക്കിയതിനാൽ, യാത്രക്കാർ മുൻകൂട്ടി ബുക്കിംഗ് നടത്തുകയും മറ്റ് എയർലൈനുകളുടെ ഓഫറുകൾ താരതമ്യം ചെയ്യുകയും ചെയ്യേണ്ടതാണ്. എയർ അറേബ്യ, ഫ്‌ലൈദുബൈ തുടങ്ങിയവർ പല റൂട്ടുകളിലും മത്സരാധിഷ്ഠിത നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു. 

wizz air has suspended its services from abu dhabi, affecting many travelers in the uae. here’s a look at other budget airlines passengers can rely on for affordable flights and convenient travel options across popular destinations.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുന്നംകുളത്ത് കോൺഗ്രസ് നേതാവിനെ മർദിച്ച സംഭവം: തിരുവോണനാളിലും പ്രതിഷേധം; ഡിഐജി ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് ഇന്ന് മാർച്ച് നടത്തും

Kerala
  •  2 days ago
No Image

സന്തോഷത്തിന്റെയും സമൃദ്ദിയുടെയും നിറവില്‍ മലയാളികള്‍ക്കിന്ന് പൊന്നിന്‍ തിരുവോണം

Kerala
  •  2 days ago
No Image

'നിങ്ങള്‍ മഖ്ബറകളല്ലാതെ വേറെ ഒന്നും കാണുന്നില്ലേ?; മഖ്ബറകള്‍ക്കെതിരേ ഹരജി നല്‍കിയ ഹിന്ദുത്വ നേതാവിനെ നിര്‍ത്തിപ്പൊരിച്ച് ഡല്‍ഹി ഹൈക്കോടതി

National
  •  2 days ago
No Image

സുപ്രിംകോടതി വിധിയിൽ ആശങ്ക: അര ലക്ഷത്തിലേറെ അധ്യാപകർ മുൾമുനയിൽ; ഇന്ന് അധ്യാപകദിനം

Kerala
  •  2 days ago
No Image

ലോകത്തിലെ ആദ്യ പാസ്‌പോർട്ട് രഹിത, ഫുൾ ഓട്ടോമേറ്റഡ് ഡിപാർച്ചർ കോറിഡോർ ദുബൈ എയർപോർട്ടിൽ ആരംഭിച്ചു| Red Carpet Smart Corridor

uae
  •  2 days ago
No Image

സ്നേഹ പ്രകീർത്തനത്തിൽ ലോകം: തിരുപ്പിറവി ദിനം ഇന്ന് 

Kerala
  •  2 days ago
No Image

ധര്‍മസ്ഥല കേസ്; ലോറി ഉടമ മനാഫിന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ നോട്ടീസ്

Kerala
  •  2 days ago
No Image

തിരുവനന്തപുരത്ത് ഭാര്യയെ വെട്ടിക്കൊല്ലാന്‍ ശ്രമം; പ്രതി അറസ്റ്റില്‍

Kerala
  •  2 days ago
No Image

അങ്കമാലി സ്റ്റേഷനിലും പൊലിസിന്റെ അക്രമം: പരാതിയുമായി ഓട്ടോ ഡ്രൈവർ; കേരളത്തിൽ കസ്റ്റഡി അതിക്രമങ്ങൾ തുടരുന്നു

Kerala
  •  2 days ago
No Image

ദുബൈയിലെ സ്വർണവിലയ്ക്ക് തീ പിടിയ്ക്കുന്നു; 2026-ൽ ഔൺസിന് 5000 ഡോളർ കടക്കുമോ?

uae
  •  2 days ago

No Image

'ആയാ റാം ഗയാ റാം' രാഷ്ട്രീയത്തിന്റെ അപ്പലോസ്തൻ: നിതീഷ് കുമാറെന്ന പക്കാ സീസണൽ പൊളിറ്റീഷ്യൻ; അടിപതറുമോ രാഹുലിനും തേജസ്വിക്കും മുന്നിൽ? | In-Depth Story

National
  •  2 days ago
No Image

'എല്ലാ കാലത്തേക്കും പിണറായി വിജയൻ ആയിരിക്കില്ല കേരളത്തിന്റെ മുഖ്യമന്ത്രി': സുജിത്തിനൊപ്പം പാർട്ടിയും കേരളത്തിലെ ജനാധിപത്യ വിശ്വാസികളും അടിയുറച്ച് നിൽക്കും; ഷാഫി പറമ്പിൽ എംപി

Kerala
  •  2 days ago
No Image

പത്തനംതിട്ട നഗരത്തില്‍ തെരുവ് നായ ആക്രമണം; 11 പേര്‍ക്ക് കടിയേറ്റു; ഒരാളുടെ നില ഗുരുതരം

Kerala
  •  2 days ago
No Image

പാലക്കാട് വീടിനുള്ളിൽ പൊട്ടിത്തെറി; സഹോദരനും, സഹോദരിക്കും ഗുരുതര പരിക്ക്; ഗ്യാസ് പൊട്ടിത്തെറിച്ചതെന്ന് പ്രാഥമിക നിഗമനം

Kerala
  •  2 days ago