
സുപ്രീംകോടതി വിധി; സംസ്ഥാനത്ത് 50,000-ലധികം അധ്യാപകർക്ക് തൊഴിൽ നഷ്ടപ്പെടാന്‍ സാധ്യത

തിരുവനന്തപുരം: അധ്യാപക യോഗ്യതാ പരീക്ഷ (ടെറ്റ്) വിജയിക്കാത്തവർക്ക് ജോലിയിൽ തുടരാനാകില്ലെന്ന സുപ്രീംകോടതി വിധിയെ തുടർന്ന്, കേരളത്തിലെ 50,000-ലധികം സ്കൂൾ അധ്യാപകർക്ക് തൊഴിൽ ഭീഷണി നേരിടുന്നു.
2009-ലെ വിദ്യാഭ്യാസ അവകാശ നിയമം (ആർടിഇ) നിലവിൽ വരുന്നതിന് മുമ്പ് നിയമിതരായ അധ്യാപകർക്കും ടെറ്റ് യോഗ്യത നിർബന്ധമാണെന്നാണ് കോടതിയുടെ ഉത്തരവ്. ഇതോടെ, ഇതുവരെ ടെറ്റ് യോഗ്യതയിൽ ഇളവ് അനുവദിച്ചിരുന്ന സംസ്ഥാന സർക്കാർ നിലപാട് പുനർവിചിന്തനം ചെയ്യേണ്ടി വരും. അല്ലെങ്കിൽ, അനുകൂല വിധി നേടാൻ സുപ്രീംകോടതിയെ വീണ്ടും സമീപിക്കേണ്ടി വരും.
ആർടിഇ നിയമത്തിന് അനുസൃതമായി, ദേശീയ അധ്യാപക വിദ്യാഭ്യാസ കൗൺസിൽ (എൻസിടിഇ) നിയമങ്ങളും ഭേദഗതി ചെയ്തിരുന്നു. 2010 ഓഗസ്റ്റ് 23-ന് എൻസിടിഇ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ അധ്യാപകരാകാൻ ടെറ്റ് യോഗ്യത നിർബന്ധമാക്കിയിരുന്നു. 2011 ഫെബ്രുവരി 11-ന് ടെറ്റ് നടപ്പാക്കുന്നതിനുള്ള മാർഗനിർദേശങ്ങളും എൻസിടിഇ പുറത്തിറക്കി. 2017 ഓഗസ്റ്റ് 3-ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം എല്ലാ സംസ്ഥാനങ്ങൾക്കും അയച്ച കത്തിൽ, ടെറ്റ് യോഗ്യത ഇല്ലാത്തവർ 2019 ഏപ്രിൽ 1-നകം അത് നേടണമെന്ന് നിർദേശിച്ചിരുന്നു.
എന്നാൽ, ഈ നിർദേശങ്ങൾ കർശനമായി പാലിക്കാതെ, കേരളമടക്കമുള്ള സംസ്ഥാനങ്ങൾ അധ്യാപകർക്ക് ഇളവ് അനുവദിച്ച് നിയമനങ്ങൾ നടത്തി. കേരളത്തിൽ വർഷംതോറും മൂന്ന് ടെറ്റ് പരീക്ഷകൾ നടക്കുന്നുണ്ടെങ്കിലും, ആർടിഇ നിലവിൽ വരുന്നതിന് മുമ്പ് നിയമിതരായ അധ്യാപകർ പൊതുവെ ഈ പരീക്ഷ എഴുതാറില്ലായിരുന്നു.
അധ്യാപകരുടെ ആശങ്ക പരിഹരിക്കാൻ സംസ്ഥാന സർക്കാർ ഉടൻ ഇടപെടണമെന്ന് ഭരണപക്ഷ അധ്യാപക സംഘടനകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കാൻ കേന്ദ്ര നിയമനിർമാണത്തിനായി സംസ്ഥാന സർക്കാർ മുൻകൈയെടുക്കണമെന്ന് കെ.എസ്.ടി.എ. ജനറൽ സെക്രട്ടറി ടി.കെ.എ. ഷാഫി ആവശ്യപ്പെട്ടു. 2010-ന് മുമ്പ് നിയമിതരായവരുടെ തൊഴിൽ സംരക്ഷിക്കാൻ സർക്കാർ സുപ്രീംകോടതിയെ സമീപിക്കണമെന്ന് എ.കെ.എസ്.ടി.യു. ജനറൽ സെക്രട്ടറി ഒ.കെ. ജയകൃഷ്ണനും ആവശ്യപ്പെട്ടു.
സുപ്രീംകോടതി വിധി
സ്കൂൾ അധ്യാപന ജോലിക്ക് അധ്യാപക യോഗ്യതാ പരീക്ഷ (ടെറ്റ്) നിർബന്ധമാക്കി സുപ്രീംകോടതിയുടെ നിർണായക വിധി. അധ്യാപന സേവനത്തിൽ തുടരുന്നതിനും സ്ഥാനക്കയറ്റത്തിനും ടെറ്റ് യോഗ്യത അനിവാര്യമാണെന്ന് ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, അഗസ്റ്റിൻ ജോർജ് മാസിഹ് എന്നിവർ അടങ്ങുന്ന രണ്ടംഗ ബെഞ്ച് വ്യക്തമാക്കി. തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ള ഒരു കൂട്ടം ഹർജികളിൽ വാദം കേട്ട ശേഷമാണ് കോടതിയുടെ വിധി.
അതേസമയം, അഞ്ചുവര്‍ഷത്തില്‍ കുറവ് സര്‍വിസ് ബാക്കിയുള്ള അധ്യാപകര്‍ക്ക് ആശ്വാസം നല്‍കി, അവര്‍ ഇനി ടെറ്റ് യോഗ്യത എടുക്കേണ്ടതില്ലെന്ന് കോടതി അറിയിക്കുകയും ചെയ്തു. എന്നാല്‍ ഇത്തരക്കാര്‍ക്ക് ഈ കാലയളവിനുള്ളില്‍ സ്ഥാനക്കയറ്റം ആവശ്യമാണെങ്കില്‍ അവര്‍ ടെറ്റ് യോഗ്യത നേടിയിരിക്കണം. ഇനി അഞ്ചുവര്‍ഷമോ അതില്‍കൂടുതലോ സര്‍വിസ് ബാക്കിയുള്ള അധ്യാപകര്‍ സേവനം തുടരുന്നതിന് ടെറ്റ് യോഗ്യത നേടിയിരിക്കണം. അല്ലാത്തപക്ഷം അവര്‍ക്ക് ജോലി ഉപേക്ഷിക്കുകയോ വിരമിക്കല്‍ ആനുകൂല്യങ്ങളോടെ നിര്‍ബന്ധിത വിരമിക്കലിന് അപേക്ഷിക്കുകയോ ചെയ്യാമെന്നും കോടതി വ്യക്തമാക്കി.
ന്യൂനപക്ഷ സ്ഥാപനങ്ങളില്‍ ടെറ്റ് നിര്‍ബന്ധമാക്കാന്‍ സര്‍ക്കാരിന് കഴിയുമോ എന്നതുസംബന്ധിച്ച തര്‍ക്കം കോടതി വിശാല ബെഞ്ചിന് വിട്ടു. ഈ തര്‍ക്കത്തില്‍ കോടതി വിധി പറഞ്ഞില്ലെങ്കിലും, മറ്റെല്ലാ വിദ്യാലയങ്ങളിലുമെന്നത് പോലെ ന്യൂനപക്ഷസ്ഥാപനങ്ങളിലെ അധ്യാപകരും ടെറ്റ് യോഗ്യതയുള്ളവരായിരിക്കണമെന്നതാണ് തങ്ങളുടെ അഭിപ്രായമെന്നും രണ്ടംഗബെഞ്ച് പറഞ്ഞു.
നിയമം പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് റിക്രൂട്ട് ചെയ്യപ്പെട്ടതും വിരമിക്കാന്‍ അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ സമയമുള്ളതുമായ ഇന്‍സര്‍വീസ് അധ്യാപകര്‍ സേവനത്തില്‍ തുടരുന്നതിന് 2 വര്‍ഷത്തിനുള്ളില്‍ ടെറ്റ് യോഗ്യത നേടാന്‍ ബാധ്യസ്ഥരാണ്.
ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് ആര്‍ടിഇ നിയമം ബാധകമാണോ എന്നതുള്‍പ്പെടെ വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന അപ്പീലുകളുടെ ഒരു കൂട്ടത്തിലാണ് കോടതി വിധി പ്രസ്താവിച്ചത്. അങ്ങനെയാണെങ്കില്‍ ന്യൂനപക്ഷ സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്ക് നിര്‍ബന്ധിതമായി ടെറ്റിന് യോഗ്യത നേടേണ്ടതുണ്ടോ, അത് ആര്‍ട്ടിക്കിള്‍ 30 ലംഘിക്കുന്നുണ്ടോ എന്നിവയും വിശാല ബെഞ്ച് പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തിരുവനന്തപുരത്ത് ഭാര്യയെ വെട്ടിക്കൊല്ലാന്‍ ശ്രമം; പ്രതി അറസ്റ്റില്‍
Kerala
• 4 hours ago.png?w=200&q=75)
അങ്കമാലി സ്റ്റേഷനിലും പൊലിസിന്റെ അക്രമം: പരാതിയുമായി ഓട്ടോ ഡ്രൈവർ; കേരളത്തിൽ കസ്റ്റഡി അതിക്രമങ്ങൾ തുടരുന്നു
Kerala
• 4 hours ago
ദുബൈയിലെ സ്വർണവിലയ്ക്ക് തീ പിടിയ്ക്കുന്നു; 2026-ൽ ഔൺസിന് 5000 ഡോളർ കടക്കുമോ?
uae
• 4 hours ago
വിജിലന്‍സിന്‍റെ മിന്നൽ റെയ്ഡ്; എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ കാറില്‍ നിന്ന് വിദേശമദ്യവും, പണവും പിടികൂടി
Kerala
• 4 hours ago
ദുബൈ വിമാനത്താവളത്തിലെ സുരക്ഷാസംവിധാനങ്ങളിൽ മാറ്റം; 2026 മുതൽ ബാഗിൽ നിന്ന് ലാപ്‌ടോപ്പും ദ്രാവകവും എടുക്കേണ്ട!
uae
• 5 hours ago
നവജാത ശിശുവിനെ 4.5 ലക്ഷം രൂപയ്ക്ക് വിറ്റു; ദുര്‍ഗാവാഹിനി നേതാവ് ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍
Kerala
• 5 hours ago
വിശ്വവിഖ്യാത ഇറ്റാലിയൻ ഫാഷൻ ഡിസൈനർ ജോർജിയോ അർമാനി അന്തരിച്ചു
International
• 5 hours ago
തിരുവനന്തപുരത്ത് ഓണാഘോഷത്തിന് ആകാശ വിസ്മയം; ആയിരം ഡ്രോണുകളുമായി ലൈറ്റ് ഷോ
Kerala
• 5 hours ago
ഈ റോഡുകളിൽ വേഗത കുറച്ചാൽ പിഴ ഒടുക്കേണ്ടി വരും; മുന്നറിയിപ്പുമായി ദുബൈ പൊലിസ്
uae
• 6 hours ago
റെയിൽവേയുടെ സർപ്രൈസ് ഓണസമ്മാനം: തിരുവനന്തപുരം-മംഗലാപുരം വന്ദേ ഭാരത് ഇനി 20 കോച്ചുകളുമായി സുഗമയാത്ര
Kerala
• 6 hours ago
മണിപ്പൂരിൽ സമാധാനത്തിന്റെ പുതിയ അധ്യായം: ദേശീയപാത-2 വീണ്ടും തുറക്കാൻ സമ്മതിച്ച് കുക്കി-സോ ഗ്രൂപ്പുകൾ; ത്രികക്ഷി കരാറിൽ ഒപ്പുവെച്ചു
National
• 6 hours ago
'ആയാ റാം ഗയാ റാം' രാഷ്ട്രീയത്തിന്റെ അപ്പലോസ്തൻ: നിതീഷ് കുമാറെന്ന പക്കാ സീസണൽ പൊളിറ്റീഷ്യൻ; അടിപതറുമോ രാഹുലിനും തേജസ്വിക്കും മുന്നിൽ? | In-Depth Story
National
• 7 hours ago
'എല്ലാ കാലത്തേക്കും പിണറായി വിജയൻ ആയിരിക്കില്ല കേരളത്തിന്റെ മുഖ്യമന്ത്രി': സുജിത്തിനൊപ്പം പാർട്ടിയും കേരളത്തിലെ ജനാധിപത്യ വിശ്വാസികളും അടിയുറച്ച് നിൽക്കും; ഷാഫി പറമ്പിൽ എംപി
Kerala
• 8 hours ago
പത്തനംതിട്ട നഗരത്തില്‍ തെരുവ് നായ ആക്രമണം; 11 പേര്‍ക്ക് കടിയേറ്റു; ഒരാളുടെ നില ഗുരുതരം
Kerala
• 8 hours ago
എമിറേറ്റ്സ് റോഡില്‍ വാഹനാപകടം; ഒരു മരണം, രണ്ടു പേര്‍ക്ക് പരുക്ക്
uae
• 9 hours ago
ശുഭവാർത്ത വരുമോ? നിമിഷപ്രിയയുടെ മോചനത്തിനായി ഒരു സംഘം യെമനിലെത്തിയെന്ന് ചാണ്ടി ഉമ്മൻ
Kerala
• 10 hours ago
ജിഎസ്ടി: നേട്ടം കമ്പനികളും കുത്തക വ്യാപാരികളും തട്ടിയെടുക്കാതിരിക്കാന്‍ ജാഗ്രത വേണമെന്ന് രാജു അപ്സര
Economy
• 10 hours ago
തിരുവോണനാളിൽ കേരളത്തിൽ മഴയുണ്ടായേക്കില്ല; ഇന്ന് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത
Kerala
• 10 hours ago
പാലക്കാട് വീടിനുള്ളിൽ പൊട്ടിത്തെറി; സഹോദരനും, സഹോദരിക്കും ഗുരുതര പരിക്ക്; ഗ്യാസ് പൊട്ടിത്തെറിച്ചതെന്ന് പ്രാഥമിക നിഗമനം
Kerala
• 8 hours ago
'ലോകമെമ്പാടും ഐക്യവും സമാധാനവും സ്ഥിരതയും പുലരട്ടെ'; നബിദിന സന്ദേശവുമായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ
uae
• 8 hours ago
മത്സ്യബന്ധന വള്ളത്തിൽ തീപിടുത്തം: ഉപകരണങ്ങൾ കത്തിനശിച്ചു, മൂന്ന് ലക്ഷം രൂപയുടെ നഷ്ടം
Kerala
• 8 hours ago