HOME
DETAILS

സഊദിയുടെ ആകാശം കീഴടക്കാൻ ഫെഡെക്സും; വിദേശ വിമാനക്കമ്പനിയായി പ്രവർത്തിക്കാനുള്ള ലൈസൻസ് നേടി

  
September 03 2025 | 16:09 PM


റിയാദ്: സഊദി അറേബ്യയെ ഒരു പ്രധാന ലോജിസ്റ്റിക്സ് ഹബ്ബാക്കി മാറ്റാനുള്ള ശ്രമങ്ങളുടെ ഭാ​ഗമായി ഫെഡെക്സിന് വിദേശ വിമാന കമ്പനിയായി പ്രവർത്തിക്കാനുള്ള സാമ്പത്തിക ലൈസൻസ് അനുവദിച്ച് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA).

റിയാദിൽ ഫെഡെക്സ് സഊദി അറേബ്യയുടെ പുതിയ ഹെഡ് ഓഫിസിന്റെ ഉദ്ഘാടന ചടങ്ങിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സഊദി ഗതാഗത-ലോജിസ്റ്റിക്സ് മന്ത്രി, GACA പ്രസിഡന്റ് അബ്ദുൽഅസിസ് അൽ-ദുഐലേജ്, മുതിർന്ന ഏവിയേഷൻ ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

വിപുലീകരിക്കുന്ന എയർ കാർഗോ ശേഷി

ഫെഡെക്സിന് റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം വഴി പ്രതിമാസം 24 സമർപ്പിത കാർഗോ വിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ ഈ ലൈസൻസ് വഴി സാധിക്കും. 

 2025 സെപ്റ്റംബർ 2 മുതൽ, ഫെഡെക്സ് റിയാദിലേക്ക് നേരിട്ടുള്ള വിമാന സർവിസുകൾ ആരംഭിച്ചിരുന്നു. ജിസിസി രാജ്യങ്ങളിലേക്കുള്ള കണക്ടിവിറ്റി വർധിപ്പിക്കുന്നതോടെ, അതിർത്തി കടന്നുള്ള വ്യാപാരം കൂടുതൽ ശക്തിപ്പെടും.

2030-ഓടെ വർഷംതോറും 4.5 ദശലക്ഷം ടൺ കാർഗോ കൈകാര്യം ചെയ്യാനാണ് സഊദി ഗതാഗത-ലോജിസ്റ്റിക്സ് സ്ട്രാറ്റജി ലക്ഷ്യമിടുന്നത്. ഇതിന് ഫെഡെക്സിന്റെ സാന്നിധ്യം നിർണായകമാകുമെന്നാണ് വിലയിരുത്തൽ.

2025ൽ ഏവിയേഷൻ മേഖലയിലുണ്ടായ വളർച്ച

2025-ന്റെ ആദ്യ പകുതിയിൽ (ജനുവരി-ജൂൺ) സഊദി ഏവിയേഷൻ മേഖല ശക്തമായ വളർച്ച രേഖപ്പെടുത്തി:

1) 463,800 വിമാന സർവിസുകൾ, മുൻവർഷത്തെ അപേക്ഷിച്ച് 4% വർധന.

2) 575,000 ടൺ ചരക്ക് ​ഗതാ​ഗതം.

3) 66.7 ദശലക്ഷം യാത്രക്കാർ.

പരിഷ്കാരങ്ങൾ

2023 നവംബറിൽ നടപ്പാക്കിയ ചില മാറ്റങ്ങൾ, ഗ്രൗണ്ട് ഹാൻഡ്‌ലിങ്, എയർ കാർഗോ സേവനങ്ങൾ തുടങ്ങിയവയിൽ കൂടുതൽ മത്സരാത്മകത വളർത്തി. റിയാദ് ഇന്റഗ്രേറ്റഡ് സ്പെഷ്യൽ ലോജിസ്റ്റിക്സ് സോൺ അടക്കമുള്ള അടിസ്ഥാന സൗകര്യ നിക്ഷേപങ്ങൾ അന്താരാഷ്ട്ര ഓപ്പറേറ്റർമാരെ ആകർഷിക്കുന്നതിന് സഹായിച്ചു. 

“ഏവിയേഷൻ മേഖലയിലെ മത്സരക്ഷമത, നിയന്ത്രണങ്ങളുടെ സുതാര്യത, വിഷൻ 2030-ന്റെ അഭിലാഷങ്ങൾ എന്നിവയിലുള്ള വിശ്വാസമാണ് ഫെഡെക്സിന്റെ വിപുലീകരണം പ്രതിഫലിപ്പിക്കുന്നതെന്ന്,” GACA വ്യക്തമാക്കി.

The General Authority of Civil Aviation (GACA) has granted FedEx the economic license to operate as a foreign airline in Saudi Arabia, marking a significant step in the country's efforts to become a major logistics hub. This move aligns with GACA's vision to enhance the aviation sector, promote competitive practices, and attract foreign investment, as outlined in the General Aviation Roadmap launched in May 2024. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജിഎസ്ടിയിൽ സമ​ഗ്ര അഴിച്ചുപണി: പുതിയ ഇരട്ട നികുതി ഘടനയ്ക്ക് അംഗീകാരം; സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ  

National
  •  17 hours ago
No Image

യാത്രക്കാർക്ക് കൂടുതൽ സൗകര്യം; "ലഗേജ് ഇല്ലാത്ത ഇക്കോണമി ക്ലാസ്" എന്ന പുതിയ സേവനം അവതരിപ്പിച്ചിച്ച് കുവൈത്ത് എയർവെയ്സ്

Kuwait
  •  17 hours ago
No Image

കുപ്രസിദ്ധ അധോലോക നേതാവും മുൻ എംഎൽഎയുമായ അരുൺ ഗാവ്‌ലി 17 വർഷത്തിന് ശേഷം ജയിൽമോചിതനായി

National
  •  18 hours ago
No Image

തമിഴ്നാട്ടിൽ എൻഡിഎയ്ക്ക് കനത്ത തിരിച്ചടി: ടിടിവി ദിനകരൻ മുന്നണി വിട്ടു; തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിക്ക് വെല്ലുവിളി

National
  •  18 hours ago
No Image

ഭാര്യ സോഷ്യൽ മീഡിയയിൽ റീലുകൾ നിർമ്മിക്കുന്നതിനെ ചൊല്ലി തർക്കം; ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു

crime
  •  19 hours ago
No Image

അജ്മാനിലെ റെസിഡൻഷ്യൽ കെട്ടിടത്തിലുണ്ടായ തീപിടുത്തം പൊലിസ് നിയന്ത്രണവിധേയമാക്കി; ആർക്കും പരിക്കുകളില്ല

uae
  •  19 hours ago
No Image

നബിദിനത്തിൽ പാർക്കിം​ഗിന് പണം മുടക്കേണ്ട; പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് ആർടിഎ

uae
  •  19 hours ago
No Image

കൊച്ചിയിൽ 25 കോടിയുടെ ഓൺലൈൻ തട്ടിപ്പ്: 23 അക്കൗണ്ടുകളിലൂടെ 96 ഇടപാടുകൾ, പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

crime
  •  19 hours ago
No Image

ഉപരാഷ്ട്രപതി സ്ഥാനാർഥി ജസ്റ്റിസ് സുദർശൻ റെഡ്ഢി മുസ്‌ലിം ലീഗ് ആസ്ഥാന മന്ദിരം സന്ദർശിച്ചു

National
  •  20 hours ago
No Image

ചന്ദ്ര​ഗ്രഹണം കാണണോ? നിങ്ങൾക്കും അവസരം; പൊതുജനങ്ങളെ ചന്ദ്ര​ഗ്രഹണ നിരീക്ഷണ പരിപാടിയിലേക്ക് ക്ഷണിച്ച് കത്താറ കൾച്ചറൽ വില്ലേജ്

qatar
  •  20 hours ago