HOME
DETAILS

നീറ്റിലിറക്കി മിനുറ്റുകൾക്കകം വെള്ളത്തിൽ മുങ്ങി ആഡംബര നൗക; നീന്തിരക്ഷപ്പെട്ട് ഉടമയും ക്യാപ്റ്റനും 

  
September 04 2025 | 08:09 AM

luxury yacht worth nearly 1 million doller sinks minutes after launch

സ്വന്തമായി ഒരു നൗക (yacht) ഉണ്ടാവുക എന്നതൊക്കെ ആഡംബരത്തിന്റെയും പ്രൗഡിയുടേയുമൊക്കെ പ്രതീകമാണ്. എന്നാൽ ഏറെ പ്രതീക്ഷയോടെ സ്വന്തമാക്കിയ അത്തരമൊരു ആഡംബര നൗക വെള്ളത്തിലിറക്കി മിനിട്ടുകൾക്ക് ഉള്ളിൽ മുങ്ങിപ്പോയാലോ? ആരും ഓർക്കാൻ പോലും ഇഷ്ടപ്പെടാത്ത അത്തരമൊരു സംഭവം ഉണ്ടായിരിക്കുകയാണ് വടക്കൻ തുർക്കിയിലെ എറെഗ്ലി ജില്ലയിലെ സോംഗുൽഡാക്ക് തീരത്ത്. ചൊവ്വാഴ്ചയാണ് സംഭവം.

കന്നി യാത്ര തുടങ്ങി പതിനഞ്ച് മിനിറ്റ് മാത്രം കഴിഞ്ഞതിന് ശേഷമാണ് ഏകദേശം 1 മില്യൺ ഡോളർ (ഏകദേശം ഒമ്പത് കോടിയോളം ഇന്ത്യൻ രൂപ) വിലമതിക്കുന്ന പുത്തൻ ആഡംബര നൗക മുങ്ങിയത്. ഡോൾസ് വെന്റോ (Dolce Vento) എന്ന നൗകയാണ് മുങ്ങിയത്. ഏകദേശം 85 അടി നീളമുള്ള ബോട്ട് മുങ്ങിയ ശേഷം കപ്പലിന്റെ ഉടമ കരയിലേക്ക് നീന്തുന്നതിന്റെ വീഡിയോ ഇന്റർനെറ്റിൽ വൈറലായതായി ന്യൂയോർക്ക് പോസ്റ്റ് (Newyork Post) റിപ്പോർട്ട് ചെയ്യുന്നു.

സൂപ്പർയാച്ച് ടൈംസ് (Superyacht Times) റിപ്പോർട്ട് പ്രകാരം മെഡ് യിൽമാസ് കപ്പൽശാലയിലാണ് (Med Yilmaz Shipyard) നൗക നിർമിച്ചത്. ബോട്ട് മുങ്ങാൻ തുടങ്ങിയതോടെ യാത്രക്കാരും ജീവനക്കാരും പരിഭ്രാന്തരായി. അവർ ഉടൻ തന്നെ കപ്പലിൽ നിന്ന് വെള്ളത്തിലേക്ക് എടുത്തുചാടി. കപ്പലിന്റെ ഉടമയും ക്യാപ്റ്റനും അവരോടൊപ്പം ചേർന്നു. 

സോംഗുൽഡാക്ക് തീരത്ത് കപ്പൽ പതുക്കെ വെള്ളത്തിലേക്ക് താഴ്ന്നു കൊണ്ടിരിക്കുമ്പോൾ തന്നെ കപ്പൽ ഉടമയും മറ്റുള്ളവരും ശാരീരികമായി പരിക്കേൽക്കാതെ നീന്തി കരയിലെത്തി. സംഭവത്തിന്റെ കൃത്യമായ കാരണം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഡോൾസ് വെന്റോയുടെ സാങ്കേതിക പരിശോധനകൾ ഉടൻ നടത്തുമെന്ന് കപ്പൽശാല അധികൃതർ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ധര്‍മസ്ഥല കേസ്; ലോറി ഉടമ മനാഫിന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ നോട്ടീസ്

Kerala
  •  3 hours ago
No Image

തിരുവനന്തപുരത്ത് ഭാര്യയെ വെട്ടിക്കൊല്ലാന്‍ ശ്രമം; പ്രതി അറസ്റ്റില്‍

Kerala
  •  4 hours ago
No Image

അങ്കമാലി സ്റ്റേഷനിലും പൊലിസിന്റെ അക്രമം: പരാതിയുമായി ഓട്ടോ ഡ്രൈവർ; കേരളത്തിൽ കസ്റ്റഡി അതിക്രമങ്ങൾ തുടരുന്നു

Kerala
  •  4 hours ago
No Image

ദുബൈയിലെ സ്വർണവിലയ്ക്ക് തീ പിടിയ്ക്കുന്നു; 2026-ൽ ഔൺസിന് 5000 ഡോളർ കടക്കുമോ?

uae
  •  4 hours ago
No Image

വിജിലന്‍സിന്‍റെ മിന്നൽ റെയ്ഡ്; എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ കാറില്‍ നിന്ന് വിദേശമദ്യവും, പണവും പിടികൂടി

Kerala
  •  4 hours ago
No Image

ദുബൈ വിമാനത്താവളത്തിലെ സുരക്ഷാസംവിധാനങ്ങളിൽ മാറ്റം; 2026 മുതൽ ബാഗിൽ നിന്ന് ലാപ്‌ടോപ്പും ദ്രാവകവും എടുക്കേണ്ട!

uae
  •  5 hours ago
No Image

നവജാത ശിശുവിനെ 4.5 ലക്ഷം രൂപയ്ക്ക് വിറ്റു; ദുര്‍ഗാവാഹിനി നേതാവ് ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

Kerala
  •  5 hours ago
No Image

വിശ്വവിഖ്യാത ഇറ്റാലിയൻ ഫാഷൻ ഡിസൈനർ ജോർജിയോ അർമാനി അന്തരിച്ചു

International
  •  5 hours ago
No Image

തിരുവനന്തപുരത്ത് ഓണാഘോഷത്തിന് ആകാശ വിസ്മയം; ആയിരം ഡ്രോണുകളുമായി ലൈറ്റ് ഷോ

Kerala
  •  5 hours ago
No Image

ഈ റോഡുകളിൽ വേഗത കുറച്ചാൽ പിഴ ഒടുക്കേണ്ടി വരും; മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  6 hours ago


No Image

ദുബൈയിൽ കനത്ത മഴയും കാറ്റും; ജാഗ്രതാ മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

uae
  •  6 hours ago
No Image

മണിപ്പൂരിൽ സമാധാനത്തിന്റെ പുതിയ അധ്യായം: ദേശീയപാത-2 വീണ്ടും തുറക്കാൻ സമ്മതിച്ച് കുക്കി-സോ ഗ്രൂപ്പുകൾ; ത്രികക്ഷി കരാറിൽ ഒപ്പുവെച്ചു

National
  •  6 hours ago
No Image

'ആയാ റാം ഗയാ റാം' രാഷ്ട്രീയത്തിന്റെ അപ്പലോസ്തൻ: നിതീഷ് കുമാറെന്ന പക്കാ സീസണൽ പൊളിറ്റീഷ്യൻ; അടിപതറുമോ രാഹുലിനും തേജസ്വിക്കും മുന്നിൽ? | In-Depth Story

National
  •  7 hours ago
No Image

'എല്ലാ കാലത്തേക്കും പിണറായി വിജയൻ ആയിരിക്കില്ല കേരളത്തിന്റെ മുഖ്യമന്ത്രി': സുജിത്തിനൊപ്പം പാർട്ടിയും കേരളത്തിലെ ജനാധിപത്യ വിശ്വാസികളും അടിയുറച്ച് നിൽക്കും; ഷാഫി പറമ്പിൽ എംപി

Kerala
  •  8 hours ago