വി.എസിന് കവടിയാര്‍ ഹൗസില്‍ താമസിക്കാം; ഓഫിസ് ഐ.എം.ജിയില്‍ തന്നെ
തിരുവനന്തപുരം: ഭരണ പരിഷ്‌ക്കരണ കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന് കവടിയാര്‍ ഹൗസ് ഔദ്യോഗിക വസതിയായി സര്‍ക്കാര്‍ അനുവദിച്ചു. കവടിയാര്‍ ഹൗസ് തന്നെ വേണമെന്ന് വി.എസ് നേരത്തേ ആവശ്യപ്പെട്ടിരുന്നു. വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന് അനുവദിച്ച ഔദ്യോഗിക വസതിയായിരുന്നു കവടിയാര്‍ ഹൗസ്. എന്നാല്‍, വി.എസിന് താമസിക്കാന്‍ കവടിയാര്‍ ഹൗസ് വിട്ടുനല്‍കാമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വി.എസിന് കവടിയാര്‍ ഹൗസ് ഔദ്യോഗിക വസതിയായി സര്‍ക്കാര്‍ നല്‍കിയത്.
കവടിയാര്‍ ഹൗസില്‍ അറ്റകുറ്റപണികള്‍ നടന്നുവരുന്നതിനാല്‍ കടകംപള്ളി സുരേന്ദ്രന്‍ ചീഫ് സെക്രട്ടറിക്കായി നിര്‍മിച്ച പുതിയ വസതിയിലാണ് ഇതുവരെ താമസിച്ചത്. വി.എസിന്റെ ആവശ്യപ്രകാരം ഔദ്യോഗിക വസതി നല്‍കിയെങ്കിലും ഭരണപരിഷ്‌ക്കരണ കമ്മിഷന്‍ ഓഫിസ് സെക്രട്ടേറിയറ്റില്‍ അനുവദിച്ചില്ല. ഓഫിസ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ് (ഐ.എം.ജി) കെട്ടിടത്തില്‍ തന്നെയായിരിക്കുമെന്നാണ് സര്‍ക്കാര്‍ തീരുമാനം. ഭരണപരിഷ്‌ക്കരണ കമ്മിഷന്‍ ചെയര്‍മാന്റെ ഓഫിസ് സെക്രട്ടേറിയറ്റിലോ, അനക്‌സിലോ വേണമെന്നും വി.എസ് ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."