
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പ്രഖ്യാപനം ഉടൻ; കെ.എം. അഭിജിത്ത്, അബിൻ വർക്കി, ബിനു ചുള്ളിയിൽ എന്നിവർ പരിഗണനയിൽ
.png?w=200&q=75)
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് കേരള ഘടകത്തിന്റെ പുതിയ സംസ്ഥാന അധ്യക്ഷനെ ഒരാഴ്ചയ്ക്കുള്ളിൽ പ്രഖ്യാപിക്കുമെന്ന് സൂചന. നിലവിലെ ദേശീയ ജനറൽ സെക്രട്ടറി ബിനു ചുള്ളിയിൽ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അബിൻ വർക്കി, ഒ.ജെ. ജനീഷ്, മുൻ കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ കെ.എം. അഭിജിത്ത് എന്നിവരാണ് പ്രധാന പരിഗണനയിലുള്ളത്.
ഓഗസ്റ്റ് 21-ന് രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചതിനു പിന്നാലെ ഉടലെടുത്ത നേതൃത്വ വിടവ് നികത്താൻ ദേശീയ നേതൃത്വം ശ്രമം തുടരുന്നതിനിടെയാണ് പുതിയ വിവരങ്ങൾ പുറത്തുവരുന്നത്.
കേരളത്തിന്റെ ചുമതലയുള്ള യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി ശ്രാവൺ റാവു സംസ്ഥാന നേതാക്കളുമായി നേരിട്ട് ചർച്ച നടത്തിയതായി വിവരമുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രണ്ടു പേരുകളും കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ മൂന്നു പേരുകളും മുൻ മുഖ്യമന്ത്രി രമേശ് ചെന്നിത്തല ഒരു പേരും നിർദേശിച്ചതായി അറിയുന്നു. സെപ്റ്റംബർ 10-നു മുൻപ് പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.
കഴിഞ്ഞ സംഘടനാ തെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിനോട് പരാജയപ്പെട്ടെങ്കിലും ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയ അബിൻ വർക്കിയെ അധ്യക്ഷനാക്കണമെന്ന ആവശ്യം ശക്തമാണ്. എന്നാൽ, സാമുദായിക സമവാക്യങ്ങൾ മുൻനിർത്തി അബിനെ ഒഴിവാക്കിയാൽ അതൃപ്തി പരസ്യമാകുമെന്ന ആശങ്കയുണ്ട്. നിലവിൽ കോൺഗ്രസ്, കെഎസ്‌യു, മഹിളാ കോൺഗ്രസ് അധ്യക്ഷ സ്ഥാനങ്ങൾ ന്യൂനപക്ഷ വിഭാഗങ്ങളിലെ നേതാക്കളാണ് വഹിക്കുന്നത്.
ഇതിനിടെ, 'എ' ഗ്രൂപ്പ് കെ.എം. അഭിജിത്തിനും എസ്. അഖിലിനും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ പുനഃസംഘടനയിൽ ജനറൽ സെക്രട്ടറിയായ ബിനു ചുള്ളിയിലിന് കെ.സി. വേണുഗോപാലുമായുള്ള അടുപ്പം അനുകൂല ഘടകമാകുമെന്നാണ് അനുയായികളുടെ വിശ്വാസം. ഒ.ജെ. ജനീഷിനും സംസ്ഥാനതല ചർച്ചകളിൽ പ്രാധാന്യമുണ്ട്. അതേസമയം, അധ്യക്ഷ നിയമനം വൈകുന്നത് സംഘടനയിൽ അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന് ചില നേതാക്കൾ പരസ്യമായി വിമർശിച്ചു.
ലൈംഗികാരോപണങ്ങളെ തുടർന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി. അതിനുശേഷം പാർട്ടി പുനരുദ്ധാരണ ചർച്ചകൾ വൈകുന്നതായി വിമർശനമുയർന്നിരുന്നു. അസ്വാരസ്യങ്ങൾ ഇല്ലാതെ എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകാൻ കഴിയുന്ന ശക്തമായ നേതൃത്വം വേണമെന്നാണ് പൊതുവികാരം. പ്രഖ്യാപനം വരുന്നതോടെ യൂത്ത് കോൺഗ്രസിലെ ആഭ്യന്തര ഗ്രൂപ്പ് പോരാട്ടങ്ങൾക്ക് താത്കാലിക വിരാമമാകുമെന്നാണ് പ്രതീക്ഷ.
The Youth Congress is set to announce its new Kerala state president within a week. K.M. Abhijith, Abin Varkey, and Binu Chulliyil are among the key contenders being considered for the role
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
സാലഡില്‍ പോലും ഒരു ഉള്ളി കണ്ടെത്താനാവാത്ത ഒരു പ്രദേശം; ഇന്ത്യയില്‍ ഉള്ളി പൂര്‍ണമായും നിരോധിച്ച സിറ്റി ഏതെന്നറിയാമോ
National
• 8 hours ago
ഗ്രഹണ നിസ്‌കാരം നിര്‍വ്വഹിക്കുക
Kerala
• 8 hours ago
കോഴിക്കോട് മാനിപുരത്ത് ഒഴുക്കില്‍പെട്ട് കാണാതായ പത്തുവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി
Kerala
• 9 hours ago
ചതയ ദിനാഘോഷത്തെ ചൊല്ലി ബി.ജെ.പിയില്‍ ഭിന്നത; ദേശീയ കൗണ്‍സില്‍ അംഗം കെ.എ ബാഹുലേയന്‍ പാര്‍ട്ടി വിട്ടു, നീക്കം ആഘോഷത്തിന്റെ ചുമതല ഒ.ബി.സി മോര്‍ച്ചക്ക് നല്‍കിയതില്‍ പ്രതിഷേധിച്ച്
Kerala
• 10 hours ago
സ്‌കൂളുകള്‍...ടെന്റുകള്‍..വീടുകള്‍...ജനവാസമുള്ള ഇടങ്ങള്‍ നോക്കി ബോംബ് വര്‍ഷിച്ച് ഇസ്‌റാഈല്‍
International
• 10 hours ago
പാലക്കാട്ടെ സ്‌ഫോടനങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘം
Kerala
• 11 hours ago
ഡിസംബറോടെ 48 ഷോറൂമുകള്‍ കൂടി ആരംഭിക്കാന്‍ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ്
uae
• 12 hours ago
തീയതി അറിയും മുമ്പ് തന്നെ പോരാട്ടച്ചൂടിലേക്ക് ബിഹാര്‍; രാഹുലിന്റെ യാത്രാ വിജയത്തില്‍ ആത്മവിശ്വസത്തോടെ മഹാഗഡ്ബന്ധന്‍, ഭരണവിരുദ്ധ വികാരം ഭയന്ന് എന്‍.ഡി.എ
National
• 12 hours ago
വീണ്ടും 'ഇടിമുറിക്കഥ'; ലോക്കപ്പില്‍ നേരിട്ട ക്രൂരമര്‍ദ്ദനം പങ്കുവെച്ച് എസ്.എഫ്.ഐ മുന്‍ നേതാവ്; ചെവിയുടെ ഡയഫ്രം അടിച്ച് പൊട്ടിച്ചു, കണ്ണിലും ദേഹത്തും മുളക് സ്‌പ്രേ
Kerala
• 13 hours ago
സുരേഷ് ഗോപിക്കെതിരെ കരിങ്കൊടി കാട്ടി പ്രതിഷേധിക്കുമെന്ന് സൂചന; ചായകുടിക്കുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി പൊലിസ്
Kerala
• 13 hours ago
സഊദി: റെസിഡന്‍സി, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന് ഒരാഴ്ചയ്ക്കിടെ പിടിയിലായത് 20,882 പേര്; കൂടുതലും യമനികളും എത്യോപ്യക്കാരും
Saudi-arabia
• 13 hours ago
ഭാര്യയുമായി തർക്കം; ഒത്തുതീർപ്പിനെത്തിയ യുവാവിനെ വെട്ടിക്കൊന്നു; ഭർത്താവ് അറസ്റ്റിൽ
Kerala
• 14 hours ago
ഒരു മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ വയറ്റില്‍ രണ്ട് ഭ്രൂണങ്ങള്‍; അദ്ഭുതപ്പെട്ട് ഡോക്ടര്‍മാര്‍
National
• 14 hours ago
400 രൂപയുടെ മാഹി മദ്യത്തിന് 4000 രൂപ, കഞ്ചാവ് ബീഡിക്ക് 500 രൂപയും; എല്ലാം കണ്ണൂർ ജയിലിൽ സുലഭം; നോക്കുകുത്തിയായി ഉദ്യോഗസ്ഥ സംവിധാനം
Kerala
• 14 hours ago
ചേരാനല്ലൂരിൽ വാഹനമിടിച്ച് കുതിര ചത്ത സംഭവം: സവാരിക്കാരനെതിരെ കേസ്; മദ്യലഹരിയിലായിരുന്നുവെന്ന് ആരോപണം
Kerala
• 15 hours ago
മൂന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയുടെ മൃതദേഹം കുളത്തില്‍ കണ്ടെത്തി; അയല്‍വാസികളായ ദമ്പതികളെ നാട്ടുകാര്‍ അടിച്ചു കൊന്നു
National
• 15 hours ago
ലക്ഷങ്ങൾ വില വരുന്ന ഉപകരണങ്ങൾ അനുമതിയില്ലാതെ വാങ്ങൽ: സംസ്ഥാന പൊലിസ് മേധാവിക്ക് താക്കീത് നൽകി സർക്കാർ
Kerala
• 15 hours ago
കുന്നംകുളം കസ്റ്റഡി മർദനം: പൊലിസുകാരുടെ സസ്പെൻഷനിൽ അതൃപ്തി; പ്രതിഷേധത്തിന് അയവില്ലാതെ നേതാക്കൾ; കെ.സി. വേണുഗോപാൽ ഇന്ന് തൃശൂരിൽ
Kerala
• 16 hours ago
കുവൈത്തില്‍ എണ്ണവിലയില്‍ നേരിയ കുറവ്
Kuwait
• 14 hours ago
'കുന്നംകുളം മോഡല്‍' പീച്ചിയിലും; ബിരിയാണിക്ക് രുചി കുറവാണെന്നതിന്റെ പേരില്‍ ഹോട്ടലുടമക്ക് മര്‍ദനം: കേസ് ഒതുക്കാന്‍ പൊലിസ് പണം വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്
Kerala
• 15 hours ago
ചാലക്കുടിയില്‍ കാട്ടാനയുടെ ചവിട്ടേറ്റ് ഫോറസ്റ്റ് വാച്ചര്‍ക്കു ഗുരുതരമായി പരിക്ക്; ഭയന്നോടിയപ്പോള്‍ കാനയില്‍ വീണു, ആനയുടെ ചവിട്ടേറ്റു
Kerala
• 15 hours ago