HOME
DETAILS
MAL
വയനാട് ആദിവാസി ഭൂമി തട്ടിപ്പ്: വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ
backup
September 07 2016 | 19:09 PM
തിരുവനന്തപുരം: വയനാട് ആദിവാസി ഭൂമി തട്ടിപ്പില്‍ വിജിലന്‍സ് അന്വേഷണത്തിന് ആദിവാസി ക്ഷേമവകുപ്പ് മന്ത്രി എ.കെ ബാലന് ശുപാര്‍ശ ചെയ്തു. വയനാട്ടില്‍ ആദിവാസികള്‍ക്കായി ഭൂമി വാങ്ങുന്നതിനു വേണ്ടിയുള്ള സര്‍ക്കാര്‍ ഫണ്ടില്‍ വെട്ടിപ്പ് നടന്നതായി വാര്‍ത്തകള്‍ പുറത്തു വന്ന സാഹചര്യത്തിലാണ് വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ.
ആദിവാസികളെ പറ്റിച്ച് പണം തട്ടുന്ന രാഷ്ട്രീയ, ഉദ്യോഗസ്ഥ മാഫിയയുടെ പങ്കും അന്വേഷിക്കും. ഭൂമി സര്‍ക്കാരിനു വില്‍ക്കുന്നവരില്‍നിന്നും ഇടനിലക്കാരായി നിന്ന് ഉദ്യോഗസ്ഥരും ലക്ഷങ്ങള്‍ തട്ടിയതായി വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."