HOME
DETAILS

'കുന്നംകുളം മോഡല്‍' പീച്ചിയിലും; ബിരിയാണിക്ക് രുചി കുറവാണെന്നതിന്റെ പേരില്‍ ഹോട്ടലുടമക്ക് മര്‍ദനം: കേസ് ഒതുക്കാന്‍ പൊലിസ് പണം വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

  
Web Desk
September 07 2025 | 03:09 AM

custodial torture over poor biryani quality video released of police accepting money from hotel owner to settle case

തൃശൂർ: പീച്ചി പൊലിസ് സ്റ്റേഷനിൽ ഹോട്ടൽ ഉടമയുടെ മകനെയും മാനേജരെയും മർദിച്ച സംഭവത്തിന് പിന്നാലെ, പണം വാങ്ങി കേസ് ഒതുക്കിയെന്ന ആരോപണവുമായി പുതിയ വെളിപ്പെടുത്തൽ. പരാതിക്കാരനിൽ നിന്ന് 5 ലക്ഷം രൂപയാണ് എസ്ഐ പി.എം. രതീഷ് വാങ്ങിയതെന്ന് ഹോട്ടൽ ഉടമ കെ.പി. ഔസേപ്പ് വെളിപ്പെടുത്തി.ത്. പണം വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം വിവാദമായിരിക്കുകയാണ്.

2023 മെയ് 24-നാണ് പട്ടിക്കാട് ലാലീസ് ഫുഡ് ആൻഡ് ഫൺ ഹോട്ടലിലെ ബിരിയാണിക്ക് രുചി കുറവാണെന്ന പരാതിയെത്തുടർന്ന് സംഭവങ്ങൾ ആരംഭിക്കുന്നത്. ഭക്ഷണം കഴിക്കാനെത്തിയ ദിനേശൻ എന്നയാൾ നൽകിയ പരാതിയിൽ ഹോട്ടൽ ഉടമ ഔസേപ്പ്, മകൻ പോൾ ജോസഫ്, മാനേജർ, മറ്റ് ജീവനക്കാർ എന്നിവരെ പീച്ചി പൊലിസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. അവിടെവെച്ച് എസ്ഐ ആയിരുന്ന പി.എം. രതീഷിന്റെ നേതൃത്വത്തിൽ അവരെ മർദിക്കുകയും അപമാനിക്കുകയും ചെയ്തു.
 
അതേസമയം മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിക്കാൻ ഔസേപ്പ് വിവരാവകാശ നിയമപ്രകാരം (RTI) നിരവധി തവണ അപേക്ഷ നൽകിയെങ്കിലും പൊലിസ് തുടർച്ചയായി ഇത് തള്ളിക്കളഞ്ഞു. "മാവോവാദി ഭീഷണി"യും "സ്ത്രീസുരക്ഷ"യും പോലുള്ള കാരണങ്ങൾ ഉന്നയിച്ചാണ് പൊലിസ് ദൃശ്യങ്ങൾ നൽകാതിരുന്നത്. ഒടുവിൽ, മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടലിനെ തുടർന്നാണ് ഒന്നര വർഷത്തെ നിയമപോരാട്ടത്തിന് ശേഷം ദൃശ്യങ്ങൾ ലഭ്യമായത്. എന്നിട്ടും, കുറ്റക്കാരായ പൊലിസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ അധികൃതർ മടിക്കുന്നതായി ഔസേപ്പ് ആരോപിക്കുന്നു.

  

മർദനത്തിന് പിന്നാലെ കേസ് ഒതുക്കാനായി പണം ആവശ്യപ്പെട്ടുവെന്നാണ് ഔസേപ്പിന്റെ ആരോപണം. എസ്ഐയുടെ നിർദേശപ്രകാരം ദിനേശ് ഔസേപ്പിന്റെ വീട്ടിലെത്തി 5 ലക്ഷം രൂപ വാങ്ങി. ഇതിൽ 3 ലക്ഷം പൊലീസുകാർക്കുള്ളതാണെന്ന് എസ്ഐ പറഞ്ഞിരുന്നു. പണം നൽകിയതിന് ശേഷമാണ് മകനെയും ജീവനക്കാരെയും എഫ്ഐആർ പോലുമില്ലാതെ 15 മിനിറ്റിനുള്ളിൽ വിട്ടയച്ചത്. പണം വാങ്ങുന്ന ദൃശ്യങ്ങൾ ഔസേപ്പിന്റെ വീട്ടിലെ സിസിടിവിയിലാണ് പതിഞ്ഞത്.

മർദനത്തിൽ നേതൃത്വം വഹിച്ച എസ്.ഐ. പി.എം. രതീഷിനെ പ്രതി ചേർക്കണമെന്ന ആവശ്യവുമായി ഔസേപ്പ് കേരള ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. "ദൃശ്യങ്ങൾ പുറത്തുവന്നിട്ടും നീതി ലഭിക്കുന്നില്ല. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലിസിന്റേത്," ഔസേപ്പ് ആരോപിച്ചു. ഇപ്പോൾ കടവന്ത്ര സ്റ്റേഷനിലെ എസ്എച്ച്ഒ ആണ് രതീഷ്. സമാനമായ കേസായ തൃശൂരിലെ കുന്നംകുളം പൊലിസ് സ്റ്റേഷനിലെ യൂത്ത് കോൺഗ്രസ് നേതാവിന്റെ മർദന ദൃശ്യങ്ങൾ അടുത്തിടെ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിൽ പൊലിസ് വകുപ്പിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. 

 

A video has surfaced showing police accepting money from a hotel owner to settle a case involving custodial torture, allegedly over complaints about the poor taste of biryani.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് കുന്ദമംഗലത്തും പൊലിസ് മര്‍ദ്ദനം; ലാത്തികൊണ്ട് അടിച്ചു, ബൂട്ടിട്ട് ചവിട്ടി, പരാതി സ്വീകരിക്കാന്‍ തയ്യാറായില്ലെന്നും ആരോപണം

Kerala
  •  8 hours ago
No Image

ഒരു മാസത്തിനുള്ളില്‍ 50 ലക്ഷം യാത്രക്കാര്‍; ചരിത്രം സൃഷ്ടിച്ച് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം 

qatar
  •  9 hours ago
No Image

സ്വപ്‌ന സാക്ഷാത്കാരത്തിന്റെ ആകാശത്ത് ഇര്‍ഫാന്‍ പറന്നു; പൈലറ്റാകാന്‍ പിന്തുണയേകിയ വല്യുപ്പയുമായി

Kerala
  •  9 hours ago
No Image

യാത്രക്കാരന്‍ അപായച്ചങ്ങല വലിച്ചു; ട്രെയിന്‍ നിന്നുപോയത് വളപട്ടണം പാലത്തിനു മുകളില്‍; രക്ഷയായത് ടിക്കറ്റ് എക്‌സാമിനറുടെ സമയോചിത ഇടപെടല്‍

Kerala
  •  9 hours ago
No Image

അവസാന 6 മാസത്തിനുള്ളില്‍ ദുബൈ പൊലിസ് കോള്‍ സെന്റര്‍ കൈകാര്യം ചെയ്തത് അഞ്ച് ലക്ഷത്തിലേറെ എന്‍ക്വയറികള്‍ | Dubai Police

uae
  •  9 hours ago
No Image

വിമാനയാത്രക്കാരുടെ സംതൃപ്തി: മുന്നിൽ കൊച്ചിയും കണ്ണൂരും

Kerala
  •  9 hours ago
No Image

തിരുവനന്തപുരത്ത് വീടിന് മുന്നില്‍ നിന്ന് അസഭ്യം പറഞ്ഞവരെ ചോദ്യം ചെയ്തു; മദ്യപസംഘം മൂന്ന് പേരെ കുത്തിപ്പരിക്കേല്‍പിച്ചു

Kerala
  •  9 hours ago
No Image

ആംബുലന്‍സില്‍ കര്‍ണാടകയില്‍ നിന്ന് എംഡിഎംഎ കടത്തിവരുകയായിരുന്ന ഡ്രൈവര്‍ കണ്ണൂരില്‍ അറസ്റ്റില്‍

Kerala
  •  9 hours ago
No Image

അപകടം അരികെ; 600 സർക്കാർ സ്‌കൂൾ കെട്ടിടങ്ങൾ അപകടാവസ്ഥയിലെന്ന് കണ്ടെത്തൽ

Kerala
  •  10 hours ago
No Image

സി.സി.ടി.വി ദൃശ്യങ്ങൾ പൊലിസ് 'പൂഴ്ത്തി'; സുരക്ഷയുടെ പേരുപറഞ്ഞ് ദൃശ്യങ്ങൾ നൽകാതെ ഒത്തുകളി

Kerala
  •  10 hours ago